കിഴക്കൻ മേഖലകളിൽ മഞ്ഞപ്പിത്തം പടരുന്നു

സ്വന്തം ലേഖിക റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിലെ പരുവയിലും സമീപപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ . നിരവധിപേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. ഒരു യുവതി ഗുരുതരാവസ്ഥയിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . രോഗം പടരുമ്പോഴും ആരോഗ്യവകുപ്പും പഞ്ചായത്തും വേണ്ടത്ര ഗൗരവം കിട്ടുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട് . കുടിവെള്ളത്തിൽനിന്നാണ് മഞ്ഞപ്പിത്തം പിടിപെട്ടതെന്നാണ് ആരോഗ്യ വകുപ്പധികൃതർ പറയുന്നത്. പരുവ, മണ്ണടിശ്ശാല, കട്ടിക്കല്ല്, ഒരാവയ്യപടി എന്നീ മേഖലകളിലാണ് മഞ്ഞപ്പിത്തം കൂടുതലും ബാധിച്ചിരിക്കുന്നത് . ഏതാനും വീടുകളിലെ മുഴുവൻ അംഗങ്ങൾക്കും രോഗം പിടിപെട്ടിരിക്കുന്ന അവസ്ഥയാണ് . എട്ടുപേർക്ക് രോഗം ബാധിച്ചുവെന്നാണ് […]

മംഗളൂരുവില്‍ എഞ്ചിനീയറിംഗ് പഠിക്കാൻ പോവുന്നത് കഞ്ചാവ് കച്ചവടത്തിന്: 1.250 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു; പിടിയിലായത് മലയാളി എഞ്ചിനീയറിംഗ് വിദ്യാർഥികൾ

മംഗളൂരു: മലയാളി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ കഞ്ചാവ് വില്പനക്കേസിൽ അറസ്റ്റിലായി. മംഗളൂരുവിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന 7 വിദ്യാർത്ഥികളെയാണ് ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തത്. 41,000 രൂപ വിലവരുന്ന 1.250 കിലോയോളം കഞ്ചാവാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. തൊക്കോട്ട് ചെമ്പുഗുഡെയിൽ കഞ്ചാവുവിൽക്കാനെത്തിയ മട്ടന്നൂർ നെല്ലൂന്നി ബൈത്തുൽ ഇജായിൽ കെ.പി.സുഹൈർ (21), കോഴിക്കോട് കൊക്കളൂർ പറമ്പിന്റെ മുകൾ പലായലത്തിൽ വീട്ടിൽ പി.മുഹമ്മദ് സിനാൻ (21), കോഴിക്കോട്ട് രാമനാട്ടുകര ആദർശ് (20), താമരശ്ശേരി ചുങ്കം ഷമീം മൻസിലിൽ ആർ.കെ.മുഹമ്മദ് നിഹാൽ (20), നരിക്കുനി മട്ടംചേരി വെങ്കോളിപുരത്ത് ബിശ്രുൽ ഹഫി […]

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊന്ന കേസ്; അന്വേഷണം അട്ടിമറിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണ് കേസിലെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്. അന്വേഷണസംഘത്തിലെ എസ് പി എ ഷാനവാസിനാണ് ഇപ്പോള്‍ പകരം ചുമതല. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തില്‍ ഷീന്‍ തറയില്‍ തുടരും. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ […]

പാലാരിവട്ടം പാലം അഴിമതി കേസ്: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേയ്ക്ക് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതോടെ അഴിമതിപ്പണം പങ്കുവെച്ചതിന്റെ വിവരങ്ങൾ ലഭിക്കുമെന്നാണ് വിജിലൻസ് കണക്കുകൂട്ടുന്നത്. അതിനിടെ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയും വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ തിരിമറിയുടെ കൂടുതൽ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിജിലസിന്റെ പ്രതീക്ഷ. അഴിമതിയ്ക്ക് പിന്നിലെ മുഴുവന്‍ പേരെയും കണ്ടെത്തുകയുമാണ് ലക്ഷ്യമെന്നും അതിനായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും വിജിലന്‍സ് പറയുന്നു. നിരവധി തവണ ചോദ്യം ചെയ്തെങ്കിലും പ്രതികള്‍ അന്വേഷണവുമായി […]

വെള്ളയായി കാണുന്നതെല്ലാം പാലല്ല: പാലിലും സമ്പൂർണ മായം: പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത് 12000 ലീറ്റർ പാൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളയായി കാണുന്നതെല്ലാം പാലല്ലെന്ന് വീണ്ടും തെളിയിച്ച് പാലിന്റെ പേരിൽ കേരളത്തിൽ വീണ്ടും തട്ടിപ്പ്. തമിഴ്‌നാട്ടിൽ നിന്നും മായം കലർത്തി എത്തിച്ച 12000 ലിറ്റർ പാലാണ് പിടികൂടിയത്. പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ പാൽ പിടിച്ചെടുത്തത്. പൊള്ളാച്ചിയിൽ നിന്നും കണ്ണൂരിലേയ്ക്ക് കൊണ്ടു വന്ന പാലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. കൊഴുപ്പ് വർധിപ്പിക്കുന്നതിനായി മാൽ ടോക്‌സ് എന്ന രാസവസ്തുവാണ് പാലിൽ ചേർക്കുന്നത്. പാലിൽ മാൽ ടോക്‌സ് ചേർക്കുന്നതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ വരെ ഉണ്ടാകുമെന്നാണ് കണ്ടെത്തിയത്. കേരളത്തിലേയ്ക്ക് […]

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം ; കോളേജിൽ ഒന്നിലേറെ ഇടിമുറികളുണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ

സ്വന്തം ലേഖിക കൊച്ചി: യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറികളുള്ളതെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ആർടസ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറിയുണ്ടെന്ന് സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നൽകി. ഇടിമുറികളെ കുറിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടതായി ജസ്റ്റിസ് ഷംസുദ്ദീൻ കമ്മീഷൻ പറഞ്ഞു. ഇതുസംബന്ധിച്ച് കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നേതാക്കൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നാലെയാണ് സ്വതന്ത്ര കമ്മീഷൻ രൂപീകരിച്ചത്.

തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന്: ഓണത്തെ വരവേറ്റ് മലയാളികൾ

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിക്കാൻ തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന് നടക്കും. ചരിത്രമുറങ്ങുന്ന മണ്ണിന്റെ സ്മൃതികളുണർത്തുന്ന അത്താഘോഷത്തിനു തുടക്കം കുറിക്കുന്ന അത്തപ്പതാക ഹില്‍ പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി അനുജന്‍ തമ്ബുരാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവിക്കു കൈമാറി. പ്രളയത്തെ തുടര്‍ന്ന് വഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വര്‍ണാഭമായ രീതിയില്‍ നടത്താനാണ് നഗരസഭ കൗണ്‍സിലിന്റെ തീരുമാനം. വൈസ് ചെയര്‍മാന്‍ ഒ.വി.സലിം അധ്യക്ഷനായിരുന്നു. തുടര്‍ന്ന് അത്തപ്പതാകയും കൊടിമരവും ഘോഷയാത്രയായി അത്തം നഗറില്‍ എത്തിച്ചു. രാവിലെ 10.30ന് ആരംഭിക്കുന്ന അത്തഘോഷയാത്ര ഗവ. ബോയ്‌സ് സ്‌കൂൾ […]

നഗരത്തിൽ അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് നാലിന് പരേഡ് ഗ്രൗണ്ടിൽ നിന്നും വൈകുന്നേരം നാലിന് പൊലീസ് പരേഡ് മൈതാനത്തു നിന്നാണ് അത്തച്ചമയ ഘോഷയാത്ര ആരംഭിക്കുന്നത്. കെ.കെ. റോഡ് –  മനോരമ – ചന്തക്കവല- സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ക്ഷേത്ര മൈതാനിയിലെത്തിച്ചേരുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വൈകുന്നേരം 3.30 മുതൽ താഴെ വിവരിക്കുന്ന വിധത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും […]

പി.ജെ ജോസഫിന്റെ ഔദാര്യം വേണ്ട: രണ്ടിലയിൽ മത്സരിക്കണമെന്ന വാശിയില്ല; പി.ജെ ജോസഫിനെതിരെ പൊട്ടിത്തെറിച്ച് പാലായിലെ സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ കോട്ടയം: പി.ജെ ജോസഫിന്റെ ഔദാര്യം വേണ്ടെന്നും, രണ്ടിലയിൽ മത്സരിക്കണമെന്ന് വാശിയില്ലെന്നും പ്രഖ്യാപിച്ച് പാലായിലെ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തെ വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രഖ്യാപനം. പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർ്ത്ഥിയായി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ജോസ് കെ.മാണി വിഭാഗത്തിൽപ്പെട്ട ജോസ് ടോം പൊട്ടിത്തെറിച്ചിരിക്കുന്നത്. തനിക്ക് രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കിലും പ്രശ്‌നമില്ലെന്ന നിലപാട് എടുത്ത ജോസ് ടോം തന്റെ ചെയർമാൻ ജോസ് കെ.മാണിയാണെന്ന് പ്ര്ഖ്യാപിച്ച് ജോസഫ് വിഭാഗത്തെ വീണ്ടും വെല്ലുവിളിക്കുകയാണ്. കെ.എം മാണിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലാത്ത ആളാണ് താൻ. പക്ഷേ, കേരള […]

മാരത്തൺ ചർച്ചകൾക്കൊടുവിൽ ജോസ് ടോം സ്ഥാനാർത്ഥി: രണ്ടില വിട്ടുനൽകാതെ പി.ജെ ജോസഫ്: ചിഹ്നത്തിൽ തീരുമാനം പിന്നീട്

സ്വന്തം ലേഖകൻ കോട്ടയം : പാലാ നിയോജക മണ്ഡലത്തിൽ കെ.എം മാണിയുടെ പിൻഗാമിയായി ജോസ് ടോം യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ , കേരള കോൺഗ്രസിലെ ഭിന്നതകൾ തുടരുന്നതിനാൽ രണ്ടില ചിഹ്നം സ്ഥാനാർത്ഥിയ്ക്ക് നൽകുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ജോസ് ടോമിന്റെ പേര് ജോസ് കെ മാണി വിഭാഗം മുന്നോട്ട് വയ്ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് […]