play-sharp-fill
കോവിഡ് 19: ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചത് ഇന്ത്യൻ താരങ്ങൾക്ക് ഗുണപ്രദമെന്ന് പരിശീലകൻ രവി ശാസ്ത്രി

കോവിഡ് 19: ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചത് ഇന്ത്യൻ താരങ്ങൾക്ക് ഗുണപ്രദമെന്ന് പരിശീലകൻ രവി ശാസ്ത്രി

സ്വന്തം ലേഖകൻ

മുംബൈ: കൊറോണ മൂലം ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചത് ഇന്ത്യൻ താരങ്ങൾക്ക് ഗുണപ്രദമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദേശീയ, അന്തർദേശീയ മത്സരങ്ങൾ നിറുത്തിവച്ചത് മോശം കാര്യമല്ലെന്നും തുടർച്ചയായി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങൾക്ക് ഇത് ഒരു വിശ്രമ കാലമാകുമെന്നും രവി ശാസ്ത്രി പറയുന്നു.


 

ന്യൂസിലാൻഡ് പര്യടനത്തിനുശേഷം ഇന്ത്യൻ താരങ്ങളിൽ ക്ഷീണവും പരിക്കും അലട്ടിയിരുന്നു. കഴിഞ്ഞ 10 മാസങ്ങളിൽ ഇന്ത്യ ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിരുന്നു. തന്നെപോലെയുള്ള പരിശീലകർക്ക് കുറച്ചുദിവസം മാത്രമാണ് കഴിഞ്ഞ ലോകകപ്പിനുശേഷം വീട്ടിൽ ഇരിക്കാൻ കഴിഞ്ഞതെന്നും ശാസ്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിച്ച താരങ്ങൾ ഉണ്ടെന്നും അവർക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായ ക്ഷീണം എല്ലാവർക്കും ഊഹിക്കാൻ പറ്റുന്നതാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് നാളുകളായി കൃത്യമായ ഇടവേളകളില്ലാതെയായിരുന്നു ഇന്ത്യൻ ടീമിന്റെ മത്സരക്രമമെന്ന് രവി ശാസ്ത്രി പറയുന്നു. മത്സരങ്ങളുടെ ആധിക്യത്തെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പലതവണ ബിസിസിഐയ്‌ക്കെതിരെ പരോക്ഷ പരാമർശവുമായി രംഗത്തെത്തിയിരുന്നു.

 

ഇതിന് അടിവരയിടുന്നതാണ് പരിശീലകന്റെ പ്രതികരണവും. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ഉപേക്ഷിച്ചിരുന്നു. ഐ.പി.എൽ ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു. മറ്റു കായി മത്സരങ്ങളും ഇതു പോലെ മാറ്റിവച്ചിരുന്നു. ഇറ്റാലിയൻ സെരി എ ഫുട്ബാളിലെ അഞ്ച് മത്സരങ്ങൾ മാറ്റിവച്ചു. വൻ ക്‌ളബുകളായ യുവന്റസും ഇന്റർ മിലാനും തമ്മിലുള്ള മത്സരവും ഇതിൽപ്പെടുന്നു.

 

നേരത്തെ അടച്ചുപൂട്ടിയ സ്റ്റേഡിയങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണിവ. അന്താരാഷ്ട്ര ആന്റിഡോപ്പിംഗ് ഏജൻസിയുടെ വാർഷിക സിമ്‌ബോസിയം മാറ്റിവച്ചു.
ഇറ്റലിയിൽ പരിശീലനത്തിലായിരുന്ന ഇന്ത്യൻ ബോക്‌സർമാരെ ജോർദാനിലെത്തിച്ചു. വുഹാനിൽ നിന്ന് ഒളിമ്ബിക് യോഗ്യതാ മത്സരങ്ങൾ ജോർദാനിലേക്ക് മാറ്റിയിരുന്നു.
യു.എ.ഇയിലെ ഇന്റർനാഷണൽ സൈക്‌ളിംഗ് ടൂർ മത്സരങ്ങൾ ഉപേക്ഷിച്ചു. കൊറോണ സംശയമുള്ള താരങ്ങളെ ഹോട്ടലിൽ ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കുകയാണ്.