play-sharp-fill

പൂവത്തുമ്മൂട് കടവിൽ വെള്ളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി: വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ വെള്ളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് ചാന്നാനിക്കാട് പൂവൻതുരുത്ത് കാലായിൽ വീട്ടിൽ ലൈവിയുടെയും മഞ്ജുവിന്റെയും മകനായ ഗൗതം ലൈവി(21)യാണ് പൂവത്തുമ്മൂട് മീനച്ചിലാറ്റിൽ വീണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അച്ഛന്റെ പാഴ്‌സൽ സർവീസ് സ്ഥാപനത്തിൽ നിന്നും ഇറഞ്ഞാൽ ഭാഗത്തേയ്ക്കു ബൈക്കിൽ എത്തിയിരുന്നു ഗൗതം. സുഹൃത്തായ അനന്തനൊപ്പമാണ് ഗൗതം ഇവിടെ എത്തിയത്. തുടർന്നു ഇരുവരും ചേർന്നു മീനച്ചിലാറ്റിൽ നീന്താൻ ഇറങ്ങുകയായിരുന്നു. ആറ്റിൽ നീന്തുന്നതിനിടെ […]

വയനാട്ടിൽ ഒരു പൊലീസുകാരന് കൂടി കൊറോണ വൈറസ് ബാധ : പൊലീസിന്റെ പ്രവർത്തനങ്ങളിൽ മാറ്റം

സ്വന്തം ലേഖകൾ തിരുവനന്തപുരം: സ്ഥിതിഗതികൾ വഷളാക്കി വയനാട് ജില്ലയിൽ ഒരു പൊലീസുകാരന് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിന്റെ പ്രവർത്തനങ്ങിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 32 ദിവസം മുൻപ് വരെ വയനാട് ഗ്രീൻ സോണിലായിരുന്നു. പിന്നീടായിരുന്നു സ്ഥിതിഗതികൾ മാറിയത്. കോയമ്പേട് മാർക്കറ്റിൽ നിന്നും വന്ന ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിൽ നിന്നുമാണ് പത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 26 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ പത്തുപേർക്കും മലപ്പുറം ജില്ലയിൽ അഞ്ചുപേർക്കും […]

സംസ്ഥാനത്ത് 26 പേർക്കു കോവിഡ് 19 : മൂന്നു പേർക്ക് നെഗറ്റീവ്; സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊറോണ ബാധിതർ; സ്ഥിതി അതീവ ഗുരുതരം; 14 പേർ സംസ്ഥാനത്തിനു പുറത്തു നിന്നും എത്തിയവർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാക്കി 29 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 14 പേരും സംസ്ഥാനത്തിനു പുറത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഈ സാഹചര്യത്തിൽ കേരളം ഇനി അതീവ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചുള്ള വിശദമാംശങ്ങൾ പുറത്തു വിട്ടത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഇപ്പോൾ 64 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. […]

തിരുവഞ്ചൂർ പൂവത്തുമ്മൂട് തൂക്കുപാലത്തിന് സമീപം വീണ്ടും അപകടം: വെള്ളത്തിൽ കുളിക്കാനിറങ്ങിയ പനച്ചിക്കാട് സ്വദേശിയായ യുവാവിനെ കാണാതായി; അഗ്നിരക്ഷാ സേനയും പൊലീസും തിരച്ചിൽ നടത്തുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്‌കൂൾ കലോത്സവം കണ്ട ശേഷം മൂന്നു വിദ്യാർത്ഥികൾ മുങ്ങി മരിച്ച പാറമ്പുഴ പൂവത്തുമ്മൂട് കടവ് വീണ്ടും അപകട കേന്ദ്രമായി. വെള്ളത്തിൽ കുളിക്കാനിറങ്ങിയ പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിയായ 21 കാരനെ കാണാതായതായി റിപ്പോർട്ട്. പനച്ചിക്കാട് സ്വദേശിയും 21 കാരനുമായ കാലായിൽ ലൈവിയുടെയും  മഞ്ജുവിൻ്റെയും മകൻ ഗൗതം ലൈവിയെയാണ് മീനച്ചിലാറ്റിൽ വീണ് കാണാതായത് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇറഞ്ഞാലിലെ ബന്ധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു ഗൗതം. ഇവിടെ എത്തിയ ശേഷം സുഹൃത്തായ അനന്തനെയും കൂട്ടി ഗൗതം മീനച്ചിലാറ്റിൽ എത്തി. വ്യാഴാഴ്ച വൈകിട്ട് […]

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ സമയത്തിൽ മാറ്റം ; മുഖ്യമന്ത്രി ഇന്ന് എത്തുക അഞ്ചരയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന വാർത്താസമ്മേളത്തിന്റെ സമയത്തിൽ മാറ്റം. പതിവ് സമയത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് മണിക്കായിരുന്നു പതിവ് വാർത്തസമ്മേളനം നടന്നുവന്നിരുന്നത്. ബുധനാഴ്ച മുഖ്യമന്ത്രി വാർത്തസമ്മേളനം റദ്ദാക്കിയിരുന്നു.

രഹനാ ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചു വിട്ടു ; നടപടി മതവികാരം വൃണപ്പെടുത്തുകയും സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: രഹനാ ഫാത്തിമയെ ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകി ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ബിഎസ്എൻഎൽ നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചുവിട്ട കാര്യം രഹന തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ആക്ടിവിസ്റ്റായ രഹനയെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. 15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ച തന്നെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം […]

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യത : ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ച പശ്ചാത്തലത്തിൽ വ്യാഴാഴ്ച ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം ജില്ലയിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരുന്ന ഞായറാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലും യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട […]

ഏഴ് വർഷത്തിൽ താഴെ തടവിന് ശിക്ഷിക്കാവുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം മറികടന്ന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം : എസ്.ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഹൈക്കോടതിയുടെ നിർദ്ദേശം മറികടന്ന് യുവാവിനെ അറസ്റ്റുചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം ഉത്തരവിട്ട് ഹൈക്കോടതി. നിർദ്ദേശം ലംഘിച്ച് യുവാവിനെ അറസറ്റ് ചെയ്ത പാലക്കാട് കുഴൽമന്ദം പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരേയാണ് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴുവർഷത്തിൽ താഴെ തടവിനു ശിക്ഷിക്കാനിടയുള്ള കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ജയിലിലും സാമൂഹിക അകലം ഉറപ്പാക്കാനായിരുന്നു ഇത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് നിലനിൽക്കെ അറസ്റ്റുചെയ്ത നെന്മാറ ചാത്തമംഗലം പ്രിയ നിവാസിൽ പ്രസാദിന് […]

അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹ തട്ടിപ്പുകാരൻ പൊലീസ് പിടിയിൽ ; തട്ടിപ്പുവീരനെ കുടുക്കിയത് നാലാം ഭാര്യ

സ്വന്തം ലേഖകൻ ഹരിപ്പാട്: അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹത്തട്ടിപ്പ് വീരൻ പൊലീസ് അറസ്റ്റിൽ. കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ് കുട്ടി (50) ആണ് വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പൊലീസ് പിടിയിലായത്. വിവാഹ ദിനത്തിന്റെ അന്ന് നാലാംഭാര്യയാണ് ഇയാളെ കുടുക്കിയത്. ഹരിപ്പാട് കരീലക്കുളങ്ങര സ്വദേശിനിയായ യുവതിയുമായി ബുധനാഴ്ച വൈകിട്ട് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി ഒരുങ്ങി വന്നപ്പോഴാണ് തൃശ്ശൂർ ചാവക്കാട് വടക്കേക്കാട് സ്വദേശിനിയായ ഇയാളുടെ നാലാം ഭാര്യ പൊലീസുകാർക്കൊപ്പം സ്ഥലത്തെത്തിയത്. ബിസിനസുകാരൻ, വസ്തു ബ്രോക്കർ, ലോറി മുതലാളി എന്നൊക്കെ പറഞ്ഞാണ് ഇയാൾ വിവാഹത്തട്ടിപ്പ് നടത്തി […]

മദ്യശാലകൾ ഉടൻ തുറക്കും: പ്രവർത്തന സമയത്തിൽ മാറ്റം വരുത്തും; ബിവറേജിലെ വിലയിൽ ബാറുകളിൽ നിന്നും മദ്യം ലഭിക്കും; ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിനു ശേഷം ബാറുകൾ തുറന്നേക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോക്ക് ഡൗൺ മൂന്നാം ഘട്ടമായ മേയ് 17 ന് ശേഷം സംസ്ഥാനത്ത് മദ്യശാലകൾ തുറന്നേയ്ക്കും. സംസ്ഥാനത്തെ 310 ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകലും, ബാറുകളുമാണ് തുറക്കുന്നത്. ബിവറേജസിലെ വിലയിൽ ബാറുകളിലെ കൗണ്ടറുകൾ വഴി മദ്യം വിൽപ്പനയ്ക്കുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ക്യൂ ക്രമീകരിക്കുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കിയ ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ചു തീരുമാനം ആകൂ. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 നാണ് സംസ്ഥാനത്തെ മദ്യശാലകൾ അടച്ചത്. ഇതിനു ശേഷം സംസ്ഥാനത്ത് വ്യാജവാറ്റ് സജീവമായതായി എക്‌സൈസിന്റെയും […]