പാക്കിസ്ഥാന്റെ 87% പ്രദേശവും ഒപ്പിയെടുക്കാൻ ശക്തമാണ് ഇന്ത്യൻ ഉപഗ്രഹ കണ്ണുകൾ

പാക്കിസ്ഥാന്റെ 87% പ്രദേശവും ഒപ്പിയെടുക്കാൻ ശക്തമാണ് ഇന്ത്യൻ ഉപഗ്രഹ കണ്ണുകൾ

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി പാകിസ്ഥാനില്‍ കടന്നു ചെന്ന് ഭീകരതാവളം നശിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് നമ്മുടെ സാറ്റലൈറ്റ് മികവുകൊണ്ടാണ്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ( ഐ.എസ്.ആര്‍.ഒ) മികച്ച സാങ്കതികവിദ്യയാണ് വ്യോമസേനയെ ബാല്‍കോട്ടിലെ ശത്രുപാളയം തകര്‍ത്ത് തരിപ്പണമാക്കാന്‍ സഹായിച്ചത്, അതും സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ യാതൊരു തരത്തിലുള്ള അപകടവും സംഭവിക്കാതെ.

പാകിസ്ഥാനിലെ 87ശതമാനം പ്രദേശവും ഇന്ത്യന്‍ സാറ്റലൈറ്റുകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 8.8 ലക്ഷം ചതുരശ്ര കിലോമീറ്ററുള്ള പാകിസ്ഥാന്റെ 7.7 ചതുരശ്ര കിലോമീറ്ററും ഇന്ത്യന്‍ ഉപഗ്രഹ കണ്ണുകള്‍ക്ക് ദൃശ്യമാണ് എന്നര്‍ത്ഥം. എന്നാല്‍ ഇത് പാകിസ്ഥാനില്‍ മാത്രമല്ല ചെനയുടേതൊഴിച്ച് 14 അയല്‍ രാജ്യങ്ങളുടെ വിവരങ്ങളും ഇത്തരത്തില്‍ ഇന്ത്യയ്ക്ക് ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.എസ്.ആര്‍.ഒയുടെ അഭിമാന ഉപഗ്രഹപരമ്ബരയായ കാര്‍ട്ടോസാറ്റ് വഴിയാണ് ഈ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ബോര്‍ഡര്‍ സംവിധാനമുപയോഗിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള വീടുകളുടെ മുറികളുടെ ചിത്രങ്ങള്‍ വരെ വ്യക്തമായി ലഭിക്കും. കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍, ജി സാറ്റ്-7, ജി സാറ്റ്-7 എ, ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്), മൈക്രോസാറ്റ്,റിസാറ്റ്, ഹൈപ്പര്‍ സ്പെക്ട്രല്‍ ഇമേജിംഗ് സാറ്റലൈറ്റ് എന്നിവയാണ് ഈ മേഖലയില്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത്.