play-sharp-fill
എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ഈ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു . മാർച്ച് 13 നാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത് . വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.Dge.tn.gov.in) നിന്നും ഹാൾ ടിക്കറ്റ് പരീക്ഷാ കലണ്ടർ ഡൌൺലോഡ് ചെയ്യാൻ സാധിക്കും .

മാർച്ച് 13 ഉച്ചയ്ക്ക് 1.45 നാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുക . 1.45 മുതൽ 3.30 വരെയാണ് പരീക്ഷാ സമയം . 13,14 തിയതികളിൽ മലയാളം പരീക്ഷകളാണ് നടക്കുക . 27 ന് ബയോളജി പരീക്ഷയോടെയാണ് എസ്.എസ്.എൽ.സി പരീക്ഷകൾ അവസാനിക്കുക .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 13- മലയാളം ഒന്നാം പേപ്പർ , 14-മലയാളം രണ്ടാം പേപ്പർ , 18-ഫിസിക്‌സ്, 19- കെമിസ്ട്രി, 20-ഇംഗ്ലീഷ്, 21- മൂന്നാം ഭാഷ, 25- സോഷ്യൽ സയൻസ്, 36- കണക്ക്, 27- ബയോളജി എന്നിങ്ങനെയാണ് പരീക്ഷകൾ നടക്കുക. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 ന് തുടക്കമാകും . രാവിലെ 10 മുതലാണ് പരീക്ഷ ആരംഭിക്കുക . രണ്ട് മണിക്കൂർ 45 മിനിറ്റാണ് പരീക്ഷാ സമയം. എസ്.എസ്.എൽ.സി പരീക്ഷകൾ അവസാനിക്കുന്ന 27ന് തന്നെയാണ് പ്ലസ് ടു പരീക്ഷകളും അവസാനിക്കുക .