play-sharp-fill
മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി ; കൊറോണക്കാലത്തെ കേരളത്തിലെ മൂന്നാമത്തെ മരണം

മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി ; കൊറോണക്കാലത്തെ കേരളത്തിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ

കൊല്ലം: മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. സംഭവം കുണ്ടറയിൽ. എസ്‌കെ ഭവനിൽ സുരേഷ് ആണ് ആത്മഹത്യ ചെയ്തത്. ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ടു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.


ഇതോടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ജീവനൊടുക്കിയവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം മദ്യം ലഭിക്കാത്തതിനെ തുടർന്ന്.തൃശൂർ കുന്നംകുളം തൂവാനൂർ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തിരുന്നു. മദ്യം ലഭിക്കാത്തതിനാൽ തുടർന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പങ്കുവെച്ചിരുന്നു. നാല് പേരെ കഴിഞ്ഞ ദിവസം ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു.

രാഗബാധയെ തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് ഗവൺമെന്റിനെതിരെ വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിട്ടത്. എന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിയത് വലിയോരു സാമൂഹ്യ വിപത്തിലേക്ക് ആയിരിക്കും നയിക്കുക.

സ്ഥിരമായി മദ്യപിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

1. അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ചർദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയൽ,ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം
തേടണം.

2. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യപാനം നിർത്തി ഏതാനും ദിവസങ്ങൾക്കകം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ആകാൻ സാധ്യതയുണ്ട്.

3. ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് ഉറപ്പായും അറിയിക്കണം.

ആൽക്കഹോൾ വിത്‌ഡ്രോവൽ സിൻഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ ഡിലീരിയം ആകാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.

4.സാനിറ്റൈസറിൽ അടങ്ങിയിട്ടുള്ള ഐസോപ്രൊപ്പൈൽ ആൽക്കഹോൾ വിഷമാണ്. മദ്യത്തിന് പകരമായി ഇത്
ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാം. അതിനാൽ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്.
ഈ അവസ്ഥയിൽ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.Toll Free Helpline Number : 1056, 0471-2552056)