അഭിനന്ദിനെ വച്ച് ഒരു വില പേശാൻ അനുവധിക്കില്ലെന്ന് ഇന്ത്യ; മോദിയുമായി ചർച്ചയ്ക്ക് തയ്യാറായി ഇമ്രാഖാൻ

അഭിനന്ദിനെ വച്ച് ഒരു വില പേശാൻ അനുവധിക്കില്ലെന്ന് ഇന്ത്യ; മോദിയുമായി ചർച്ചയ്ക്ക് തയ്യാറായി ഇമ്രാഖാൻ

സ്വന്തം ലേഖകൻ

ദില്ലി: പാക്കിസ്ഥാനുമായി ഒരു കരാറിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാണ്ഡഹാർ മോഡൽ സമ്മർദ്ദത്തിനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയെ ഇത്തരം സമ്മർദ്ദത്തിൽ വീഴ്ത്താമെന്ന് കരുതരുത്. വിങ് കമാന്റർ അഭിനന്ദൻ വർത്തമാനെ ഉടൻ മോചിപ്പിക്കണം. നിരുപാധികമായി മോചിപ്പിക്കുയാണ് വേണ്ടതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷമൊഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ ഫോണിൽ സംസാരിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. എന്നാൽ ഭീകരർക്കെതിരെ ശക്തവും വിശ്വസനീയവുമായ നടപടി സ്വീകരിച്ച ശേഷം ചർച്ച നടത്താമെന്നും അതാണ് പാക്കിസ്ഥാനോടും രാജ്യാന്തര സമൂഹത്തോടും ഇന്ത്യയ്ക്ക് പറയാനുള്ളതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. ഇന്ത്യ പാക്കിസ്ഥാനിലെ സാധാരണക്കാരേയോ സൈനിക താവളങ്ങളെയോ ലക്ഷ്യമിടില്ലെന്നും എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയുടെ സൈനിക താവളങ്ങൾക്കു നേരെ ലക്ഷ്യമിടുന്നുണ്ടെന്നും വിദേശകാര്യ പ്രതിനിധി ചൂണ്ടിക്കാട്ടി. ഇന്ത്യ കരുതിക്കൂട്ടി നിയന്ത്രണരേഖ ലംഘിച്ചിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാധാനം പുലരുമെങ്കിൽ പിടികൂടിയ പൈലറ്റിനെ വിട്ടയക്കാൻ തയ്യാറാണെന്ന് പാക്കിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം വന്നത്.

സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യ ആക്രമിച്ചത് തീവ്രവാദികളുടെ കേന്ദ്രത്തിലാണ്. അല്ലാതെ പാക് സൈനികർക്കെതിരെ അല്ല. പിടിയിലായ ഇന്ത്യൻ സൈനികനോട് മോശമായി പെരുമാറുന്നത് ജനീവ കരാറിന്റെ ലംഘനമാണെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ കശ്മീർ സന്ദർശിക്കാൻ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് അവർ കശ്മീരിലെത്തുക. ഇന്ത്യ-പാക്കിസ്ഥാൻ പോര് രൂക്ഷമായിരിക്കെയാണ് മന്ത്രിയുടെ കശ്മീർ സന്ദർശനം. കേന്ദ്രമന്ത്രി ജിതേന്ദ്രസിങും നിർമ്മലയ്ക്കൊപ്പമുണ്ടാകും. കശ്മീരിലെ സുരക്ഷാ കാര്യങ്ങൾ അവർ വിലയിരുത്തും. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കശ്മീരിൽ നിലവിൽ സംസ്ഥാന സർക്കാരില്ല.

അതിർത്തി മേഖല നിർമ്മലാ സീതാരാമൻ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സർക്കാർ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളുമായി നിർമ്മലാ സീതാരാമൻ ദില്ലിയിൽ ചർച്ച നടത്തുന്നുണ്ട്. അതിർത്തിയിലെ സാഹചര്യം സൈന്യം മന്ത്രിയെ ധരിപ്പിച്ചു.