play-sharp-fill

എരി തീയിലേക്കുള്ള എണ്ണയുമായി ​ഗവർണർ: മുഖ്യമന്ത്രിയും സ്വപ്‌നയും ഒന്നിച്ചുള്ള ചിത്രം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു: അബദ്ധം പറ്റിയതെന്ന വിശദീകരണവുമായി ഗവർണറുടെ ഓഫിസ്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു . ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ അരമണിക്കൂറിന് ശേഷം ചിത്രം ഗവര്‍ണര്‍ പിന്‍വലിക്കുകയും ചെയ്തു. രാജ്ഭവനില്‍ നടന്ന ഒരു ചടങ്ങിലെ ചിത്രമെന്ന തരത്തിലാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ നോളജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ […]

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചവരിൽ രണ്ട് വയസ് പ്രായമുള്ള കുഞ്ഞും

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 56 ആയി. ജൂൺ 22 ന് ഡൽഹിയിൽ നിന്നെത്തിയ തൊടുപുഴ സ്വദേശികളായ മാതാവിനും (34) രണ്ടു വയസ്സുള്ള മകളും ഉൾപ്പെടുന്നു. ഇവർ കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 27 ന് അബുദാബിയിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ മറയൂർ സ്വദേശി (29)യാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാൾ തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ മറയൂർ […]

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം : 18 കോവിഡ് കേസുകളുടെ ഉറവിടം അജ്ഞാതം ; ഉറവിടം അജ്ഞാതമായ കേസുകളിൽ മൂന്നെണ്ണം കോട്ടയത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യാപനം അതീവ രൂക്ഷമാകുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്ത 41 കേസുകളാണ് ഉള്ളതെന്നും ഇവയിൽ 18 കേസുകളിൽ ഉറവിടം അജ്ഞാതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാക്കിയുള്ള 23 കേസുകളിൽ അന്വേഷണം പരോഗമിക്കുകയാണ്. ഉറവിടം സ്ഥിരീക്കാത്ത കേസുകളിൽ മൂന്നെണ്ണം കോട്ടയത്താണ്. കോട്ടയത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, മലപ്പുറത്തും മൂന്നെണ്ണം വീതവും, കൊല്ലം, ഇടുക്കി ജില്ലകളിൽ രണ്ടെണ്ണം വീതവും കോഴിക്കോട്,തൃശൂർ എന്നിവിടങ്ങളിൽ ഒരോ കേസുകളുടെയും ഉറവിടം അജ്ഞാതമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ […]

കോട്ടയത്ത് ആറു പേർക്കു കൊവിഡ്: 11 പേർക്കു രോഗ വിമുക്തി; വാഴൂർ, പായിപ്പാട്, പനച്ചിക്കാട്, അയർക്കുന്നം സ്വദേശികൾക്കു കൊവിഡ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ പുതിയതായി ആറു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വിദേശത്തുനിന്നും നാലു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ജില്ലയിൽ 11 പേർ രോഗമുക്തരായി. 109 പേരാണ് ഇപ്പോൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറൽ ആശുപത്രി-35 , കോട്ടയം ജനറൽ ആശുപത്രി-33, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 14, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-1, മഞ്ചേരി […]

സംസ്ഥാനത്ത് 193 പേർക്ക് കൊവിഡ്: സമ്പർക്കത്തിലൂടെ 35 പേർക്കു കൊവിഡ്; രണ്ടു പേർ മരിച്ചു; സ്ഥിതി അതീവ ഗുരുതരം; കോട്ടയത്ത് ആറു പേർക്കു കൊവിഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 82 വയസുള്ള മുഹമ്മദ്, എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന യൂസഫ് (66) എന്നിവരാണ് മരിച്ചത്. 167 പേർ രോഗവിമുക്തരായിട്ടുണ്ട്. 92 പേർ വിദേശത്തു നിന്നും എത്തിവയരാണ്, മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും, 35 പേർക്കു സമ്പർക്കം വഴി രോഗം ബാധിച്ചിട്ടുണ്ട്. മരിച്ച മുഹമ്മദ് സൗദി സർദശനം കഴിഞ്ഞ് എത്തിയതാണ്. കാൻസർ ബാധിതനായിരുന്നു. യൂസഫ് […]

വ്യാജ സർട്ടിഫിക്കറ്റ് ; തലശ്ശേരി സബ് കളക്ടർ ആസിഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ശുപാർശ

സ്വന്തം ലേഖകൻ കണ്ണൂർ : വ്യാജ വരുമാന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി സിവിൽ സർവീസ് യോഗ്യത നേടിയ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ശുപാർശ. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐ.എ.എസ് നേടിയെന്ന പരാതിക്ക് പിന്നാലെയാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇതിനുപുറമെ ആസിഫിന്റെ ഒ.ബി.സി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആസിഫ് കെ. യൂസഫിനെതിരെ ഓൾ ഇന്ത്യ സർവീസ് […]

നാഗമ്പടം പാലത്തിൽ വൻകുഴി : എം.സി റോഡിൽ ഗതാഗതകുരുക്ക് ; ആംബുലൻസുകളും കുടുങ്ങി

സ്വന്തം ലേഖകൻ കോട്ടയം : കനത്ത മഴയിൽ എം.സി റോഡിൽ നാഗമ്പടം പാലത്തിന് സമീപം വൻ കുഴി രൂപപ്പെട്ടതോടെ നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് കോട്ടയത്ത് നിന്നും എത്തുമ്പോൾ നാഗമ്പടം പാലത്തിലേക്ക് കയറുന്ന ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിൽ വൻകുഴി രൂപപ്പെട്ടതോടെ കോട്ടയം നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടക്കമുള്ള നൂറുക്കണക്കിന് ആംബുലൻസുകളാണ് ഇതുവഴി കടന്ന് പോകുന്നത്. തിങ്കളാഴ്ച ഉച്ചയ്‌ക്കെത്തിയ ആംബുലൻസിന് പോലും പതിനഞ്ച് മിനുറ്റോളം നാഗമ്പടത്തെ ഗതാഗതക്കുരുക്കിൽ […]

കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ് ; ഇരുമുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത് : ഇടത് മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി. സി.പി.ഐയുടെ അഭിപ്രായം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്, നേരത്തെ യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എ വിട്ടിട്ടില്ല. ഇരു മുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് കേരള കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളാ കോൺഗ്രസിന്റെ ഇടതു പ്രവേശനുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ല. സി.പി.ഐക്ക് അഭിപ്രായം പറയാനുള്ള […]

കൊവിഡ് വ്യാപനം; കൊച്ചിയില്‍ വ്യാപക പൊലീസ്‌ പരിശോധന: കലൂരില്‍ സാമൂഹിക അകലം പാലിക്കാത്ത വ്യാപാര സ്ഥാപനം അടപ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാനത്ത് കനത്ത ജാ​ഗ്രത. എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. കലൂരില്‍ സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനം പൊലീസ് അടപ്പിച്ചു. കലൂരില്‍ അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്തെല്ലാം പൊലീസ് പരിശോധന നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ അനാവശ്യ യാത്രകള്‍ അനുവദിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. […]

വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞ് തകർത്ത ശേഷം ; യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ തൃശൂർ: വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.. യുവതി ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്ത ശേഷം. യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന ഫോൺകോൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനുശയെ കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനിൽ കുരുക്കിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മൊബൈൽ ഇയർ ഫോൺ കൈയിൽ പിടിച്ചിരുന്നു. അനുഷ […]