കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റി വച്ചില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കര്‍ശന താക്കീത്

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റി വച്ചില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കര്‍ശന താക്കീത്

Spread the love

സ്വന്തം ലേഖകന്‍

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കര്‍ഷക സമരത്തെ കേന്ദ്രം കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ നടക്കുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്ത് ചര്‍ച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദഗ്ദ സമിതി രൂപീകരിക്കാനും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ശേഷം പ്രതിഷേധം തുടരാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഒരേ ഇടത്ത് തന്നെ സമരം തുടരേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.

കോടതിക്ക് സമിതി രൂപീകരിക്കാന്‍ അധികാരം ഉണ്ടെന്നും എന്നാല്‍ നിയമം സ്റ്റേ ചെയ്യാനാകില്ലെന്നും മുന്‍ വിധിന്യായങ്ങളെ ഉദ്ധരിച്ച് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു. രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അറ്റോണി ജനറല്‍ ചൂണ്ടിക്കാട്ടി.

പ്രത്യേക സാഹചര്യങ്ങളില്‍ കോടതിക്ക് നിയമങ്ങളില്‍ ഇടപെടാമെന്നും നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ കോടതി കര്‍ഷകരോട് ആവശ്യപ്പെടണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍പറഞ്ഞു. ഈ എന്നാൽ കർഷകരോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടില്ല എന്നായിരുന്നു
കോടതി നല്‍കിയ ഉത്തരം.