ശ്രീലങ്കയിലെ സ്‌ഫോടനം: തീവ്രവാദി സംഘത്തിന് ഇന്ത്യയിലും വേരുകൾ; സ്‌ഫോടത്തിന് പിന്നിലെ സുരക്ഷാ വീഴ്ച സമ്മതിച്ച് ശ്രീലങ്കൻ സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശ്രീലങ്കയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ സ്‌ഫോടനം നടത്തിയ തീവ്രവാദി സംഘത്തിന് ഇന്ത്യയിലും വേരുകളെന്നു റിപ്പോർട്ട്. ഇന്ത്യയെ തകർക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഈ തീവ്രവാദി സംഘം പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തിനു പിന്നിലെ സുരക്ഷാ വീഴ്ച സർക്കാരും സമ്മതിച്ചു. ദേവാലയങ്ങളിൽ സ്‌ഫോടനം നടത്തിയത് തൗഹീദ് ജമായത്ത് എന്ന സംഘടനയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് തൗഹീദ് ജമാ അത്തിന്റെ ഘടകം തമിഴ്നാട്ടിലും സജീവമാണെന്ന് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.ശ്രീലങ്കയിൽ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടേതായി വന്ന ഭീഷണി […]

നാഗമ്പടം പാലം ബോംബ് വച്ച് തകർക്കും: 27 ന് ട്രെയിനുകൾ ഓടില്ല

സ്വന്തംലേഖകൻ കോട്ടയം : തിരുവനന്തപുരം കോട്ടയം യാർഡിൽ റോഡ് ഓവർബ്രിഡ്ജ് പണി നടക്കുന്നതിനാൽ 27 ന് ശനിയാഴ്ച ഇതുവഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. *_കൊല്ലം-കോട്ടയം-എറണാകുളം മെമു , കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, എറണാകുളം- ആലപ്പുഴ-കൊല്ലം മെമു *_എറണാകുളം-കോട്ടയം പാസഞ്ചർ , കോട്ടയം-എറണാകുളം പാസഞ്ചർ ,_* *_എറണാകുളം – കോട്ടയം – കായംകുളം പാസഞ്ചർ , കായംകുളം – കോട്ടയം – എറണാകുളം പാസഞ്ചർ ,_* *_എറണാകുളം – ആലപ്പുഴ പാസഞ്ചർ , എറണാകുളം – ആലപ്പുഴ – കായംകുളം പാസഞ്ചർ , കായംകുളം – […]

അച്ഛൻ ഓടിച്ച കാർ ടാങ്കറിൽ ഇടിച്ചു: കഴുത്തിൽ ചില്ല് കുത്തിയിറങ്ങി അഞ്ചു വയസുകാരിയ്ക്ക് ദാരുണാന്ത്യം; സംഭവം കറുകച്ചാൽ ശാന്തി പുരത്ത്

സ്വന്തം ലേഖകൻ കറുകച്ചാൽ: അച്ഛൻ ഓടിച്ച കാർ കുടിവെള്ള ടാങ്കർ ലോറിയിൽ ഇടിച്ച് അ്ഞ്ചു വയസുകാരിയ്ക്ക് ദാരുണാന്ത്യം. കറുകച്ചാൽ നെടുങ്ങാടപ്പള്ളി കോഴിക്കുന്നത്ത് ജോർജ് കോശിയുടെ മകൾ തൃഷാ സൂസൻ ജോർജാണ് അമ്മയുടെയും അച്ഛന്റെയും കൺമുന്നിൽ അപകടത്തിൽപ്പെട്ടത്. ലോറിയുമായി കൂട്ടിയിടിച്ച കാറിന്റെ മുൻ വശത്തെ ചില്ല് പൊട്ടിത്തകർന്ന് കുട്ടിയുടെ കഴുത്തിൽ കുത്തിക്കയറുകയായിരുന്നു. രണ്ടു മണിക്കൂറോളം മരണത്തോട് മല്ലടിച്ച കുട്ടി, മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ വച്ച് മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.45 ന് ചങ്ങനാശേരി വാഴൂർ റോഡിലെ എൻ.എസ്.എസ് ജംഗ്ഷനിൽ ശാന്തിപുരത്തിനു സമീപമായിരുന്നു അപകടം. കൂത്രപ്പള്ളി […]

അമിത് ഷാ, കൊലക്കേസ് പ്രതി; മകന്‍ 50,000 രൂപ മൂന്നുമാസം കൊണ്ട് 80 കോടിയാക്കിയ മാന്ത്രികന്‍; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

സ്വന്തംലേഖകൻ കോട്ടയം : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്ക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷായെന്നും കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക്കിയ മാന്ത്രികനാണ് അമിത് ഷായുടെ മകനെന്നും മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു.ബിജെപിയുടെ പ്രസിഡന്റ് സത്യത്തില്‍ കൊലക്കേസ് പ്രതിയാണ്. അദ്ദേഹത്തിന്റെ മകന്‍ ജയ് ഷായെ കുറിച്ച് കേട്ടിട്ടുണ്ടോ. അദ്ദേഹമൊരു മാന്ത്രികനാണ്. അന്‍പതിനായിരം രൂപ മൂന്നു മാസം കൊണ്ട് 80 കോടിയാക്കി. സൊഹ്‌റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ […]

വോട്ടിംഗ് ശതമാനം ട്രെൻഡോ: കമ്മിഷൻ പിടിമുറുക്കിയപ്പോൾ വോട്ടിംഗ് ശതമാനം കൂടി; പട്ടിക ക്ലീനായി കൂടുതൽ ആളുകൾ എത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത് ട്രെൻഡ് അല്ലെന്ന് സൂചന. വോട്ടർ പട്ടിക ക്ലീനാക്കിയതും, വോട്ടർമാരെ പരമാവധി സ്വാധീനിയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും വോട്ടിംഗ് ശതമാനത്തെ സ്വാധീനിച്ചതായാണ് സൂചന. എല്ലാ മണ്ഡലങ്ങളിലും അഞ്ചു മുതൽ എട്ടു ശതമാനം വരെ വോട്ടർമാർ വർധിച്ചിരുന്നു. പുതിയ വോട്ടർമാരായ ഇവരും കൃത്യമായി വോട്ട് ചെയ്യാൻ എത്തിയതോടെയാണ് വോട്ടിംഗ് ശതമാനം വർധിച്ചത്. മുൻ വർഷങ്ങളിലേതിനു സമാനമായി ഏതെങ്കിലും മേഖലകളിൽ നിന്നും പ്രത്യേകമായി വോട്ട് വർധിച്ചതല്ല ഇത്തവണ ശതമാനം വർധിച്ചതെന്നാണ് കണക്കുകൾ നൽകുന്ന സൂചനകൾ. […]

വോട്ടിംഗ് നിർത്തി വെച്ച് മഞ്ജുവിനൊപ്പം സെൽഫി, വിവാദത്തിലായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

സ്വന്തംലേഖകൻ കോട്ടയം : പോളിംഗ് ബൂത്തിനകത്തു വെച്ച് സിനിമാതാരം മഞ്ജുവിനൊപ്പം സെൽഫിയെടുത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. തൃശൂർ ജില്ലയിലെ പുള്ളിലുള്ള പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫി എടുത്തത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഉദ്യോഗസ്ഥർ വോട്ടിംഗ് പോലും നിർത്തി വെച്ച് സെൽഫിയെടുത്തു എന്നാണ് ആരോപണം. പോളിംഗ് ബൂത്തിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നേരത്തെ നടൻ ദിലീപിനൊപ്പം സെൽഫിയെടുത്ത വനിതാ പോളിംഗ് ഓഫീസറുടെ നടപടിയും വിവാദമായിരുന്നു. പാ​ല​സ് റോ​ഡി​ലെ ബൂ​ത്തി​ൽ വെച്ചായിരുന്നു സംഭവം. വോ​ട്ട് ചെ​യ്ത​ശേ​ഷം […]

കോട്ടയത്ത് കനത്ത പോളിംഗ്: പോളിംഗ് ശതമാനം എൻപത് കടക്കും; കോട്ടയത്ത് ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത്; മുന്നണി സ്ഥാനാർത്ഥികൾ പ്രതീക്ഷയിൽ

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കനത്ത പോളിംഗ്. യുഡിഎഫും എൽഡിഎഫും എൻഡിഎയും നേർക്കുനേർ മത്സരിക്കുന്ന കോട്ടയത്ത് പോളിംഗ് ശതമാനം ഉയർന്നത് ആർക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് കോട്ടയത്തെ സ്ഥാനാർത്ഥികൾ. മുന്നണികൾ കണക്കു കൂട്ടലുകൾ നടത്തുന്നതിനിടെയാണ് ഇപ്പോൾ ഏറ്റവും ഒടുവിലുള്ള പോളിംഗ് കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. വൈകിട്ട് ആറു മണിവരെയുള്ള കണക്കുകൾ പ്രകാരം 76.12 ശതമാനമാണ് കോട്ടയം മണ്ഡലത്തിലെ പോളിംഗ്. ആറുമണിയ്ക്ക് ശേഷവും പല മണ്ഡലങ്ങളിലും ക്യൂ തുടരുന്നതിനാൽ പോളിംഗ് ശതമാനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാൻ സാധ്യത ഏറെയാണ്. പാലായിലും, കടുത്തുരുത്തിയിലും കനത്ത മഴ തുടരുന്നതിനാൽ ഇതുവരെയും […]

വോട്ട് ചെയ്യാനെത്തിയ അമ്മയുടെ കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കേരളാ പോലീസ്

സ്വന്തംലേഖകൻ കോട്ടയം : അമ്മ വോട്ടു ചെയ്യുമ്പോൾ പൊലീസ് തണലിൽ കുഞ്ഞിന് സുഖനിദ്ര. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു ചിത്രമാണിത്. കുഞ്ഞുമായി വോട്ടുചെയ്യാനെത്തിയ യുവതിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനിൽക്കുകയാണ് ഈ പൊലീസുകാരൻ. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നത് വരെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ്. കണ്ണൂർ വടകര വള്ള്യാട് പോളിംഗ് ഒരു തെരഞ്ഞെടുപ്പ് കാഴ്ച എന്ന അടിക്കുറിപ്പോടൊണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഗജമേളയ്ക്ക് പാമ്പാടി രാജൻ എത്തിയത് മദപ്പാടിന്റെ മൂർധന്യതയിൽ: മദപ്പാടാണെന്ന് നാട്ടുകാർ പറഞ്ഞിട്ടും അധികൃതർ കേട്ടില്ല; ഇത്തിത്താനത്തിന്റെ മണ്ണിൽ കൂട്ടക്കുരുതി ഒഴിവായത് ഭാഗ്യം കൊണ്ട്: ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കൊമ്പനെ തളച്ചു; ആന ഇടഞ്ഞ ചിത്രങ്ങൾ തേർഡ് ഐയിൽ കാണാം

തേർഡ് ഐ ബ്യൂറോ കുറിച്ചി: ഇത്തിത്താനത്ത് ഗജരാജൻ പാമ്പാടി രാജൻ ഇടഞ്ഞത് മദപ്പാടിനെ തുടർന്നെന്ന ആരോപണവുമായി നാട്ടുകാർ. കഴിഞ്ഞ ദിവസം മുതൽ മദപ്പാടിന്റെ ലക്ഷണങ്ങളും നീരൊഴുക്കും തുടങ്ങിയ കൊമ്പനെ മാറ്റിക്കെട്ടാതെ ഗജമേളയ്ക്ക് എഴുന്നെള്ളിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു മണിക്കൂറോളം ഇത്തിത്താനത്ത് പ്രശ്‌നമുണ്ടാക്കിയ പാമ്പാടി രാജനെ ഒടുവിൽ പാപ്പാന്മാർ ചേർന്ന് സാഹസികമായി തളച്ചു. കാലുകൾ ചങ്ങലയിൽ ബന്ധിച്ച കൊമ്പനെ ലോറിയിൽ കയറ്റി ക്ഷേത്രപരിസരത്തു നിന്നു മാറ്റാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള ഗജമേളയ്ക്കായി പാമ്പാടി […]

കല്ലടയില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെട്ട സംഭവം; ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് സംഘപരിവാര്‍, അറ്റ്ലസും നിറപറയും നെഹ്റു കോളജുമെല്ലാം ഉദാഹരണമെന്നും തുറന്നടിച്ചു പരിവാര്‍ നേതാവ്

സ്വന്തംലേഖകൻ കോട്ടയം : കല്ലട ട്രാവല്‍സില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയ സംഭവം വര്‍ഗീയവത്ക്കരിച്ചു ‍ സംഘപരിവാര്‍ സംഘടനകള്‍. കല്ലടക്കെതിരെയുള്ള പരാതികള്‍ ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.അസമയത്ത് മണിക്കൂറുകളോളം വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥികളായ അജയ് ഘോഷ്, സച്ചിന്‍ തുടങ്ങിയവരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് മറ്റൊരു യാത്രക്കാരനാണ് ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്ന് സാമൂഹ്യമാധ്യമത്തിലൂടെയും മറ്റും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നൂറുകണക്കിന് സമാന പരാതികള്‍ […]