പ്രധാന അധ്യാപികയുടെ ധാർഷ്ട്യം; പാവപ്പെട്ട കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്കായി നല്കിയ 1981 കിലോ അരി നശിച്ചു

സ്വന്തം ലേഖിക കൊച്ചി: സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകിയ അമ്പത് ചാക്ക് അരി ഉപയോഗ ശൂന്യമായതിനെ തുടർന്ന് കുഴിച്ചുമൂടി. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സർക്കാരിൽ നിന്ന് വിവിധ മാസങ്ങളിൽ വാങ്ങി, സ്റ്റോർ റൂമിൽ സൂക്ഷിച്ച 1981 കിലോ അരിയാണ് ചെള്ളും പൂപ്പലും വന്ന് നശിച്ചു പോയത്. വടക്കൻ പറവൂരിലെ എഐഎസ് യുപി സ്‌കൂളിലാണ് സംഭവം. കിലോയ്ക്ക് 31 രൂപ എന്ന നിരക്കിൽ മുൻ പ്രധാന അധ്യാപികയിൽ നിന്ന് നഷ്ടം ഈടാക്കിയ ശേഷമാണ് അരി നശിപ്പിച്ചു കളയാനുള്ള നിർദ്ദേശം നൽകിയത്.സ്‌കൂളിൽ ഉച്ച ഭക്ഷണ […]

ചന്ദ്രഗ്രഹണം ; ഗുരുവായൂരിൽ 17 ന് ദർശനം രണ്ട് മണിക്കൂർ വൈകിമാത്രം

സ്വന്തം ലേഖകൻ ഗുരുവായൂർ: ഈ മാസം 17ന് ചന്ദ്രഗ്രഹണമായതിനാൽ പുലർച്ചെ ക്ഷേത്ര നട തുറക്കാൻ രണ്ടു മണിക്കൂർ വൈകും. 17ന് പുലർച്ചെ 1.29നാണ് ഗ്രഹണം ആരംഭിക്കുന്നത്. പുലർച്ചെ 4.30 വരെ ഗ്രഹണം തുടരും. ദിവസവും പുലർച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്രം ഗ്രഹണം അവസാനിച്ചശേഷം അഞ്ചിന് മാത്രമേ തുറക്കുകയുള്ളു. അഞ്ചിന് ക്ഷേത്രം തുറന്ന ശേഷമാണ് പതിവുള്ള നിർമാല്യ ദർശനം നടക്കുക.

കാട്ടാനയെ ലോറി ഇടിച്ചു : മുങ്ങിയ ഡ്രൈവറെ വനം വകുപ്പ് പൊക്കി; ശക്തമായ നടപടിയുമായി അധികൃതർ

സ്വന്തം ലേഖിക വയനാട്: മുത്തങ്ങയിൽ ഇന്നലെ രാത്രി ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് അധികൃതർ ചികിത്സ നൽകി. പരിക്ക് ഗുരുതരമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് നീങ്ങി. തുടർന്ന് ലോറിയുമായി ഡ്രൈവർ സ്ഥലം വിടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെഅറിയിച്ചതിനെ തുടർന്ന് ചെക്ക് പോസ്റ്റിൽ വച്ച് ഉദ്യോഗസ്ഥർ ലോറി കസ്റ്റഡിയിലെടുത്തു. […]

മദ്യവും മയക്കുമരുന്നും ഒഴുകും: ചോദിക്കാതെ തന്നെ സ്ത്രീകൾ എത്തും; അമേരിക്കയിലെ സെക്‌സ് ടൂറിസത്തിനായി സെക്‌സ് ഐലൻഡ് ഫെസ്റ്റ്; നൂറുകണക്കിന് സ്ത്രീകൾ എന്തിനും തയ്യാറായി നിൽക്കുന്നു

സ്വന്തം ലേഖകൻ ലോസ് എഞ്ചൽസ്: ലൈംഗികതയും, മദ്യവും ലഹരിയും ഒഴുകുന്ന സെക്‌സ് ഐലൻഡ് ഫെസ്റ്റ്ിന്റെ നടത്തിപ്പ് അമേരിക്കയെ വിറപ്പിക്കുന്നു. സെക്‌സ് ഐലൻഡ് ഫെസറ്റിൽ മദ്യവും മയക്കുമരുന്നും ഒഴുകിയാൽ പരിപാടി തന്നെ നിരോധിക്കുമെന്നാണ് അമേരിക്കൻ പൊലീസിന്റെ ഭീഷണി. എന്നാൽ, ഇതെല്ലാം അവഗണിച്ച് തങ്ങൾ മുന്നോട്ട് പോകുമെന്നാണ് സംഘാടകർ അറിയിക്കുന്നത്. ഈ ഫെസ്റ്റിവലിന് സെക്സ് ഐലന്റ് റിസോർട്ടിലെത്തുന്നവർക്ക് 100 യുവതികളിൽ ആരെ വേണമെങ്കിലും രുചിച്ച് നോക്കാമെന്നും മദ്യവും മയക്കുമരുന്നും ആവശ്യത്തിന് ലഭ്യമാക്കുമെന്നുമാണ് പതിവ് പോലെ ഇതിന്റെ സംഘാകർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇപ്രാവശ്യം ഓഗസ്റ്റ് രണ്ട് മുതൽ […]

സ്‌കൂൾ വിദ്യാർത്ഥികളിലെ മാനസികാരോഗ്യം: ദേശീയ കോൺഫറൻസ് അമൃത മെഡിക്കൽ കോളേജിൽ ജൂലായ് 12 മുതൽ

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളിസ്റ്റ് കേരള ഘടകത്തിന്റെയും അമൃത മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമോഷൻ ഓഫ് സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം കറന്റ് സിനാരിയോ ആൻഡ് ഫ്യൂച്ചർ ഡയറക്ഷൻസ് എന്ന വിഷയത്തിലുള്ള മൂന്നു ദിന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അക്രഡിറ്റഡ് ദേശീയ കോൺഫറൻസ് 2019 ജൂലായി 12 ന് രാവിലെ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ജയിൽ ഡി.ജി.പി ഡോ.ഋഷിരാജ് സിങ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.  കേന്ദ്ര ആരോഗ്യ കുടുംബ […]

പൊലീസിലെ ട്രോളന്മാർക്കും ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രവർത്തനമികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്‌കാരം നേടി കേരള പൊലീസിലെ ട്രോളന്മാർ കയ്യടിനേടി. കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ കഴിഞ്ഞ വർഷം മികവ് പുലർത്തിയവർക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ് പൊതുജനബന്ധം ശക്തിപ്പെടുത്തുവാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ ഓഫീസർമാരായ കമൽനാഥ് കെ ആർ, ബിമൽ വി എസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് പി എസ്സ് , അരുൺ ബി […]

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന മീനുകളിൽ മാരകമായ വിഷാംശങ്ങൾ ; കാൻസർ മുതൽ കരൾ രോഗം വരെ നിങ്ങൾ വില കൊടുത്തു വാങ്ങുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നു. സോഡിയം ബെൻസോയേറ്റ്, അമോണിയ, ഫോർമാൾഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോ?ഗിക്കുന്നത്. ചെന്നൈയിലെ കാശിമേട് എണ്ണൂർ ഹാർബറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.കേരളത്തിലേക്ക് മൊത്ത കച്ചവടക്കാർ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. പുലർച്ചെ രണ്ട് മണി മുതൽ കാശിമേട് തുറമുഖം സജീവമാണ്. ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മീൻ കയറ്റി അയക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടിൽ നിന്ന് മീൻ പ്ലാസ്റ്റിക്ക്‌പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് […]

പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി : എന്നാലും കാലൻ പിന്മാറിയില്ല ;രാത്രി കെട്ടിത്തൂങ്ങി ജീവനൊടുക്കി

സ്വന്തം ലേഖിക കുറ്റിപ്പുറം: തുടർച്ചയായി ആത്മഹത്യാ ശ്രമങ്ങൾ നടത്തിയ 40-കാരൻ തൂങ്ങി മരിച്ച നിലയിൽ. തവനൂർ മദിരശ്ശേരി ചീരക്കുഴി വിണ്ണൻചാത്ത് ജയൻ ആണ് മരിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം പുഴയിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. എന്നാൽ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്കാണ് ജയൻ കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് പുഴയിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചത്. തുടർന്ന് പമ്പയിലെ ലൈഫ് ഗാർഡുമാരായ ഇബ്രാഹിമും ഹരിദാസും ഇയാളെ രക്ഷിക്കുകയായിരുന്നു. വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് നടത്തിയ പരിശോധനയിലാണ് ഒരാൾ […]

പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുത് ; മുന്നറിയിപ്പുമായി കേരളാ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം :പൊതുസ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന നിർദേശവുമായി കേരള പോലീസ്. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി ലോക്ക് ചെയ്തുപോകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു വരികയാണ്. മാതാപിതാക്കളുടെ അശ്രദ്ധ മൂലം കുട്ടികളുടെ മരണം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് ഇത് കാരണമാകുമെന്നും ഇത്തരം അശ്രദ്ധകൾ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഓർമപ്പെടുത്തുകയാണ് കേരള പോലീസ്.കുട്ടികളെ കാറിലിരുത്തി വാഹനം ലോക്ക് ചെയ്ത് പോയാൽ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാമെന്നും ഗിയർ/ഹാൻഡ് ബ്രേക്ക് പ്രവർത്തിക്കപ്പെട്ടും […]

ആയുർവ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തി : കേരളവും, മലയാളവും, നമ്മുടെ സംസ്‌കാരവും ഓസ്‌ട്രേലിയക്കാരിക്ക് പിടിച്ചു ; മലയാളം പഠിക്കാൻ തയ്യാറെടുത്ത് കാതറിൻ

സ്വന്തം ലേഖിക കൊച്ചി: മലയാളികൾ പലരും മലയാളം മറന്ന് തുടങ്ങിയപ്പോൾ എൺപതുകാരിയായ ഓസ്‌ട്രേലിയൻ വനിത കാതറിൻ, കേരളത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കാൻ വേണ്ടി മാത്രം കേരളത്തിൽ താമസിക്കുന്നു. ആയുർവ്വേദ ചികിത്സയ്ക്കായാണ് കാതറിൻ കേരളത്തിലെത്തിയത്. കഴിഞ്ഞ ജനുവരി മുതൽ മൂന്നു മാസം അവർ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതോടെ പിന്നെ സിങ്കപ്പൂരിൽ മകന്റെയടുത്തേക്കു പോയി. വൈകാതെ വിസ പുതുക്കി മടങ്ങിയെത്തുകയും ചെയ്തു. ആ രണ്ടാം വരവിന് പിന്നിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളം പഠിക്കണം.തന്റെ നാട്ടിലെ യാത്രാ സംഘത്തോടൊപ്പമാണ് കാതറിൽ ആയുർവ്വേദ ചികിത്സയ്ക്കായി […]