play-sharp-fill

ചാണകത്തില്‍ നിന്നും പെയിന്റ്, പുതിയ ഉല്പന്നം ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത ചാണകം പ്രധാന ഘടകമായ ‘ഖാദി പ്രകൃതിക് പെയിന്റ്’ ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും. 2020 മാര്‍ച്ചിലാണ് ഇത്തരമൊരു പദ്ധതി കെ.വി.ഐ.സി. മുന്നോട്ടുവെച്ചത്. ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്‌മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഖാദി പ്രകൃതിക്ക് പെയിന്റ് വികസിപ്പിച്ചെടുത്തത്. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്. ‘പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി പ്രകൃതിക് പെയിന്റ്. ഇഇതിന് ബി.ഐ.എസ്. അഗീകാരവും ലഭിച്ചിട്ടുണ്ട്. തന്നെയുമല്ല, ചാണകത്തില്‍ നിന്നുള്ള […]

ശസ്ത്രക്രിയയ്ക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചു വിറ്റു; കോട്ടയം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ജീവനക്കാരി പിടിയില്‍

സ്വന്തം ലേഖകന്‍ ഗാന്ധിനഗര്‍: ശസ്ത്രക്രിയക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചുവിറ്റ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരി പിടിയില്‍. അസ്ഥിരോഗ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗിക്ക് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൈ മരവിപ്പിക്കാനുള്ള മരുന്ന് കുറിച്ച് നല്‍കി. മോര്‍ച്ചറി ഗെയിറ്റിന് എതിര്‍ഭാഗത്തെ മെഡിക്കല്‍ ഷോപ്പില്‍നിന്നും രോഗിയുടെ ബന്ധുക്കള്‍ മരുന്ന് വാങ്ങി. ശസ്ത്രക്രിയ തിയറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് ജീവനക്കാരിയെ ഏല്‍പ്പിച്ചു. എന്നാല്‍ മരുന്നിന്റെ ഒപ്പം ബില്ല് കൂടി തരാന്‍ ഇവര്‍ ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കള്‍ അത് ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ, ശസ്ത്രക്രിയയ്ക്ക് […]

ജോർജ് എത്തും മുൻപ് തന്നെ യു.ഡി.എഫിൽ പൊട്ടിത്തെറി: ജോർജിനെ ഒപ്പം കൂട്ടിയാൽ രാജി വയ്ക്കുമെന്നു ഈരാറ്റുപേട്ടയിലെ മുസ്ലീം ലീഗ് കൗൺസിലർമാർ; മുസ്ലീം വിരുദ്ധ പരാമർശനം ജോർജിനെ തിരിഞ്ഞു കൊത്തുന്നു

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: പി.സി ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ യു.ഡി.എഫിൽ പൊട്ടിത്തെറി. യു.ഡി.എഫിലേയ്ക്കു എടുക്കേണ്ടെന്നും പുറത്തു നിർത്തി സഹകരിപ്പിച്ചാൽ മതിയെന്നുമുള്ള തീരുമാനം പുറത്തു വന്നതോടെയാണ് യു.ഡി.എഫിൽ എതിർപ്പും പൊട്ടിത്തെറിയുമുണ്ടായിരിക്കുന്നത്. ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അടക്കം എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജോർജിനെ മുന്നണിയിൽ എടുത്താൽ രാജിവയ്ക്കുമെന്നു മുസ്ലീം ലീഗിന്റെ ഈരാറ്റുപേട്ട നഗരസഭയിലെ കൗൺസിലർമാരും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് യു.ഡി.എഫിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ച് പി.സി ജോർജ് എം.എൽ.എ രംഗത്ത് എത്തിയത്. യു.ഡി.എഫിനൊപ്പം പി.സി ജോർജിനെ ചേർക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം […]

സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കോട്ടയത്തെ സ്വർണ വില ഇങ്ങനെ *GOLD RATE* അരുൺസ് മരിയ ഗോൾഡ് 13/01/2021 Todays Gold Rate ഗ്രാമിന് 4620 പവന് 36960

കോട്ടയം ജില്ലയില്‍ 321 പുതിയ കോവിഡ് രോഗികൾ ; ടെസ്റ്റ് പോസിറ്റിവിറ്റിയിൽ വൻ വർധനവ്

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 321 പുതിയ കോവിഡ് രോഗികൾ. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റിയിൽ വൻ വർധനവ്. 15.58%മാണ് ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് രോഗം ബാധിച്ചവരിൽ 319 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2060 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 162 പുരുഷന്‍മാരും 139 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 193 പേര്‍ കോവിഡ് മുക്തരായി. 5424 […]

കേരളത്തിൽ ഇന്ന് 3110 പേര്‍ക്ക് കോവിഡ് ; യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കൂടി രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ […]

വിരാടിനും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ മുംബൈ : ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്കും നടി അനുഷ്ക ശർമ്മക്കും പെൺകുഞ്ഞു പിറന്നു. അച്ഛനായ വിവരം താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ചത്. ഉച്ചക്ക് ശേഷമായിരുന്നു ആരാധകർ കാത്തിരുന്ന വിരാടിന്റെ പോസ്റ്റ്‌. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും ആരാധകരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം കുറിപ്പിൽ പറഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞത് മുതൽ ഇവർക്ക് പിറകെ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിനെതിരെ അനുഷ്ക ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഗർഭിണിയായ അനുഷ്ക യോഗ പരിശീലിക്കുന്ന ചിത്രവും […]

കര്‍ഷക സമരം ആഘോഷമാക്കുന്നവര്‍ കാണുക; സാമ്പത്തിക പ്രതിസന്ധി കാരണം, ഒറ്റയ്ക്ക് നെല്ല് കൊയ്യുന്ന 84കാരന്റെ ഒറ്റയാള്‍ പോരാട്ടം

സ്വന്തം ലേഖകന്‍ വൈക്കം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒറ്റയ്ക്ക് നെല്ല് കൊയ്തു തുടങ്ങിയിരിക്കുകയാണ് തലയാഴം തോട്ടകം മൂന്നാം നമ്പര്‍ ചെട്ടിക്കരി ബ്ലോക്കില്‍ കൃഷി ചെയ്ത വൈക്കം തോട്ടുവക്കം വടക്കേ ചെമ്മനത്തുകര പാലേത്ത് ചക്രപാണി (84).രാജ്യത്ത് കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ചക്രപാണിയുടെ ഒറ്റയാള്‍ പോരാട്ടമെന്നതും ശ്രദ്ധേയം.   തരിശായി കിടന്ന രണ്ടേക്കര്‍ സ്ഥലത്ത് ഒറ്റയ്ക്കാണ് ചക്രപാണി കൃഷി ഇറക്കിയത്. വിളവ് ആയപ്പോള്‍ തൊഴിലാളികളെ ഇറക്കി കൊയ്യിക്കാന്‍ പണമില്ലാത്തതിനാല്‍ തനിച്ചാണ് കൊയ്ത്തും തുടങ്ങിയിരിക്കുന്നത്. ഏഴു വര്‍ഷമായി തരിശായി കിടക്കുന്ന പാടം തലയാഴം കൃഷിഭവന്‍ അധികൃതരുടെയും പഞ്ചായത്തിന്റെയും […]

ഏറ്റുമാനൂരില്‍ തേങ്ങാ കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; പൊള്ളാച്ചി സ്വദേശി മരിച്ചു; അപകടവിവരം പുറംലോകമറിഞ്ഞത് നാല് മണിക്കൂറിന് ശേഷം

സ്വന്തം ലേഖകന്‍ കോട്ടയം: ഏറ്റുമാനൂരില്‍ തേങ്ങാ കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡില്‍ നിന്ന് ഇരുപത് അടി മാറിയാണ് മറിഞ്ഞത്. പൊള്ളാച്ചി സ്വദേശിയായ ഡ്രൈവര്‍ പത്തീശ്വരന്‍(46) മരിച്ചു. അപകട വിവരം പുറം ലോകമറിഞ്ഞത് നാല് മണിക്കൂറിന് ശേഷംമാണ്. എം.സി. റോഡില്‍ പട്ടിത്താനത്തിന് സമീപം തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പക്ഷേ, രാവിലെ എട്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. മറിഞ്ഞ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു മരിച്ച പത്തീശ്വരന്‍. മൃതദേഹം […]

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റി വച്ചില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കര്‍ശന താക്കീത്

സ്വന്തം ലേഖകന്‍ ദില്ലി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കര്‍ഷക സമരത്തെ കേന്ദ്രം കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ നടക്കുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്ത് ചര്‍ച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. വിദഗ്ദ സമിതി രൂപീകരിക്കാനും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ശേഷം പ്രതിഷേധം തുടരാമെന്ന് […]