play-sharp-fill
ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങണമോ…? അത്യാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങുന്നതിനുള്ള പാസും സത്യവാങ്മൂലവും ഇനി ഓൺലൈൻ വഴി ലഭിക്കും

ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങണമോ…? അത്യാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങുന്നതിനുള്ള പാസും സത്യവാങ്മൂലവും ഇനി ഓൺലൈൻ വഴി ലഭിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങി യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസും ഇനി ഓൺലൈൻ മുഖേനെയും ലഭ്യമാകും.


https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങൾക്ക് പാസും സത്യവാങ്മൂലവും ലഭ്യമാകും. സൈബർ ഡോം നോഡൽ ഓഫീസർ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓൺലൈൻ സംവിധാനം വികസിപ്പിച്ചത്. രണ്ടു രീതിയിലുള്ള സൗകര്യങ്ങൾ ഈ പോർട്ടൽ വഴി ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങൾക്ക് അവശ്യസാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓൺലൈനിൽ ലഭിക്കുവാൻ പേര്, മേൽവിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തുക. അതിന് ശേഷം യാത്രക്കാരന്റെ ഒപ്പും അപലോഡ് ചെയ്യുക. അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങൾ പോലീസ് കൺട്രോൾ സെന്ററിൽ പരശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്റെ മൊബൈൽ നമ്പറിലേയ്ക്ക് മെസ്സേജ് ആയി എത്തും.

യാത്രവേളയിൽ പൊലീസ് പരിശോധന നടത്തുമ്പോൾ ഈ ലിങ്കിൽ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാൽ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ ആ വിവരം മൊബൈൽ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. എന്നാൽ ഒരു ആഴ്ചയിൽ ഓൺലൈൻ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.

കോവിഡ് 19 മായി ബന്ധപ്പെട്ട്, ഐഡി കാർഡുകൾ ഇല്ലാതെ അടിയന്തിര ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും മറ്റ് അത്യാവശ്യ സേവനങ്ങൾക്ക് നയോഗിക്കപ്പെട്ടവർക്കും അനുവദിച്ചിരിക്കുന്നതാണ് എമർജൻസി പാസ്സ് . പേര്, മേൽ വിലാസം, മൊബൈൽ നമ്പർ എന്നിവ ചേർർക്കുക. ശേഷം, ഫോട്ടോ, ഒപ്പ്, ഒഫീഷ്യൽ ഐഡി കാർഡ് എന്നിവയുടെ ഇമേജ് അപ്‌ലോഡ് ചെയ്യണം. പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം, യാത്രക്കാരന് മെസ്സേജ് ലഭിക്കുകയും പാസ്സ് ഓൺലൈൻ ലഭ്യമാകുകയും ചെയ്യും. എന്നാൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് തുടർച്ചയായി ഡ്യൂട്ടിക്ക് നയോഗിക്കപ്പെട്ട, ഔദ്യോഗിക പാസ് ഇല്ലാത്തവർക്കാണ് ഈ സൗകര്യം ലഭ്യമാവുക.

എന്നാൽ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ശക്തമായ നിയമനടപടികൾക്ക് വധേയരാവുകയും ചെയ്യും.