play-sharp-fill
കൊറോണ ഭീതി : പാലായനം ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി 1000 ബസ് സർവീസുകൾ ഏർപ്പെടുത്തി യു പി സർക്കാർ

കൊറോണ ഭീതി : പാലായനം ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി 1000 ബസ് സർവീസുകൾ ഏർപ്പെടുത്തി യു പി സർക്കാർ

സ്വന്തം ലേഖകൻ

ലക്‌നൗ : കൊറോണ വൈറസ് ഭീതിയെ തുടർന്ന് പലായനം ചെയുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി 1000 ബസ് സർവീസുകൾ ഏർപ്പെടുത്തി യു പി സർക്കാർ. വൈറസ് വ്യാപിക്കുന്നത് ഒഴിവാക്കാൻ രാജ്യത്ത് പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ യാത്ര ചെയ്യാൻ വാഹനമില്ലാത്തതിനാൽ 300 400 കിലോ മീറ്റർ നടന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.


 

വൈറസ് വ്യാപനം തടയാൻ ഏവരും വീട്ടിലിരിക്കണമെന്നാണ് സർക്കാർ നിർദേശം. ഈ അവസ്ഥയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കാൽ നടയായി യാത്ര പോകുന്നതിലെ അപകടം മനസിലാക്കിയാണ് യു പി സർക്കാരിന്റെ നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം യാത്രക്കാർക്ക് ഭക്ഷണവും വെളളവും മറ്റു യാത്ര സൗകര്യങ്ങളും ഒരുക്കണമെന്നും സർക്കാർ നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരക്കുമ്പോൾ ഉളള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം ഏറെ ആശങ്കയുണ്ടാക്കുന്നു.അതേ സമയം കേരളത്തിലും കൊറോണ മുൻകരുതലിന്റെ ഭാഗമായ നടപടികളിൽ ആശങ്കപ്പെട്ട് ഭായിമാർ ഒന്നാകെ മടങ്ങിയിരുന്നു. കൊറോണ സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള ചില വ്യാജ പ്രചാരണങ്ങളും ഇവരെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും അന്യസംസ്ഥാന തൊഴിലാളികൾ പലരും വീട്ടിലേക്ക് മടങ്ങുന്നത് കാണാമായിരുന്നു.

 

പല ട്രെയിനുകളും റദ്ദാക്കിയതും ഇവരിൽപലരേയും ആശങ്കപ്പെടുത്തി. അടുത്തകാലത്തെങ്ങും വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലേ എന്ന സംശയത്തിൽ പലരും കിട്ടുന്ന ട്രെയിനുകളിൽതന്നെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. കൊറോണ ആശങ്കയിൽ നഗരങ്ങളിൽ തിരക്കൊഴിഞ്ഞതിന് പുറമെയാണ് തൊഴിലാളികളുടെ ക്ഷാമവും ഹോട്ടൽ വ്യവസായത്തെ തളർത്തുന്നത്.

 

 

സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഹോട്ടലുകളിൽ പകുതിയും അടച്ചിടുകയോ അടച്ചിടലിന്റെ വക്കിലെത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. പാചകം മുതൽ ശുചീകരണം വരെയുള്ള പല ജോലികളിലും ഹോട്ടൽ വ്യവസായികൾ ഇതസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നുണ്ട്.

 

നാട്ടിൽ ഹോട്ടൽ തൊഴിലിന് ആളുകളെ കിട്ടാത്തതും പലരും ജോലിയിൽ കയറിയാലും അവധിയെടുക്കുന്നതുമാണ് അന്യസംസ്ഥാന തൊഴിലാളികളിലേക്ക് തിരിയാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്. ഹോട്ടൽ മേഖലയിൽ 25ലക്ഷം തൊഴിലാളികൾ ഉള്ളതിൽ അഞ്ച് ലക്ഷത്തോളം പേരും ബംഗാളികളും ആസാമികളുമാണ്. ഭൂരിഭാഗം സ്ഥാപനങ്ങളിലും ദിവസക്കൂലിക്കാണ് ഇവർ ജോലി ചെയ്യുന്നത്.

 

 

പത്ത് മാസത്തോളം സ്ഥിരമായി ജോലി ചെയ്താൽ രണ്ട് മാസം ലീവിൽ നാട്ടിൽ കഴിയുന്നതാണ് ഇവരുടെ രീതി. ഇതുകൊണ്ട് തൊഴിലാളികളുടെ ക്ഷാമം പൊതുവെ ഹോട്ടൽ മേഖല അനുഭവിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇപ്പോൾ കൊറോണ മുന്നറിയിപ്പുകൾക്കിടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്ഥലംവിടുന്നത്. ചിലർ ഹോട്ടലുടമകളെ അറിയിക്കാതെ പോയെന്നും പറയുന്നു.

 

കൂലിയിനത്തിൽ കിട്ടാനുള്ള ബാക്കി തുക പോലും വാങ്ങാതെ സ്ഥലംവിട്ടവരുമുണ്ടത്രെ. ഇനി എപ്പോഴാണ് ഇവർ തിരികെയെത്തുകയെന്നതിലും നിശ്ചയമില്ല. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതും ഇവരിൽ കടുത്ത ആശങ്കയാണുണ്ടാക്കിയത്.

നിർമ്മാണ തൊഴിൽ മേഖലയിലും സമാനമായ പ്രതിസന്ധിയാണ്. കടുത്ത വേനലിലും മുടക്കമില്ലാതെ ജോലിക്കെത്തുന്നവരാണ് അന്യസംസ്ഥാന തൊഴിലാളികളെന്നത് കരാറുകാർക്ക് വലിയ ആശ്വാസമാണ്. 30 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ട്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ റോഡ് പ്രവർത്തികൾ തകൃതിയായി നടന്നുവരവെയാണ് തൊഴിലാളി ക്ഷാമമുണ്ടായിരിക്കുന്നത്. കാർഷികരംഗത്തും അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം പ്രതിസന്ധിയുണ്ടാക്കും.