ജോർജ് എത്തും മുൻപ് തന്നെ യു.ഡി.എഫിൽ പൊട്ടിത്തെറി: ജോർജിനെ ഒപ്പം കൂട്ടിയാൽ രാജി വയ്ക്കുമെന്നു ഈരാറ്റുപേട്ടയിലെ മുസ്ലീം ലീഗ് കൗൺസിലർമാർ; മുസ്ലീം വിരുദ്ധ പരാമർശനം ജോർജിനെ തിരിഞ്ഞു കൊത്തുന്നു

ജോർജ് എത്തും മുൻപ് തന്നെ യു.ഡി.എഫിൽ പൊട്ടിത്തെറി: ജോർജിനെ ഒപ്പം കൂട്ടിയാൽ രാജി വയ്ക്കുമെന്നു ഈരാറ്റുപേട്ടയിലെ മുസ്ലീം ലീഗ് കൗൺസിലർമാർ; മുസ്ലീം വിരുദ്ധ പരാമർശനം ജോർജിനെ തിരിഞ്ഞു കൊത്തുന്നു

Spread the love

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: പി.സി ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ യു.ഡി.എഫിൽ പൊട്ടിത്തെറി. യു.ഡി.എഫിലേയ്ക്കു എടുക്കേണ്ടെന്നും പുറത്തു നിർത്തി സഹകരിപ്പിച്ചാൽ മതിയെന്നുമുള്ള തീരുമാനം പുറത്തു വന്നതോടെയാണ് യു.ഡി.എഫിൽ എതിർപ്പും പൊട്ടിത്തെറിയുമുണ്ടായിരിക്കുന്നത്. ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അടക്കം എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജോർജിനെ മുന്നണിയിൽ എടുത്താൽ രാജിവയ്ക്കുമെന്നു മുസ്ലീം ലീഗിന്റെ ഈരാറ്റുപേട്ട നഗരസഭയിലെ കൗൺസിലർമാരും വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് യു.ഡി.എഫിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ച് പി.സി ജോർജ് എം.എൽ.എ രംഗത്ത് എത്തിയത്. യു.ഡി.എഫിനൊപ്പം പി.സി ജോർജിനെ ചേർക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗവും ചർച്ച ചെയ്തിരുന്നു. രണ്ടു സീറ്റ് വേണമെന്നും, അർഹമായ പരിഗണന നൽകണമെന്നുമായിരുന്നു പി.സി ജോർജിന്റെ ആവശ്യം. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പി.സി ജോർജ് താൻ യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിനായാണ് മുന്നണിയുടെ ഭാഗമാകുന്നതെന്നു വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് ഇപ്പോൾ മുസ്ലീം ലീഗ് ജോർജിനെതിരെ എതിർപ്പ് ഉന്നയിച്ചു രംഗത്ത് എത്തിയിരിക്കുന്നത്. ഈരാറ്റുപേട്ടയിലെ മുസ്ലീം സമൂഹത്തിൽ നിന്നും ജോർജിനെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. ഇത് തിരിച്ചറിഞ്ഞ ജോർജ് മുസ്ലീം സമൂഹത്തെ അനുനയിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം പരസ്യമായി മാപ്പും പറഞ്ഞിരുന്നു. എന്നാൽ, ഇതിനും ജോർജിനെതിരായ പ്രതിഷേധം തണുപ്പിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

മുസ്ലീം സമുദായത്തിന്റെ എതിർപ്പ് നിലനിൽക്കെത്തന്നെ ജോർജിനെ മുന്നണിയിൽ എടുക്കുന്നത് യു.ഡി.എഫിനു തിരിച്ചടിയാകുമെന്നാണ് മുസ്ലീം ലീഗ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് പി.സി ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനെ മുസ്ലീം ലീഗ് എതിർക്കുന്നത്. ഇതു സംബന്ധിച്ചുള്ള എതിർപ്പ് കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിലും ചർച്ചയായിരുന്നു. ഇതോടെ ജില്ലയിൽ യു.ഡി.എഫിൽ ജോർജിന്റെ പ്രവേശനം വൻ പൊട്ടിത്തെറിയ്ക്കാണ് വഴിവയ്ക്കുന്നത്.