നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; യാത്രയാവുന്നത്  പൊന്നോമനയെ ഒരുനോക്ക് കാണാതെ

നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു ; യാത്രയാവുന്നത് പൊന്നോമനയെ ഒരുനോക്ക് കാണാതെ

സ്വന്തം ലേഖകൻ

കൊച്ചി: മലയാള നാടിനെയും പ്രവാസ ലോകത്തെയും ഒരുപോലെ കണ്ണീരിലാഴത്തി ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു.

എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിതിന്റെ മൃതദേഹം എത്തിച്ചത്. ഇവിടെ നിന്നും ആംബുലൻസിൽ മൃതദേഹം നിതിന്റെ ജന്മദേശമായ കോഴിക്കോട്ടേക്ക് കൊണ്ടു പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം. ഒരു മാസം മുൻപ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തിൽ മേയ് ഏഴിന് ആതിര നാട്ടിലെത്തിയിരുന്നു. നിതിൻ ഗൾഫിൽ തുടരുകയായിരുന്നു. നിതിന്റെ ഭാര്യ ആതിര ചൊവ്വാഴ്ച പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാന സർവീസുകൾ മാർച്ച് 25 മുതൽ നിർത്തിവച്ചിരുന്നു.

ഇതേത്തുടർന്ന് ഗൾഫിൽ കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തിയേഴുകാരിയായ ആതിര സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. വിമാന സർവീസ് വൈകിയാൽ തനിക്ക് പ്രസവത്തിനു നാട്ടിലെത്താൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഏഴുമാസം ഗർഭിണിയായ ആതിര സുപ്രീം കോടതിയെ സമീപിച്ചത്.

ദുബായിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിതിൻ.