play-sharp-fill

ഡോ. മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു ; ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് അധികൃതര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കടുത്ത് പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ആശുപത്രി വിട്ടു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില തൃപ്തികരമായതോടെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മന്‍മോഹന്‍സിങ്ങിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് പല വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ പനി മാത്രമാണുള്ളതെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡല്‍ഹി എയിംസ് അധികൃതര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. കടുത്ത് പനി ആയതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മന്‍മോഹന്‍ സിംഗിനെ കൊവിഡ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. പരിശോധന ഫലം […]

എയര്‍ ഇന്ത്യാ ജീവനക്കാരന് കൊറോണ വൈറസ് ബാധ : ഡല്‍ഹി എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്കാണ് ഓഫീസ് അടച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബുദ്ധ പൂര്‍ണിമ ദിനം അവധിദിവസം ആയിരുന്നു. എന്നാല്‍ ഈ ദിവസം ഈ ജീവനക്കാരന്‍ ഓഫീസില്‍ എത്തുകയുും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ഈ ജീവനക്കാരന്റെ കോവിഡ് പരിശോധനാഫലം ലഭിച്ചത്. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് മാര്‍ഗ നിര്‍ദേശപ്രകാരം ഓഫീസില്‍ അനുനശീകരണം നടത്തുകയും ചെയ്തിരുന്നു. എങ്കിലും […]

ഓടുന്ന കാറുകള്‍ക്ക് മുകളില്‍ സിങ്കം കളിച്ച് പൊലീസുകാരന്റെ മാസ്സ് എന്‍ട്രി ; സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ എസ്‌ഐയ്‌ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ഓടുന്ന കാറുകള്‍ക്ക് മുകളില്‍ കയയറി സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മധ്യപ്രദേശിലെ ദമോഹ് സ്റ്റേഷന്‍ ചാര്‍ജുണ്ടായിരുന്ന എസ് ഐ മനോജ് യാദവിനെതിരെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിരിക്കുന്നത്. ഡ്യൂട്ടില്‍ നിന്നും ഇയാളെ നീക്കം ചെയ്യുകയും ഒപ്പം അയ്യായിരം രൂപ പിഴയും  ചുമത്തിയിട്ടുണ്ട്. അജയ് ദേവഗണ്‍ മുഖ്യവേഷത്തിലെത്തിയ ഫൂല്‍ ഓര്‍ കാണ്ടെ(1991)യിലെ ഒരു രംഗമാണ് മനോജ് യാദവ് കാറുകള്‍ക്ക് മുകളില്‍ കയറി നിന്ന് അനുകരിച്ചത്. റോഡിലൂടെ തൊട്ട് തൊട്ട് ഒരേ വേഗത്തില്‍ നീങ്ങുന്ന രണ്ട് […]

രാജ്യത്ത് ലോക് ഡൗണ്‍ നീളുമോ …? പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ; പ്രതീക്ഷയോടെ കാതോര്‍ത്ത് രാജ്യം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി :  രാജ്യത്ത്  പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക് ഡൗണ്‍ അവസാനിക്കാറായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിയ്ക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക മേഖലയിലെ ഇളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക് ഡൗണ്‍ ഇപ്പോള്‍ പിന്‍വലിക്കരുതെന്ന് […]

രാജ്യത്ത് ഇന്ന് മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും ; ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ ; സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍ മാത്രം : ഇന്ന് മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും 15 ട്രെയിനുകളാണ് പ്രത്യേക സര്‍വീസ് നടത്തുക. ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വില്‍പ്പന മിനുറ്റുകള്‍ക്കകമാണ് പൂര്‍ത്തിയായത്. കേരളത്തിലേക്ക് നാളെ മുതല്‍ ആയിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസ് വീതം നടത്താന്‍ തീരുമാനമായി. ചൊവ്വാഴ്ചയും ഞായറാഴ്ചയും സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീസ് […]

എയര്‍ ഇന്ത്യ യാത്രക്കാരില്‍ നിന്നും പണം ഈടാക്കുന്ന വിവരം അറിഞ്ഞിരുന്നില്ല : യാത്രാനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി ഖത്തര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ദോഹ-തിരുവനന്തപുരം വിമാനത്തിന് യാത്രാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടെ ആശങ്കയ്ക്ക് വിരാമമായി. എയര്‍ ഇന്ത്യ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ല, സൗജന്യ യാത്രയാണെന്ന് കരുതിയാണ് ആദ്യം അനുമതി നല്‍കിയതെന്നും അധികൃതര്‍ വിശരീകരണം നല്‍കി. ഇന്ത്യയിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്നതിനായി എയര്‍ ഇന്ത്യ പണം ഈടാക്കിയിരുന്നു. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യ പാര്‍ക്കിംഗ് ചാര്‍ജ് ഒടുക്കണമെന്നുമുള്ള ആവശ്യം തങ്ങള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ തയാറായിരുന്നില്ല. അതിനാലാണ് യാത്ര നിഷേധിച്ചത്. പിന്നീട് ഇന്ത്യന്‍ എംബസി ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ശേഷമാണ് യാത്രാനുമതി […]

ചുമയും പനിയും മാത്രമല്ല; ഗന്ധം തിരിച്ചറിയാൻ സാധിക്കാത്തതും കൊറോണയുടെ ലക്ഷണം: ആദ്യം തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാം; ഇംപീരിയൽ കോളേജും ഹാർഡ്വാർഡ് യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനം പറയുന്നത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ ന്യൂയോർക്ക്: ചുമയും പനിയും മാത്രമല്ല മണം തിരിച്ചറിയാൻ സാധിക്കാത്തതും കൊറോണയുടെ ലക്ഷണമെന്നു പുതിയ കണ്ടെത്തൽ. ലോകം മുഴുവൻ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള വഴികൾ തേടുമ്പോഴാണ്, ഓരോ ദിവസവും പുതിയ പുതിയ പഠനങ്ങളും കണ്ടെത്തലുകളും പുറത്തു വരുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും ഓരോ ദിവസവും കഴിയുന്തോറും അപകടകരമായ രീതിയിൽ വർദ്ധിക്കുന്നതായും വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. കോവിഡ് 19 വളരെ നേരത്തേ തിരിച്ചറിയാൻ സാധിച്ചാൽ ചികിത്സ എളുപ്പവും കൂടുതൽ ഫലപ്രദവുമാകുമെന്നാണ് വിവിധ രാജ്യങ്ങളിലെ രോഗ നിരക്കുകൾ അടക്കം കണ്ടെത്തിയിരിക്കുന്നത്. മഹാവ്യാധി പടർന്ന് […]

കുമരകത്ത് എക്‌സൈസിന്റെ മിന്നൽ റെയിഡ്: എട്ടര ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടിച്ചെടുത്തു: ചാരായത്തിന്റെ ഹോൾസെയിലറേയും റീട്ടെയ്‌ലറേയും കുടുക്കി കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കുമരകത്ത് എക്‌സൈസ് സംഘം നടത്തിയ മിന്നൽ റെയിഡിൽ എട്ടര ലിറ്റർ ചാരായവും 30 ലിറ്റർ കോടയുമായി രണ്ടു പേരെ പിടികൂടി. കുമരകത്തു നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കു വാറ്റും ചാരായവും എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കുമരകം അമ്മങ്കരി കരോട്ട് കായൽ വീട്ടിൽ ബാബുമോൻ (43), അയ്മനം ചീപ്പുങ്കൽ കരയിൽ ഇടച്ചിറ വീട്ടിൽ അനീഷ് ടി.പി (44) എന്നിവരെയാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി .അനൂപും […]

സംസ്ഥാനത്ത് പുതിയ 32 മജിസ്ട്രേറ്റുമാർ: കോട്ടയത്ത് നിന്നും നാലു പേർ മജിസ്ട്രേറ്റ് പട്ടികയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് 32 പുതിയ മജിസ്ട്രേറ്റുമാർക്ക് നിയമനം. ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിച്ച 32 പേരെയാണ് മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്. സർക്കാർ പട്ടികയ്ക്ക് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതോടെയാണ് ഇവരുടെ നിയമനത്തിന് സാധൂകരണമായത്. 32 പേരുടെ പട്ടികയിൽ നാലു പേർ കോട്ടയം ബാറിൽ നിന്നുള്ള അഭിഭാഷകരാണ്. അഡ്വ.അന്നു മേരി ജോസ്, അഡ്വ.നിയതാ പ്രസാദ്, അഡ്വ.അഭിനിമോൾ രാജേന്ദ്രൻ, അഡ്വ.ആഷിഖ് ഷാജഹാൻ എന്നിവരാണ് കോട്ടയം ബാറിൽ നിന്നുള്ള അഭിഭാഷകർ. അനന്തു ജെ.ബി , ടി.എസ് വിഷ്ണുദത്തൻ , എയ്ഞ്ചൽ റോസ് ജോസ് , […]

ബുധനാഴ്ച മുതൽ ഷാപ്പുകൾ ലൈവാകും: പാട്ടും ആട്ടവും ഭക്ഷണവും കാണില്ല; കള്ള് പാഴ്‌സൽ മാത്രം..!

തേർഡ് ഐ ബ്യൂറോ കൊച്ചി: സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതിനു തീരുമാനമായി. ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇവിടെ ഇരുന്ന് കള്ളടിച്ചു പാട്ടുപാടി ഭക്ഷണം കഴിച്ചിരിക്കാമെന്നു ആരും കരുതേണ്ട. ഷാപ്പിൽ നിന്നും പാഴ്‌സൽ മാത്രമായേ ഭക്ഷണം കഴിക്കൂ. ഇതു സംബന്ധിച്ചു സർക്കാരിന്റെ ഉത്തരവും പുറത്തിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം ഷോപ്പുകൾ തുറക്കേണ്ടത്. രാവിലെ ഒമ്പത് മുതൽ രാത്രി ഏഴു വരെയായിരിക്കും പ്രവർത്തന സമയം. ഒരാൾക്ക് ഒന്നര ലിറ്റർ വരെ കള്ളു ലഭിക്കും. ഷാപ്പുകളിൽ ഇരുന്നു കുടിക്കാൻ അനുവദിക്കില്ലെന്നു മാർഗ […]