ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം എസ്.പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നാലുപേർ മരിച്ചു

സ്വന്തംലേഖകൻ കോട്ടയം : തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം എസ്.പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറും, കുടുംബവും സഞ്ചരിച്ചിരുന്ന കാർ , ലോറിയുമായി കൂട്ടിയിടിച്ചു രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നാലുപേരാണ് മരിച്ചത്. സിവിൽ പോലീസ് ഓഫീസർ പ്രമോദ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.പ്രമോദിന്റെ ഭാര്യ നിഷ (33), മകൾ ദേവനന്ദ (3), ഭാര്യ പിതാവ് ആലുവ സ്വദേശി രാമകൃഷണൻ, പ്രമോദിന്റെ സഹോദരിയുടെ മകൾ നിവേദിത (2) എന്നിവരാണ് […]

ഇ​ന്ദി​ര അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ലി​യ തെ​റ്റ്; ക്ഷ​മാ​പ​ണ​വു​മാ​യി രാ​ഹു​ൽ

സ്വന്തംലേഖകൻ കോട്ടയം : 1975-ൽ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ൻ തെ​റ്റാ​യി​രു​ന്നെ​ന്നും ഇ​ന്ദി​രാ ഗാ​ന്ധി പോ​ലും ഇ​തി​ൽ മാ​പ്പു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഒരു സ്വകാര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ക്ഷ​മാ​പ​ണം. അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ബ്ളു ​സ്റ്റാ​ർ ഓ​പ്പ​റേ​ഷ​നും തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​മ്പോഴാണ് രാ​ഹു​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ത്.

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം

സ്വന്തംലേഖകൻ കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വീ​ണ്ടും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം. ചൊ​വ്വാ​ഴ്ച മു​ത​ൽ നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ സീ​റാം സാ​മ്പ​ശി​വ റാ​വു അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളെ തു​ട​ർ​ന്നാ​ണു നി​യ​ന്ത്ര​ണം. വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സ്, ട്ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നാ​ടു​കാ​ണി, കു​റ്റ്യാ​ടി വ​ഴി യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. കെ.എസ്.ആ​ർ.​ടി.​സി ബ​സി​നും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.

താന്‍ ചെല്ലുന്നത് മറ്റുളളവര്‍ക്ക് അസൗകര്യമുണ്ടാക്കില്ലെങ്കിൽ പൂരം കാണുമെന്ന് സുരേഷ് ഗോപി

സ്വന്തംലേഖകൻ കോട്ടയം : തൃശൂര്‍ പൂരത്തിന്റെ ആവേശം പങ്കുവെച്ച് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. തൃശൂര്‍ പൂരം പോലുളള ആചാരങ്ങള്‍ ഓരോ വ്യക്തിയും ജീവിതത്തില്‍ പകര്‍ത്തേണ്ട അച്ചടക്കമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഐതിഹ്യങ്ങള്‍ അച്ചടക്കമാണ് മുന്നോട്ടുവെയ്ക്കുന്നത്. വെയിലു കൊളളരുത്, മഴ കൊളളരുത്, മഞ്ഞു കൊളളരുത് എന്നതാണ് അയ്യപ്പന്റെ നിഷ്‌കര്‍ഷ. അത് പൊതുജനങ്ങള്‍ അണുവിടെ മാറാതെ അച്ചടക്കത്തോടെ പാലിച്ചുപോരുന്നു. ജീവിതത്തിലേക്ക് പകര്‍ത്തിയെടുക്കേണ്ട അച്ചടക്കമാണ് ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍പൂരത്തിന്റെ ആചാരചിട്ടവട്ടങ്ങളാണ് തനിക്ക് ഇഷ്ടമായത്. ജീവിതത്തില്‍ പകര്‍ത്തിയെടുക്കേണ്ട അച്ചടക്കമാണ് […]

ഇന്ത്യയുടെ ഉരുക്കുവനിത ഇരട്ടകുട്ടികൾക്കു ജന്മം നല്‍കി

സ്വന്തംലേഖകൻ കോട്ടയം : ഇന്ത്യയുടെ ഉരുക്കു വനിതയും മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. 46ാം വയസ്സിലാണ് ശര്‍മിള അമ്മയായത്. മാതൃദിനമായ ഇന്നലെ മേയ് 12ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശര്‍മിള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിള്‍ക്ക് പേരിട്ടിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീപാദ വിനേകര്‍ പറഞ്ഞു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയുമായി ഇറോം വിവാഹിതയാകുന്നത്. അതിന്‌ശേഷം മണിപ്പൂര്‍ വിട്ട് […]

മതങ്ങള്‍ക്കും മേലേ ജനനന്മയ്ക്കു വേണ്ടിയാണ് അവര്‍ നിലകൊണ്ടത്; തൃശ്ശൂരിന്റെ അഭിമാനമാണ് അനുപമ; വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തംലേഖകൻ കോട്ടയം : തൃശൂര്‍ പൂരത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ വിലക്കിയതോടെ കളക്ടര്‍ ടി വി അനുപമയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഒടുവില്‍ ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാന്‍ കളക്ടര്‍ അനുമതിയും നല്‍കി. ഇതുകൊണ്ടൊന്നും അനുപമക്കെതിരായ ആക്രമണം കുറഞ്ഞില്ല. ഹിന്ദുക്കളെ ദ്രോഹിക്കാന്‍ ശ്രമിച്ചു, പൂരം തകര്‍ക്കാന്‍ ശ്രമിച്ചു എന്നൊക്കെയാണ് അവര്‍ക്കെതിരെ കമന്റുകള്‍ പ്രചരിക്കുന്നത്. ഇത്രയും ക്രൂരമായ അധിക്ഷേപങ്ങള്‍ അവര്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് ചോദിച്ചുള്ള ഒരു യുവാവിന്റെ കുറിപ്പാണു ഇപ്പോൾ […]

തൂണ് മറിഞ്ഞു വീണ്‌ നാല് വയസുകാരിക്ക് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 4 വയസുകാരി സമീപത്തെ പഴയ വീടിന്റെ തൂണ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകൾ ജുവൽ അന്നയാണ് മരിച്ചത്. ഇവരുടെ വീടിനോട് ചേർന്നു തന്നെയുള്ള പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. ഇതേ തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ തൂണ് മറിഞ്ഞ് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.

ഭാരതപ്പുഴയുടെ തീരത്ത് ഒളിപ്പിച്ചിരുന്ന 103 കുപ്പി മദ്യം പിടികൂടി

സ്വന്തംലേഖകൻ കുറ്റിപ്പുറം : കുറ്റിപ്പുറത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ മദ്യം പിടികൂടി. ഭാരതപ്പുഴയുടെ തീരത്ത് നിന്നാണ് മദ്യം പിടികൂടിയത്. വിൽപ്പനയ്ക്കായി ഒളിപ്പിച്ചു വെച്ചിരുന്ന 103 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊന്നാനി മദിരശേരി സ്വദേശി കണ്ണൻ എന്ന വിനോദ് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. ബിവറേജിൽ നിന്നും മദ്യം വാങ്ങി ഇയാൾ അമിതവിലയ്ക്ക് ഇത് അനധികൃതമായി വിൽപ്പന നടത്തുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.7700 രൂപയും രണ്ട് ബൈക്കുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് മദ്യ വിൽപ്പന നടക്കുന്നതായുള്ള പരാതിയെ തുടർന്നാണ് കുറ്റിപ്പുറം റേഞ്ച് എക്സൈസ് സംഘം പരിശോധന […]

വിവരാവകാശ രംഗത്തെ മികച്ച സേവനം ഏഴു പേർക്ക് പുരസ്കാരം

സ്വന്തം ലേഖകൻ കോട്ടയം: വിവരാവകാശ രംഗത്തെ മികച്ച സേവനത്തിന് ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ നല്‍കിയ ആദരവിന് സംസ്ഥാനത്തെ ഏഴ് പേര്‍ അര്‍ഹരായി. വിവരാവകാശികള്‍ ഗ്രൂപ്പ് അംഗളായ ജോയ് കൈതാരം, ധനരാജ് സുഭാഷ് ചന്ദ്രന്‍, രാജു വാഴക്കാല, മഹേഷ്‌ വിജയന്‍ എന്നിവരും ഖാലിദ് മുണ്ടപ്പള്ളി, മുണ്ടേല ബഷീര്‍, ജയറാം തൃപ്പൂണിത്തുറ എന്നിവരുമാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹനദാസില്‍ നിന്നും ആദരവ് ഏറ്റ് വാങ്ങിയത്. ശനിയാഴ്ച എറണാകുളം  ചാവറ കള്‍ചറല്‍ സെന്ററില്‍ വെച്ച് നടന്ന ആര്‍.ടി.ഐ കേരള ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് വിവരാവകാശ പ്രവര്‍ത്തകരെ ആദരിച്ചത്. […]

ആവേശമായി രാമനെത്തി: പൂരപ്രേമികൾ ആർപ്പുവിളികളുയർത്തി; ശാന്തനായി പൂരവിളംബരം നടത്തി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ മടങ്ങി

സ്വന്തം ലേഖകൻ തൃശൂർ: ആവേശമായെത്തി പൂരവിളംബരം നടത്തി വടക്കുംനാഥന്റെ മണ്ണിൽ നിന്നും രാമൻ മടങ്ങി. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകൾക്കൊടുവിൽ, തിടമ്പ് കൊച്ചനുജൻ തെച്ചിക്കോട്ട്കാവ ദേവീദാസന് കൈമാറിയ ശേഷമാണ് രാമൻ വടക്കുംനാഥന്റെ സന്നിധിയോട് വിട പറഞ്ഞത്. തെക്കേഗോപുരനടയുടെ മുന്നിൽ നിന്നും രാമന്റെരഥത്തിലേറെ അവൻ തെച്ചിക്കോട്ട്കാവ് ദേവിയുടെ മണ്ണിലേയ്ക്ക് മടങ്ങി. രാവിലെ ഏഴരയോടെ ആരംഭിച്ച ചടങ്ങുകൾ 11.15 ന് രാമൻ വടക്കുംനാഥന്റെ മണ്ണിൽ നിന്നും മടങ്ങിയതോടെയാണ് അവസാനിച്ചത്. രാവിലെ ഏഴരയ്ക്ക് രാമന്റെ കൊച്ചനുജൻ തെച്ചിക്കോട്ടുകാവ് ദേവീദാസൻ നെയ്തലക്കാവിലമ്മയുടെ തിടമ്പും തലയിലേറ്റി മണികണ്ഠനാൽ പരിസരത്ത് എത്തി. […]