നെഞ്ചിന് വേദനയെടുത്ത് പുളയുമ്പോഴും, യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ: യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി; സംഭവം എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പിൽ സാജു മാത്യു (43) ആണ് യാത്രക്കാരെ അപകടത്തിൽ നിന്നും രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിലായിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറായിരുന്നു സാജു. ബസ് കോടിമത പാലത്തിൽ എത്തിയപ്പോൾ സാജുവിന് നെഞ്ച് വേദന […]

എന്നെ കളിയാക്കുന്നവരോട് പറയുന്നു അതെ ഞാൻ തടിച്ചിയാണ് അത് ഞാൻ അങ്ങ് സഹിച്ചു അല്ല പിന്നെ …

സ്വന്തംലേഖകൻ കോട്ടയം : വണ്ണത്തിന്റെ പേരിലുള്ള കളിയാക്കൽ സഹിക്ക വയ്യാതെ വീട്ടമ്മ എഴുതിയ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പോസ്റ്റ് വായിക്കാം.. കളിയാക്കൽ സഹിക്ക വയ്യാതെ വന്നപ്പോ എഴുതിപ്പോയതാണ്.. ഇത് വായിച്ചിട്ടു മേലിൽ പറയരുതല്ലോ ഓൾ കേരള തടിയൻസ് ആൻഡ് തടിച്ചികൾകളെ പ്രധിനിധീകരിച്ചുകൊണ്ടു ഞാൻ ആരംഭിക്കുവാണട്ടോ…..എന്റമ്മോ എന്തൊരു വണ്ണം ആണീ പെണ്ണിന് ഇവൾ ഏത് കടയിൽ നിന്നാണാവോ റേഷൻ മേടിക്കുന്നത്….ഡി തടിച്ചി ഇവിടെ വന്നേ… ഇതിൽ തടിച്ചി എന്ന് സംബോധന ചെയ്തത് ഈ എന്നെ ആണ് കേട്ടോ…ഇനി കാര്യത്തിലേക്കു കടക്കാം… 1988 ഒക്ടോബർ […]

പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി കാറിൽ വീട്ടിൽ എത്തിക്കും, “മാതൃയാനം ” പദ്ധതിയുമായി സംസ്ഥാന സർക്കാർ

സ്വന്തംലേഖകൻ കോട്ടയം : സർക്കാർ ആശുപത്രിയിൽ പ്രസവം കഴിഞ്ഞാൽ അമ്മയെയും കുഞ്ഞിനേയും സൗജന്യ നിരക്കിൽ കാറിൽ വീട്ടിൽ എത്തിക്കാൻ ” മാതൃയാനം ” പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്. നിലവില്‍ അമ്മയും കുഞ്ഞും പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, മരുന്ന് വിതരണം, എന്നിവ നല്‍കിവരുന്നുണ്ട്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം .. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിനായെത്തുന്നവര്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ സൗജന്യയാത്ര ഒരുക്കുന്ന പദ്ധതിയാണ് മാതൃയാനം. അമ്മയും കുഞ്ഞും […]

കോട്ടയത്തെ ക്യൂഅർഎസിനും, കൊച്ചിയിലെ പാരഗണ്ണിനും, പെരിന്തൽ മണ്ണ മൗലാന ആശുപത്രിയ്ക്കും പിന്നാലെ വീണ്ടും വൻ തീപിടുത്തം: മലപ്പുറത്ത് കത്തി നശിച്ചത് പെയിന്റെ കമ്പനിയുടെ ഗോഡൗൺ; ആളിപ്പടരുന്ന അഗ്നി കേരളത്തെ വിഴുങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ കോട്ടയം നഗരത്തിൽ നിന്നും ആളിപ്പടർന്ന തീ കേരളത്തെ വിഴുങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ക്യുആർഎസ് ഷോറും കത്തി അമർന്നതിനു പിന്നാലെ, കൊച്ചിയിലും, മലപ്പുറത്തും പെരിന്തൽമണ്ണയിലുമാണ് ഇപ്പോൽ തീ പിടുത്തമുണ്ടായിരിക്കുന്നത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് രണ്ടിടത്ത് തീ ആളിപ്പടർന്നു. തിങ്കളാഴ്ച കോട്ടയം ക്യൂആർഎസ് അടക്കം മൂന്നു ഷോറൂമുകൾ കത്തിയപ്പോൾ, ബുധനാഴ്ച കൊച്ചിയിൽ പാരഗൺ കമ്പനിയിലായിരുന്നു അഗ്നിബാധയുണ്ടായത്. പിന്നീട്, വെള്ളിയാഴ്ച പുലർച്ചെ മലപ്പുറം പെരിന്തൽണ്ണയിൽ വൻ അഗ്നിബാധയുണ്ടായത് മൗലാന ആശുപത്രിയിലായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ കൊച്ചിയിൽ […]

വാഗമണ്ണിലെ തൂക്ക് പാലം പൊട്ടിവീണു: വിദ്യാർത്ഥികൾ അടക്കം 15 പേർക്ക് പരിക്ക്; അപകടം നിർദേശം ലംഘിച്ച് ആളുകൾ തിങ്ങിക്കയറിയത്; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ വാഗമൺ: അധികൃതരുടെ നിർദേശങ്ങളെല്ലാം ലംഘിച്ച് വാഗമണ്ണിലെ നിർമ്മാണത്തിലിരിക്കുന്ന തൂക്ക് പാലത്തിൽ ആളുകൾ തിങ്ങിക്കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഈ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തിൽ 15 ലേറെ ആളുകൾക്കാണ് പരിക്കേറ്റത്. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ് പള്ളി സൺഡേ സ്‌കൂളിൽ നിന്നെത്തിയവരാണ് അപകടത്തിൽ പെട്ടത്. വൈദികനും കന്യാസ്ത്രീകളും സൺഡേ സ്‌കൂൾ അദ്ധ്യാപകരും, വിദ്യാർത്ഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. 25 പേരടങ്ങുന്ന സംഘത്തിലെ 12 പേരാണ് അപകടത്തിൽ പെട്ടത്. വാഗമണ്ണിലെ ആത്മഹത്യാ മുനമ്ബിലാണ് സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിധിയിൽ അധികം ആളുകൾ റോപ് […]

വിവാഹമോചന ഹർജിയിൽ വിധി പറയാൻ ആഴ്ചകൾ മാത്രം ബാക്കി; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ദിണ്ഡിഗൽ: വിവാഹമോചന കേസിൽ വിധിപറയാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടികൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ധാദിക്കൊമ്പിലെ മാർക്കറ്റിലാണ് സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെൽവരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ വെട്ടിക്കൊന്നത് . സംഭവ സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന ഇവരുടെ മകൾ സുജിതയ്ക്ക് സാരമായി പരുക്കേറ്റു. വർഷങ്ങളായി സെൽവരാജും ശശികലയും പിരിഞ്ഞാണ് താമസിക്കുന്നത് . സെൽവരാജുമായി പിരിഞ്ഞ ശേഷം ശശികല മകൾക്കൊപ്പം മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം സെൽവരാജ്, ശശികലയെയും മകളെയും ധാദിക്കൊമ്പ് മാർക്കറ്റിലേക്ക് വിളിച്ച് വരുത്തി. ഇവിടെവെച്ച് […]

വാഗമണ്ണിൽ തൂക്കുപാലം പൊട്ടി വീണ് അപകടം: നിരവധി പേർക്ക് പരിക്ക്;ചിലരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ കോട്ടയം: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ തൂക്കൂപാലം പൊട്ടി വീണ് അപകടം. 15 പേർക്ക് പരിക്ക്. അഞ്ചിലധികം പേരുടെ നില ഗുരുതരം. അങ്കമാലിയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. പലരുടെയും കാലിൻറെയും കൈയുടെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്. പരിക്കേറ്റ ഒമ്പതു പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ച് ഒരു മണിയോടെ വാഗമൺ കോലാഹലമേടിന് സമീപത്തെ സൂയിസൈഡ് പോയിൻറിലെ തൂക്കൂപാലമാണ് പൊട്ടി വീണത്. അപകട സമയത്ത് 30 പേർ പാലത്തിൽ ഉണ്ടായിരുന്നു. നിശ്ചയിച്ചതിലും അധികം പേർ റോപ്പ് വേയിൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന […]

എൻഎസ്എസിന് എതിരെ വീണ്ടും വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കോടിയേരിയുടെ കടുത്ത വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ്. കോടിയേരി അതിരുകടക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. അധികാരമുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം ആർക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി പറഞ്ഞതിനൊക്കെ തക്കതായ മറുപടിയുണ്ട്. എന്നാൽ അത് പറയാൻ സംസ്‌കാരം അനുവദിക്കുന്നില്ല. വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ് അകൽച്ചക്ക് കാരണം. എൻ.എസ്.എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എൻഎസ്എസിനെതിരെ കടുത്ത വിമർശനമാണ് കോടിയേരി ഉയർത്തിയത്. മാടമ്പിത്തരം എൻഎസ്എസ് മനസിൽ വച്ചാൽ […]

തേജസിൽ പറന്ന് പി വി സിന്ധു ചരിത്രത്തിലേക്ക്

സ്വന്തം ലേഖകൻ ബംഗളൂരു: ഇന്ത്യയുടെ തദ്ദേശനിർമിത ലഘു പോർവിമാനമായ തേജസിൽ പറന്ന് ബാഡ്മിൻറൺ താരം പി.വി. സിന്ധു. രണ്ടു സീറ്റുള്ള തേജസ് ട്രെയിനർ വിമാനത്തിൻറെ സഹപൈലറ്റിൻറെ സീറ്റിലാണ് സിന്ധു പറന്നത്. ബംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദർശനത്തിൽ വനിതകൾക്ക് ആദരമർപ്പിച്ച് ശനിയാഴ്ച വനിതാ ദിനമായാണ് ആചരിക്കുന്നത്. ഇതിൻറെ ഭാഗമായി ഉച്ചക്ക് 12നാണ് പി.വി. സിന്ധു തേജസിൽ പറന്നത്.

കലോത്സവത്തിനിടെ യുവതിയ്ക്ക് നേരെ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം

സ്വന്തം ലേഖകൻ ഒല്ലൂർ: കാലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോൽസവത്തിനിടെ യുവതിയേയും പോലീസുകാരേയും ആക്രമിച്ച കേസിൽ എസ്എഫ്ഐക്കാരാണെന്ന് സ്ഥിരീകരണം. കേസിലെ മൂന്ന് പ്രതികളെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ട്. ഇവരെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസ്. കുട്ടനെല്ലൂർ ഗവ. കോളജിൽ കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ കലോൽസവത്തിനിടെ യുവതിയെ പ്രതികൾ കൈയ്യേറ്റം ചെയ്യുകയായിരുന്നു. യുവതിയെയും 2യുവാക്കളെയും ബാഡ്ജ് ധരിച്ചെത്തിയ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പോലീസുകാരെയും പ്രതികൾ ആക്രമിച്ചു. എസ്ഐ സിദ്ധിഖ്, […]