ഇരുമുടിക്കെട്ടില്ലാതെ രണ്ടുപേര്‍ പതിനെട്ടാംപടി കയറി..

ഇരുമുടിക്കെട്ടില്ലാതെ രണ്ടുപേര്‍ പതിനെട്ടാംപടി കയറി..

സ്വന്തംലേഖകൻ

കോട്ടയം : ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ ര​ണ്ടു തീ​ര്‍​ഥാ​ട​ക​ര്‍ ഞാ​യ​റാ​ഴ്​​ച പ​തി​നെ​ട്ടാം​പ​ടി ക​യ​റി. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ് ഞാ​യ​റാ​ഴ്​​ച രാ​വി​ലെ പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി​യ​ത്. തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യ​ത്ത് ഇ​വ​ര്‍ ര​ണ്ടു​പേ​രും മാ​ത്ര​മാ​ണ് പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ള്‍ പ​തി​നാ​റു​പ​ടി​യും മ​റ്റേ​യാ​ള്‍ പ​തി​നാ​ലു​പ​ടി​യു​മാ​ണ് ക​യ​റി​യ​ത്. ഭ​ക്ത​ര്‍ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്ന പൊ​ലീ​സ് നോ​ക്കി​നി​ല്‍ക്കെ​യാ​ണി​ത്. പ​തി​നെ​ട്ടാം​പ​ടി​ക്ക് സ​മീ​പം നി​ന്നി​രു​ന്ന ഭ​ക്ത​രാ​ണ് ഇ​വ​ര്‍ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ ക​യ​റു​ന്ന​ത് പൊ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്.തുടർന്ന് ഇരുവരെയും തിരിച്ചിറക്കി.