തിരുവനന്തപുരത്ത് വിമാനങ്ങൾ മുഖാമുഖം: കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; മലയാളികളുടെ ജീവൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനദുരത്തിന്റെ നടക്കുന്ന ഭീകരതയിലേയ്ക്ക് എത്തിക്കുന്ന വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. രണ്ടു വിമാനങ്ങൾ മുഖാമുഖം എത്തിയെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് വിമാനങ്ങൾ മുഖാമുഖം എത്തിയത്. കൂട്ടിയിടിൽ നിന്നും ഭാഗ്യം കൊണ്ടു മാത്രം വിമാനങ്ങൾ വഴുതി മാറുകയായിരുന്നു. സംഭവം മണിക്കൂറുകളോളം എയർപോർട്ട് അധികൃതർ മുക്കി വയ്ക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകത്ത് അറിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു വിമാനങ്ങൾ എയർപോർട്ടിന്റെ അന്തരീക്ഷത്തിൽ നേർക്കുനേർ വന്നത്. പൈലറ്റിന്റെ പിഴവ് […]

പാർലമെന്റ് തിരഞ്ഞെടുപ്പിൽ മഞ്ജു കോൺഗ്രസിന്റെ പാളയത്തിലെത്തും: പാർലമെന്റിൽ പ്രചാരണം മാത്രം; നിയമസഭയിലേയ്ക്ക് ഒരു കൈ നോക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാൻഡ് അംബാസിഡറായ നടി മഞ്ജു വാര്യർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി കളത്തിലിറങ്ങും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രചാരണ രംഗത്ത് മഞ്ജു സജീവമാകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇത്തവണ പ്രചാരണ രംംഗത്ത് സജീവമാകുന്ന മഞ്ജു അടുത്ത തവണ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. സജീവ രാഷ്ട്രീയത്തിനുള്ള താല്പര്യം നേരത്തെ തന്നെ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇത്തവണ തൃശൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യർ ആദ്യം കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് […]

51 ഇല്ല: എത്തിയത് 17 പേർ മാത്രം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിക സർക്കാർ തിരുത്തി; പിണറായിയെ ചതിച്ചത് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിയ തിരുത്തി സർക്കാർ. സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ച ശബരിമല കയറിയ പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. 51 യുവതികൾ മല കയറിയെന്ന പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. പുതിയ പട്ടിക പ്രകാരം 17 യുവതികൾ മാത്രമാണ് മല കയറിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരിനെ പരമാവധി നാണം കെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പൊലീസ് ഉന്നത ഉദ്യോഗസ്ഥരാണ് 51 പേരുടെ പട്ടിക കൃത്യമായ പരിശോധനയില്ലാതെ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ നൽകിയതെന്നാണ് സൂചന. […]

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നടൻ ഇന്നസെന്റ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. വീണ്ടും മൽസരിക്കാൻ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാൽ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് കുറിച്ചു. ഒരു പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് നിലപാട് വ്യക്തമാക്കിയത്. മത്സരിക്കാൻ നിർബന്ധിച്ച് നേതാക്കൾ എത്താറുണ്ട് എന്നാൽ താൻ ഇനി മത്സരിക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നടൻ ഇന്നസെന്റ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. വീണ്ടും മൽസരിക്കാൻ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാൽ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് കുറിച്ചു. ഒരു പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് നിലപാട് വ്യക്തമാക്കിയത്. മത്സരിക്കാൻ നിർബന്ധിച്ച് നേതാക്കൾ എത്താറുണ്ട് എന്നാൽ താൻ ഇനി മത്സരിക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

ഗോവൻ ബീച്ചുകളിൽ ഇനി മദ്യത്തിനും ഭക്ഷണത്തിനും വിലക്ക്: വിലക്ക് ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും..!

സ്വന്തം ലേഖകൻ പനാജി: മദ്യപിച്ച് ആഘോഷമായി വെയിൽ കാഞ്ഞിരുന്ന ഗോവൻ ബീച്ചുകളിലെ ആരവത്തിന് വിട. ഗോവൻ ബീച്ചിലിരുന്ന് ഇനി മദ്യപിക്കുകയോ, ഭക്ഷണം പാകം ചെയ്തു കഴിക്കുകയോ ചെയ്താൽ വലിയ വില തന്നെ കൊടുക്കേണ്ടി വരും. ഗോവയിലെ കുത്തഴിഞ്ഞ സംസ്‌കാരത്തിനു വിലങ്ങിടാൻ ബിജെപി സർക്കാരാണ് കർശന നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. എന്നാൽ, ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഗോവൻ ടൂറിസം രംഗത്ത് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗം വിലക്ക് ഏർപ്പെടുത്തുന്നതോടെ രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന […]

കേന്ദ്രമന്ത്രിയോട് കയർത്ത യതീഷ് ചന്ദ്രയ്ക്ക് മുട്ടൻപണി വരുന്നു: മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേന്ദ്രം സംസ്ഥാനത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു; മാപ്പ് പറഞ്ഞ് തലയൂരാൻ യതീഷ് ചന്ദ്രയുടെ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം കത്തി നിൽക്കെ നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യതീഷ് ചന്ദ്രയെ കാത്തിരിക്കുന്നത് മുട്ടൻ പണി. കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസ് ഒതുക്കിത്തീർക്കാൻ യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് മാപ്പ് പറഞ്ഞേയ്ക്കുമെന്ന റിപ്പോർട്ടും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്. കേന്ദമന്ത്രിയോടു മോശമായി പെരുമാറിയ എസ്.പിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു റിച്ചാർഡ് ഹേ എം.പി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനു […]

തച്ചങ്കരിയ്ക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം; മാനേജിംഗ് ഡയറക്ടർക്ക് എന്താണ് കെ.എസ്. ആർ. ടിസിയിൽ പണി.

സ്വന്തംലേഖകൻ കൊച്ചി: കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കു ഹൈക്കോടതിയുടെ വിമർശനം. മാനേജിങ് ഡയറക്ടർക്ക് കെ എസ് ആർ ടി സി യിൽ എന്താണു പണിയെന്നും കസേരയിലിരുന്ന് എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. അനുരഞ്ജന ചർച്ചയ്ക്കായി ലേബർ കമ്മിഷണർക്കു തൊഴിലാളികളുടെ പണിമുടക്ക് നോട്ടീസ് കൈമാറിയില്ലെന്നു കെ.എസ്.ആർ.ടി.സി.തന്നെ അറിയിച്ചപ്പോഴാണു തച്ചങ്കരി എന്തെടുക്കുകയാണെന്നു കോടതി ചോദിച്ചത്. നോട്ടീസ് കിട്ടിയശേഷം സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി നിർദ്ധേശിച്ചിരുന്നു. ഇതിനു മറുപടിയായാണ് നോട്ടീസ് ലേബർ കമ്മിഷണർക്കു കൈമാറിയിട്ടില്ലെന്നു കോർപ്പറേഷൻതന്നെ അറിയിച്ചത്. മകരവിളക്ക് തിരക്കും ഹർത്താലും കാരണമാണു നോട്ടീസ് കൈമാറാൻ വൈകിയതെന്നായിരുന്നു […]

നെടുമങ്ങാട് പോലീസ്റ്റേഷനിലേക്ക് ബോംബെറ്;ആർ.എസ്. എസ് പ്രവർത്തകൻ പിടിയിൽ.

സ്വന്തം ലേഖകൻ നെടുമങ്ങാട്: നെടുമങ്ങാട് പോലീ സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. വേട്ടമ്ബള്ളി വേങ്കവിള പശുവിളക്കോണം പാറയിൽ വീട്ടിൽ രാജേഷ് കുമാർ ( 41) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമല വിഷയത്തോടനുബന്ധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് രാജേഷ്. ഈ കേസിലെ ഒന്നാം പ്രതിയായ പ്രവീണിനും മറ്റും ബോംബെറിയുന്നതിന് വേണ്ട പ്രേരണയും പ്രോത്സാഹനവും സഹായവും ചെയ്തതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു.

വ്യവസായ മന്ത്രി കൊല്ലത്ത് എത്തിയിട്ടും ആലപ്പാട് സന്ദർശിക്കാതെ….

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലത്ത് പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും ആലപ്പാട് സന്ദർശിക്കാതെ വ്യവസായമന്ത്രി. പ്രശ്‌നം പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആഗ്രഹമെന്നും അടുത്ത ദിവസം തന്നെ ആലപ്പാട് സന്ദർശിക്കുമെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു. ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പ് ഉദ്ഘാടനമായിരുന്നു വ്യവസായമന്ത്രിയുടെ ജില്ലയിലെ പ്രധാന പരിപാടി. ചടങ്ങിൽ അധ്യക്ഷത വഹിച്ച ശേഷം ഇഞ്ചവിളയിലേക്ക് പോയ മന്ത്രി വയോജന മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കുരീപ്പുഴയിൽ ഒരു പാർട്ടി പരിപാടിയിലും പങ്കെടുത്ത ശേഷമാണു ഇ.പി.ജയരാജൻ മടങ്ങിയത്.