play-sharp-fill
നെടുമങ്ങാട് പോലീസ്റ്റേഷനിലേക്ക് ബോംബെറ്;ആർ.എസ്. എസ് പ്രവർത്തകൻ പിടിയിൽ.

നെടുമങ്ങാട് പോലീസ്റ്റേഷനിലേക്ക് ബോംബെറ്;ആർ.എസ്. എസ് പ്രവർത്തകൻ പിടിയിൽ.

സ്വന്തം ലേഖകൻ

നെടുമങ്ങാട്: നെടുമങ്ങാട് പോലീ സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. വേട്ടമ്ബള്ളി വേങ്കവിള പശുവിളക്കോണം പാറയിൽ വീട്ടിൽ രാജേഷ് കുമാർ ( 41) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ശബരിമല വിഷയത്തോടനുബന്ധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് രാജേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിലെ ഒന്നാം പ്രതിയായ പ്രവീണിനും മറ്റും ബോംബെറിയുന്നതിന് വേണ്ട പ്രേരണയും പ്രോത്സാഹനവും സഹായവും ചെയ്തതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു.