കോട്ടയത്ത് കനത്ത പോളിംഗ്: പോളിംഗ് ശതമാനം എൻപത് കടക്കും; കോട്ടയത്ത് ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത്; മുന്നണി സ്ഥാനാർത്ഥികൾ പ്രതീക്ഷയിൽ

കോട്ടയത്ത് കനത്ത പോളിംഗ്: പോളിംഗ് ശതമാനം എൻപത് കടക്കും; കോട്ടയത്ത് ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത്; മുന്നണി സ്ഥാനാർത്ഥികൾ പ്രതീക്ഷയിൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കനത്ത പോളിംഗ്. യുഡിഎഫും എൽഡിഎഫും എൻഡിഎയും നേർക്കുനേർ മത്സരിക്കുന്ന കോട്ടയത്ത് പോളിംഗ് ശതമാനം ഉയർന്നത് ആർക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് കോട്ടയത്തെ സ്ഥാനാർത്ഥികൾ. മുന്നണികൾ കണക്കു കൂട്ടലുകൾ നടത്തുന്നതിനിടെയാണ് ഇപ്പോൾ ഏറ്റവും ഒടുവിലുള്ള പോളിംഗ് കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.
വൈകിട്ട് ആറു മണിവരെയുള്ള കണക്കുകൾ പ്രകാരം 76.12 ശതമാനമാണ് കോട്ടയം മണ്ഡലത്തിലെ പോളിംഗ്. ആറുമണിയ്ക്ക് ശേഷവും പല മണ്ഡലങ്ങളിലും ക്യൂ തുടരുന്നതിനാൽ പോളിംഗ് ശതമാനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാൻ സാധ്യത ഏറെയാണ്. പാലായിലും, കടുത്തുരുത്തിയിലും കനത്ത മഴ തുടരുന്നതിനാൽ ഇതുവരെയും അന്തിമ പോളിംഗ് ശതമാനം പുറത്ത് വന്നിട്ടില്ല. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വർധിച്ചിട്ടുണ്ട്.
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വൈകിട്ട് ആറു വരെയുള്ള കണക്കുകൾ പ്രകാരം 888248 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്. 44,5473 പുരുഷന്മാരും, 44,2772 സ്ത്രീകളും വോട്ട് ചെയ്തിട്ടുണ്ട്. പിറവത്ത് 72.10 ശതമാനവും, പാലായിൽ 71.61 ശതമാനവും, കടുത്തുരുത്തിയിൽ 70.24 ശതമാനവും, വൈക്കത്ത് 77.88 ശതമാനവും, ഏറ്റുമാനൂരിൽ 75.34 ശതമാനവും, കോട്ടയത്ത് 75.14 ശതമാനവും, പുതുപ്പള്ളിയിൽ 74.50 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകൾ പുറത്തു വരുമ്പോൾ വോട്ടിംങ് ശതമാനം വർധിക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ആകെ 76.45 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരിൽ 76.99 ശതമാനവും, തിരുവനന്തപുരത്ത് 72.28 ശതമാനവും, ആറ്റിങ്ങലിൽ 73.80 ശതമാനവും, ആലത്തൂരിൽ 78.04 ശതമാനം വോട്ടും, കൊല്ലത്ത് 74.04 ശതമാനം വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് മലപ്പുറത്ത് 75.04 ശതമാനം വോട്ടും, മാവേലിക്കരയിൽ 73.65 ശതമാനവും, പത്തനംതിട്ടയിൽ 73.68 ശതമാനവുമാണ് വോട്ട രേഖപ്പെടുത്തിയിരിക്കുന്നത്. കാസർകോട് 78.53 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ചാലക്കുടിയിൽ 79.34 ശതമാനവും, പൊന്നാനിയിൽ 73.09 ശതമാനവും, തൃശൂരിൽ 76.86 ശതമാവനും, കൊല്ലത്ത് 74.04 ശതമാനവും, കണ്ണൂരിൽ 81.74 ശതമാനവും, വടകരയിൽ 78.22 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.