പെരിയാറിൽ യുവതിയെ പുഴയിൽ കെട്ടി താഴ്ത്തിയ സംഭവം; യുവതി ധരിച്ചിരുന്ന പച്ചത്രീഫോർത്ത് ലോവറിന്റെയും നീലടോപ്പിന്റെയും ചിത്രങ്ങൾ പുറത്തുവിട്ട് മരിച്ചതാരെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിൽ പൊലീസ്‌

പെരിയാറിൽ യുവതിയെ പുഴയിൽ കെട്ടി താഴ്ത്തിയ സംഭവം; യുവതി ധരിച്ചിരുന്ന പച്ചത്രീഫോർത്ത് ലോവറിന്റെയും നീലടോപ്പിന്റെയും ചിത്രങ്ങൾ പുറത്തുവിട്ട് മരിച്ചതാരെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിൽ പൊലീസ്‌

സ്വന്തം ലേഖകൻ

ആലുവ :യുവതിയെ കൊലപ്പെടുത്തി കല്ലു കെട്ടി പെരിയാറിൽ താഴ്ത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വെള്ള ഹാച്ച്ബാക്ക് കാറിന്റെ സിസിടിവി ദൃശ്യവും പുതപ്പു വാങ്ങിയ കടയും കണ്ടെത്തിയെങ്കിലും മരിച്ച യുവതിയെ തിരിച്ചറിയാൻ സഹായകമായ സൂചനയൊന്നും പൊലീസിന് ലഭിച്ചില്ല.

കാണാതായെന്ന് ഒരു വർഷത്തിനിടെ പരാതി ലഭിച്ചിട്ടുള്ള യുവതികളുടെ ബന്ധുക്കളെയും കുറ്റകൃത്യ സാധ്യത സംശയിക്കുന്ന മേഖലകളിൽ പ്രവർത്തിക്കുന്നവരെയും മൃതദേഹത്തിന്റെ ചിത്രങ്ങൾ കാണിച്ചിരുന്നു. കൊല്ലപ്പെട്ട സമയത്ത് യുവതി ധരിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരണത്തിന് നൽകി. ആപ്പിൾ എന്ന് ഇംഗ്ലീഷിൽ എംബ്രോയ്ഡറി വർക്ക് ചെയ്ത ‘ടാറാ’ കമ്പനിയുടെ പച്ച ത്രീഫോർത്ത് ലോവറും ‘ഓക്വാലി’ കമ്പനിയുടെ നീല ടോപ്പുമായിരുന്നു വേഷം. ചുരിദാർ ബോട്ടം വായിൽ തിരുകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ11ന് വൈകിട്ട് യുസി കോളേജിന് താഴെ വിൻസൻഷ്യൻ വിദ്യാഭവൻ കടവിലാണ്, തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയർ വരിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹം കണ്ടത്. .