play-sharp-fill

ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങണമോ…? അത്യാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങുന്നതിനുള്ള പാസും സത്യവാങ്മൂലവും ഇനി ഓൺലൈൻ വഴി ലഭിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങി യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസും ഇനി ഓൺലൈൻ മുഖേനെയും ലഭ്യമാകും. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങൾക്ക് പാസും സത്യവാങ്മൂലവും ലഭ്യമാകും. സൈബർ ഡോം നോഡൽ ഓഫീസർ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓൺലൈൻ സംവിധാനം വികസിപ്പിച്ചത്. രണ്ടു രീതിയിലുള്ള സൗകര്യങ്ങൾ ഈ പോർട്ടൽ വഴി ലഭ്യമാണ്. പൊതുജനങ്ങൾക്ക് അവശ്യസാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓൺലൈനിൽ ലഭിക്കുവാൻ പേര്, […]

മദ്യം കിട്ടിയില്ല, യുവാവ് ആത്മഹത്യ ചെയ്തു ; കൊറോണക്കാലത്തെ തൃശൂരിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ളവ അടച്ചിട്ട് ഏഴ് ദിവസങ്ങൾ പിന്നിടുകയാണ്. ഇതോടെ മദ്യം കിട്ടാതെ കെട്ടിട നിർമ്മാണ്ണ തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു(47)വിനെയാണ് തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുകടവ് ബണ്ട് ചാലിൽ ഇദ്ദേഹത്തെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യാസക്തി മൂലം തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മദ്യം കിട്ടാതെയുള്ള ആറാമത്തെ ആത്മഹത്യയാണിത്. ലോക്ക് […]

വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കൂ, മദ്യാസക്തിയുള്ളവർക്ക് ഡോക്ടർ നൽകിയ കുറിപ്പടിയിങ്ങനെ ; സംഭവത്തിൽ കേസെടുക്കണമെന്ന് എക്‌സൈസ് ; തമാശയ്ക്ക് ചെയ്തതെന്ന് സമ്മതിച്ച് ഡോക്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിരിക്കുകയാണ്. മദ്യാസക്തിയുള്ളയാൾക്ക് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്ന് ഡോക്ടറുടെ കുറിപ്പടി നൽകി. കുറിപ്പടി ഡോക്ടർ സുഹൃത്തുക്കൾക്ക് അയച്ച് നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുറിപ്പടി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുറിപ്പടി എഴുതിയ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് എക്‌സൈസ് പൊലീസിനോട് നിർദേശിച്ചു. കൊച്ചി പറവൂരിലെ ആയൂർവേദ ഡോക്ടറായ രഞ്ജിത്തിനെതിരെയാണ് കേസ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞത്. 48കാരനായ പുരുഷോത്തമൻ എന്നയാൾക്ക് മദ്യം നൽകാനായിരുന്നു കുറിപ്പടി. ആൽക്കഹോൾ വിഡ്രോവൽ ലക്ഷണത്തിന് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്നായിരുന്നു […]

വിപണിയിൽ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു: രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല: 14 ദിവസമായി ഓരേ വില തുടരുന്നു

സ്വന്തം ലേഖകൻ ഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. എന്നിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. കൊറോണ വൈറസ് ബാധ ലോകത്ത് അതിവേഗം പടർന്നു പിടിക്കുന്നതിനിടെയാണ് ഏഷ്യൻ വിപണിയിൽ എണ്ണ വില കുറയാൻ കാരണമായത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിലും എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളറായി കുറഞ്ഞു.     യു.എസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളർ നിലവാരത്തിലുമാണ് […]

ലോക്ക് ഡൗൺ : ജോലിയില്ലാതാകുകയും താമസ സ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്നുള്ള ഭയമാണ് അവർ പലായനം ചെയ്യുന്നത്; ദിവസവേതന തൊഴിലാളികളിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ഡൽഹി: വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതിനുള്ള പ്രധാന കാരണം ജോലിയില്ലാതാകുകയും താമസ സസ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്നുള്ള ഭയവുമാണെന്ന് കണ്ടാണ് കേന്ദ്രസർക്കാർ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്.     കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്. കെട്ടിട ഉടമസ്ഥർ പാവപ്പെട്ടവരും ദിവസവേതനക്കാരുമായ തന്റെ വാടകക്കാരിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കാൻ പാടില്ല. അങ്ങനെ ആരെങ്കിലും ഉത്തരവിന് […]

ഐ.പി.എൽ മത്സരങ്ങൾ ഉപേക്ഷിക്കില്ല: ആരാധകർക്ക് പ്രതീക്ഷ നൽകി ബി.സി.സി.ഐ: ഒക്‌ടോബറിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നാണ് സൂചന

സ്വന്തം ലേഖകൻ മുംബൈ: ആരാധകർക്ക് പ്രതീക്ഷ നൽകി ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റെ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്താനുള്ള നീക്കവുമായി ബി.സി.സി.ഐ. ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും ഇതിനുള്ള ചർച്ചകൾ വിപുലമായി ബി.സി.സി.ഐ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.   ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ട്വൻറി 20 ലോകകപ്പ് നടത്താൻ ഐ.സി.സി നേരത്തെ നിശ്ചയിച്ചിരുന്നു. ആസ്‌ട്രേലിയയിലായിരുന്നു ടൂർണമെന്റെ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആസ്‌ട്രേലിയ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.   വിസാ നിയന്ത്രണം വന്നാൽ ഐ.സി.സിക്ക് […]

പായിപ്പാട് അതിഥി തൊഴിലാളി പ്രതിഷേധം: പിന്നിൽ ഗൂഡാലോചനയെന്ന് ഉറപ്പിച്ച് ജില്ലാ പൊലീസ് മേധാവി; ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരാൾ കസ്റ്റഡിയിൽ; അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻ കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾക്കിടയിൽ പ്രചാരണം നടത്തി, ഇവരെ പ്രതിഷേധവുമായി തെരുവിലിറക്കിയതിനു പിന്നിൽ ഗുഡാലോചനയുണ്ടെന്നു ഉറപ്പിച്ച് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്. സംഭവവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പശ്ചിമ ബംഗാൾ നാദേശി മുഹമ്മദ് റിഞ്ചുവിനെയാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഗുഡാലോചന വാദം ഉറപ്പിച്ചത്. സംഭവത്തിനു പിന്നിൽ ഗുഡാലോചനയുണ്ടെന്നു […]

കോവിഡ് 19 മാനസിക സമ്മർദ്ദം ഉയർത്തുന്നുവോ? ഇനി ആശങ്കപ്പെടണ്ടേ : കൗൺസലിങ്ങും മെഡിക്കൽ സഹായവും എല്ലാം ഇനി ഒറ്റ ക്ലിക്കിൽ

സ്വന്തം ലേഖകൻ   കൊച്ചി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതോടെ ജനങ്ങൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ട അവസ്ഥയിലായി. ജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും, സാമൂഹിക അകലം പാലിക്കണമെന്നും സർക്കാരും ആരോഗ്യപ്രവർത്തകരും ആവർത്തിച്ച് ആവശ്യപ്പെടുകയാണ് നിലവിൽ.     ഇതു വരെ പരിചിതമല്ലാത്ത അനുഭവങ്ങൾ ആണ് കോവിഡ് 19 ജനങ്ങൾക്ക് നൽകിയത്. ഈ അടച്ചു പൂട്ടിയിരിക്കൽ പലരിലും മാനസിക പ്രശ്നങ്ങളും ഡിപ്രഷനും പോലുള്ള അവസ്ഥകൾ വരുത്തുമെന്നാണ് വിദഗ്ദ അഭിപ്രായങ്ങൾ പറയുന്നു […]

പായിപ്പാട്ടെ അതിഥി തൊഴിലാളി പ്രതിഷേധം: ഗുഡാലോചനയിലേയ്ക്കു പൊലീസ് അന്വേഷണം; മുപ്പതോളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു; വ്യാജ സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: പായിപ്പാട്ടെ അതിഥി തൊഴിലാളി പ്രതിഷേധത്തിനു പിന്നിലെ ഗുഡാലോചന കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഗുഡാലോചനയുണ്ടെന്നും വാട്‌സ്അപ്പിൽ അടക്കം ഓഡിയോ സന്ദേശം പ്രചരിപ്പിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ടതെന്നും അടക്കമുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ പരിഭ്രാന്തരാക്കിയതിനു പിന്നിൽ വ്യാജ ഓഡിയോ സന്ദേശമാണ് എന്നു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഈ ഓഡിയോ സന്ദേശത്തിന്റെ ഉറവിടം തേടിയാണ് പൊലീസ് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന […]

കേരളം ഇപ്പോൾ ഒരു വല്യേട്ടന്റെ തണലിലാണ് ,സാധാരണ ജനങ്ങൾ ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സകല ഗുണങ്ങളും പിണറായി വിജയനിലുണ്ട്: ഷാജി കൈലാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി സ്വീകരിച്ച മുൻകരുതൽ നടപടികളെ പ്രശംസിച്ച് രാജ്യത്തിനകത്തും പുറത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്വീകരിച്ച പ്രതിരോധ നടപടികളെയും മുൻകരുതൽ നടപടികളെയും പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസും. തന്റെ ചിത്രമായ വല്യേട്ടനും, മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യപ്പെടുത്തി സംവിധായകനും നിർമാതാവുമായ ഷാജി കൈലാസ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷാജി ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം; വല്യേട്ടൻ… അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി.. ഇളയ മകന്റെ വിളി വന്നു.. ചെടികൾക്ക് […]