play-sharp-fill
വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കൂ, മദ്യാസക്തിയുള്ളവർക്ക് ഡോക്ടർ നൽകിയ കുറിപ്പടിയിങ്ങനെ ; സംഭവത്തിൽ കേസെടുക്കണമെന്ന് എക്‌സൈസ് ; തമാശയ്ക്ക് ചെയ്തതെന്ന് സമ്മതിച്ച് ഡോക്ടർ

വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കൂ, മദ്യാസക്തിയുള്ളവർക്ക് ഡോക്ടർ നൽകിയ കുറിപ്പടിയിങ്ങനെ ; സംഭവത്തിൽ കേസെടുക്കണമെന്ന് എക്‌സൈസ് ; തമാശയ്ക്ക് ചെയ്തതെന്ന് സമ്മതിച്ച് ഡോക്ടർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിരിക്കുകയാണ്. മദ്യാസക്തിയുള്ളയാൾക്ക് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്ന് ഡോക്ടറുടെ കുറിപ്പടി നൽകി. കുറിപ്പടി ഡോക്ടർ സുഹൃത്തുക്കൾക്ക് അയച്ച് നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി.


കുറിപ്പടി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുറിപ്പടി എഴുതിയ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് എക്‌സൈസ് പൊലീസിനോട് നിർദേശിച്ചു. കൊച്ചി പറവൂരിലെ ആയൂർവേദ ഡോക്ടറായ രഞ്ജിത്തിനെതിരെയാണ് കേസ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

48കാരനായ പുരുഷോത്തമൻ എന്നയാൾക്ക് മദ്യം നൽകാനായിരുന്നു കുറിപ്പടി. ആൽക്കഹോൾ വിഡ്രോവൽ ലക്ഷണത്തിന് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്നായിരുന്നു ഡോക്ടർ കുറിച്ചത്.

സംഭവം ചർച്ചയായതോടെ എക്‌സൈസ് അന്വേഷണം ആരംഭിച്ചു. കേസെടുക്കണമെന്ന് എക്‌സൈസ് പൊലീസിനോട് നിർദേശം നൽകിയിരിക്കുകയാണ്.എന്നാൽ താൻ തമാശയ്ക്കാണ് മദ്യത്തിന് ഇത്തരത്തിലൊരു കുറിപ്പടിയെഴുതി നല്കിയതെന്ന് രഞ്ജിത്ത് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു.

എന്നാൽ അങ്ങനെ ഒരു രോഗി വരുകയൊ കുറിപ്പടി നല്കുകയോ ചെയ്തിട്ടില്ലെന്നും കുറിപ്പടി എഴുതി തമാശയ്ക്ക് സുഹൃത്തുക്കൾക്ക് വാട്‌സാപ്പിൽ ഷെയർ ചെയ്യുകയുമായിരുന്നെന്ന് ഡോക്ടർ പറയുന്നു. ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യാസക്തിയുള്ളവർക്ക് മദ്യം നല്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.