play-sharp-fill

കർഷകനെ വേട്ടയാടുന്ന വനം വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണം : കേരളാ കോൺഗ്രസിന്റെ (എം) നേതൃത്വത്തിൽ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം : വന്യമൃഗങ്ങളുടെ മരണത്തിന്റെ പേരില്‍ കര്‍ഷകരെ മുഴുവന്‍ വേട്ടയാടുന്ന വനംവകുപ്പിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണം അവര്‍ക്ക് ആവശ്യമായ വെള്ളവും, ഭക്ഷണവും ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ അവിടെ ലഭിക്കാത്തതുകൊണ്ടാണ്. കാടിന്റെയും കാട്ടിലെ എല്ലാത്തിന്റെയും സംരക്ഷകരും ഉത്തരവാദപ്പെട്ടവരും സംസ്ഥാന വനം വകുപ്പാണ്.വനംവകുപ്പ് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാതിരുന്നതിനാല്‍, കാട്ടാനയുടെ മരണത്തില്‍ വനം വകുപ്പാണ് യഥാര്‍ത്ഥ പ്രതികള്‍. കൃഷിയിടങ്ങളിലെ കൃഷി നശിപ്പിക്കാനെത്തിയ കാട്ടാന അബദ്ധത്തില്‍ മരിക്കാനിടയായ സാഹചര്യത്തില്‍ […]

ഭർത്താവുമായി വഴക്കിട്ടു: നീണ്ടൂരിൽ ദുരൂഹ സാഹചര്യത്തിൽ നാലു വയസുകാരനെയും അമ്മയെയും കാണാതായി: കാണാതായവരെ തേടി പൊലീസ് ഫോൺ കോളിനു പിന്നാലെ; അഞ്ജുവിന് പിന്നാലെ കോട്ടയത്ത് അമ്മയുടെയും മകൻ്റെയും ദുരൂഹ തിരോധാനം

സ്വന്തം ലേഖകൻ കോട്ടയം : ഭർത്താവുമായി വഴക്കിട്ട് വീടുവിട്ട യുവതിയെയും നാലു വയസുകാരനെയും നീണ്ടൂരിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായി. പരീക്ഷയിൽ കോപ്പി അടിച്ചതായി ആരോപിച്ച് കോളജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് കാണാതായി ജീവനൊടുക്കിയ അഞ്ജുവിന് പിന്നാലെയാണ് ഈ അമ്മയുടെയും മകൻ്റെയും ദുരൂഹ തിരോധാനം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന്‍ ശ്രീനന്ദ് (4) എന്നിവരെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രബാബുവും ഭാര്യയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. […]

കൈയിൽ കിട്ടിയത് ഒരു ടൈൽ കഷണം, അതെടുത്ത് ആഞ്ഞെറിഞ്ഞു ; ഏറ് കൃത്യമായി കൊണ്ടപ്പോൾ അദ്വൈത് തിരിച്ചു പിടിച്ചത് നാല് ജീവനുകൾ

സ്വന്തം ലേഖകൻ തൃശൂർ : ഷോക്കേറ്റ് ജീവന് വേണ്ടി പിടഞ്ഞ അമ്മയടക്കം നാല് പേരെ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാർഥിനി അദ്വൈതാണ് ഇപ്പോൾ താരം. അമ്മയേയും വല്ല്യമ്മയേയം അമ്മുമ്മയേയും അയൽവാസിയായ വീട്ടമ്മയേയുമാണ്  അദ്വൈതിന്റെ ഇടപെടൽ മൂലം രക്ഷപ്പെടുത്തിയത്. ഇതിനു പ്രചോദനമായത് ആവട്ടെ കഴിഞ്ഞ വർഷം ക്ലാസിലിരുന്നു പഠിച്ച ഷോക്കേറ്റവരെ രക്ഷിക്കുന്നത് സംബന്ധിച്ച പാഠവും. താമരത്തറോഡിൽ പ്ലാവിൽ നിന്നു ഇരുമ്പ് തോട്ടി കൊണ്ടു ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അദ്വൈതിന്റെ അമ്മ കാഞ്ഞാണി വിളക്കേത്ത് രജീഷിന്റെ ഭാര്യ ധന്യ (38)യ്ക്ക് ഷോക്കേറ്റത്. ധന്യയെ രക്ഷിക്കുന്നതിനിടെ […]

ഭീതിയൊഴിയാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9985 പേർക്ക് ; വൈറസ് ബാധിതർ 2,76,583 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 9985 പേർക്ക് ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 279 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ രണസംഖ്യ 7745 ആയി ഉയർന്നു. അതേസമയം 1,35,206 രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 88528 പേർക്കാണ് മാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. 3169 പേരാണ് […]

ഞാൻ പലപ്പോഴും ഗാംഗുലിയുടെ നെഞ്ചളവിലാണ് പന്തെറിയാറ് ; ബൗൺസറുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല ; എങ്കിലും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് ഗാഗുലി : ശുഐബ് അക്തർ

സ്വന്തം ലേഖകൻ കൊച്ചി : എന്റെ കരിയറിൽ ഞാൻ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് ഗാംഗുലിയെത്ത് ശുഐബ് അക്തർ. റിക്കി പോണ്ടിങ്, സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, ആദം ഗിൽക്രിസ്റ്റ്, ജാക്ക് കാലിസ്, സനത് ജയസൂര്യ തുടങ്ങിയവർക്ക് നേരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും സൗരവ് ഗാംഗുലിയാണ് ധൈര്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിലെന്നാണ് അക്തർ പറയുന്നത് . അക്തറിന് ഏറ്റവംു പ്രിയുപ്പെട്ട ക്യാപ്റ്റനും ഗാംഗുലി തന്നെ. 2000 ത്തിൽ ഗാംഗുലി നേതൃത്വം ഏറ്റെടുത്തതോടെ ഇന്ത്യയുടെ മട്ടും ഭാവവും മാറി. ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റനാണ് സൗരവ് ഗാംഗുലിയെന്നും അക്തർ പറയുന്നു. […]

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് എം.എൽ.എ അന്തരിച്ചു ; ഡി.എം.കെ. നേതാവ് ജെ.അൻപഴകന്റെ മരണം ജന്മദിനത്തിൽ

സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ (61) മരിച്ചു. ചെന്നൈ ചെപ്പോക്കിലെ എ.എൽ.എ ആയിരുന്ന അൻപഴകൻ ഒരാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂൺ രണ്ടിന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം ഗുരുതരമായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് തുടങ്ങുന്ന ലക്ഷണങ്ങൾ കാണിച്ചിരുന്നു. എന്നാൽ വീണ്ടും സ്ഥിതി ഗുരുതരമാകുകയും ഇന്ന് രാവിലെ എട്ടുമണിയോടൈ മരണം […]

മദ്യം കിട്ടാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയ്സ്കൻ മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ലോക് ഡൗണിൽ സർക്കാർ മദ്യ വിൽപ്പന പുനരാരംഭിച്ചിട്ടും മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ചാത്തനാട് സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷ് (56) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.മെയ് 28ന് ആണ് സന്തോഷ് മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചത്. മദ്യത്തിന് പകരം അമിതമായ അളവിൽ സാനിറ്റൈസർ കുടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഗുരുതരാവസ്ഥയിലായ സന്തോഷിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. […]

കോവിഡിന്റെ പേരിൽ ഷാർജയിലെ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപകരുടെ ശമ്പളം കട്ട് ചെയ്യുന്നു..! കൊവിഡിന് പിന്നാലെ ഷാർജയിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകർക്കു ദുരിതകാലം; നാട്ടിലേയ്ക്കു ലക്ഷങ്ങൾ മുടക്കി വിമാനം അയക്കുന്ന അസോസിയേഷൻ അദ്ധ്യാപകർക്കു ശമ്പളം നൽകുന്നില്ല

തേർഡ് ഐ ബ്യൂറോ ഷാർജ: കോവിഡിന്റെ പേരിൽ ഷാർജയിലെ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപകരുടെ ശമ്പളം വ്യാപകമായി വെട്ടിക്കുറയ്ക്കുന്നു. സ്‌കൂളുകൾ അടച്ചിട്ട് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നതിനാൽ അദ്ധ്യാപകർക്ക് ഇപ്പോൾ ഇരട്ടിപണിയാണ്. ഇതിനിടെയാണ് ഇപ്പോൾ അദ്ധ്യാപകരുടെ ശമ്പളം പോലും വെട്ടിക്കുറയ്ക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന ഷാർജാ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നിലനിൽക്കെയാണ് ഇപ്പോൾ അദ്ധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. കൊറോണയുടെ പേരിലുണ്ടായ പ്രതിസന്ധി പറഞ്ഞാണ് ഷാർജയിലെ ഇന്ത്യൻ സ്‌കൂൾ അധികൃതർ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. 800 ദിർഹം മുതൽ 1000 ദിർഹം വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സ്‌കൂൾ തുറന്നിട്ടില്ലെങ്കിലും ഓൺലൈൻ ക്ലാസുകൾ […]

നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; യാത്രയാവുന്നത് പൊന്നോമനയെ ഒരുനോക്ക് കാണാതെ

സ്വന്തം ലേഖകൻ കൊച്ചി: മലയാള നാടിനെയും പ്രവാസ ലോകത്തെയും ഒരുപോലെ കണ്ണീരിലാഴത്തി ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിതിന്റെ മൃതദേഹം എത്തിച്ചത്. ഇവിടെ നിന്നും ആംബുലൻസിൽ മൃതദേഹം നിതിന്റെ ജന്മദേശമായ കോഴിക്കോട്ടേക്ക് കൊണ്ടു പോകും. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം. ഒരു മാസം മുൻപ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തിൽ മേയ് ഏഴിന് ആതിര നാട്ടിലെത്തിയിരുന്നു. നിതിൻ ഗൾഫിൽ തുടരുകയായിരുന്നു. നിതിന്റെ ഭാര്യ ആതിര ചൊവ്വാഴ്ച […]

കോപ്പിയടിച്ചാൽ കൊലയ്ക്കു കൊടുക്കുന്ന പുരോഹിതരെ..! ഇങ്ങനെയാവണം അദ്ധ്യാപകർ; സ്‌നേഹിക്കുന്നവർ, ശാസിക്കുന്നവർ രക്ഷിക്കുന്നവർ; വൈറലായി ഒരു അദ്ധ്യാപകന്റെ കുറിപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ബികോം വിദ്യാർത്ഥിയുടെ ദുരൂഹ തിരോധാനവും, തുടർന്നുണ്ടായ മരണവുമാണ് രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരിക്കുന്നത്. കോളേജ് മാനേജ്‌മെന്റ് പ്രതിക്കൂട്ടിലായിട്ടും ഇവരെ രക്ഷപെടുത്താനുള്ള നീക്കം എല്ലാ മേഖലയിലും നടക്കുകയാണ്. സംസ്ഥാനത്തെ ഒരു വിദ്യാർത്ഥി യുവജ പ്രസ്ഥാനം പോലും പ്രശ്‌നത്തിൽ ഇടപെട്ടിട്ടില്ല. ഇതിനിടെയാണ് പ്രസാദ് പോൾ എന്ന അദ്ധ്യാപകന്റെ കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ അദ്ധ്യാപകനായ പുരോഹിതാ, താങ്കൾ അൾത്താരയുടെ അടുത്തുനിന്ന് ‘ജീൻവാൽ ജീനിന്റെ’ കഥ പത്തു പ്രാവശ്യമെങ്കിലുമൊന്ന് വായിക്കണം. ഇന്ന് ഒരു അവസാനവർഷ ബിരുദ വിദ്യാർത്ഥിനി […]