ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇതാ സന്തോഷ വാർത്ത…! നെറ്റ് പരീക്ഷയില്‍ സുപ്രധാന തീരുമാനവുമായി യൂജിസി; മാനദണ്ഡം പുതുക്കി

ഡൽഹി: യുജിസി നെറ്റ് പരീക്ഷ എഴുതുന്നതിന് നാല് വർഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്റർ പഠിക്കുന്നവർക്കും അവസരം. ഇതിനായുള്ള മാനദണ്ഡം യുജിസി പുതുക്കി. നേരത്തെ പിജി വിദ്യാർത്ഥികള്‍ക്ക് മാത്രമായിരുന്നു അവസരം. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് ഈക്കാര്യം അറിയിച്ചത്. പിഎച്ച്‌ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച്‌ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് […]

‘മോഹന്‍ലാല്‍ നിങ്ങളോട് സംസാരിക്കും, ഇത് വച്ചുപൊറുപ്പിക്കില്ല’; ജാസ്മിനോട് അശ്ലീല ആംഗ്യം കാണിച്ച്‌ സിബിന്‍; താക്കീതുമായി ബിഗ് ബോസ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സിബിന്‍ ആദ്യ ദിവസം മുതലേ ജാസ്മിനെയും ഗബ്രിയെയും ലക്ഷ്യംവച്ചാണ് നീങ്ങുന്നത്. എന്നാല്‍ പലപ്പോഴും സിബിന്റെ ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും അതിരുവിടുകയും അത് ബിഗ് ബോസ് ഹൗസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കുറി അത്തരത്തില്‍ സിബിന്‍ കാണിച്ച ഒരു ആംഗ്യമാണ് ഗുരുതരവീഴ്ചയായത്. ബിഗ് ബോസ് നിര്‍ദേശിച്ചതു പ്രകാരം എല്ലാവരും ലിവിങ് റൂമില്‍ വന്നിരിക്കുന്ന സമയം ജാന്മണി താന്‍ നേരിട്ട ഒരു അധിക്ഷേപത്തെക്കുറിച്ച്‌ തുറന്നു പറയുകയുണ്ടായി. അര്‍ജുന്റെ ഭാഗത്തുനിന്നാണ് ജാന്മണിക്ക് അധിക്ഷേപം […]

പ്രതിഷേധം അവസാനിപ്പിച്ചു; മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ തീരുമാനം; തൃശൂര്‍ പൂരം വെടിക്കെട്ട് ഉടൻ….

തൃശൂർ: പൂരം വെടിക്കെട്ടിലെ പ്രതിസന്ധികള്‍ പരിഹരിച്ചു. വെടിക്കെട്ട് ഉടൻ നടത്താൻ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയില്‍ തീരുമാനമായി. പാറമേക്കാവിന്‍റെ വെടിക്കെട്ട് രാവിലെ 6.30 നു നടത്താനാണ് തീരുമാനം. പിന്നാലെ തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ടും നടത്താൻ തീരുമാനമായി. നേരത്തെ വെടിക്കെട്ട് നിർ‌ത്തിവച്ച്‌ തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചിരുന്നു. വെടിക്കെട്ടിന് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു പ്രതിഷേധം.

രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം: കെഎസ്‌യു-എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

മലപ്പുറം: വണ്ടൂരില്‍ കെ എസ് യു എം എസ് എഫ് പ്രവർത്തകർ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവർത്തകർ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലി പ്രവർത്തകർ തമ്മില്‍ ഉണ്ടായ തർക്കമാണ് കൈയാങ്കളിയില്‍ എത്തിയത്. എംഎസ്‌എഫ് പ്രവര്‍ത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയില്‍ ഉയര്‍ത്തിയത്. ഇത് കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നം […]

അതിരുവിട്ട് പൊലീസ് ബലപ്രയോഗം; മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനിടെ ബാരിക്കേഡ് വെച്ച്‌ എഴുന്നള്ളിപ്പ് തടഞ്ഞു; പൂരം നിറുത്തി വെച്ച്‌ തിരുവമ്പാടി വിഭാഗം; ചരിത്രത്തിലാദ്യം…!’

തൃശൂർ: പൊലീസിന്റെ നിയന്ത്രണം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിറുത്തിവച്ചു. രാത്രി ഒന്നരയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടത്തുന്നതിനിടെ നടുവിലാല്‍ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച്‌ എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം. നേരത്തെ തേക്കിൻകാട്ടിലേക്ക് പ്രവേശിക്കുന്ന പാണ്ടി സമൂഹമഠം വഴിയില്‍ നിന്നുള്ള ഭാഗത്തെ വഴി പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചരുന്നു. ഇതുമൂലം മണികണ്ഠനാല്‍ വഴി മാത്രമാണ് ക്ഷേത്രമൈതാനത്തേക്ക് […]

രാഹുല്‍ ഷോ; തലകുത്തി വീണ് സിഎസ്‌കെ; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്സ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 8 വിക്കറ്റിന് മുട്ടുകുത്തിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 6 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 6 പന്തും 8 വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. കെ എല്‍ രാഹുല്‍ (82), ക്വിന്റന്‍ ഡീകോക്ക് (54) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ലഖ്‌നൗവിന് അനായാസ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 4 […]

അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ തയാറായിരുന്നില്ല; സിനിമയിൽ നിന്ന് ഇതിന്റെ പേരിൽ പുറത്താകുമോ എന്ന് പേടിച്ചിരുന്നു; ചികിത്സിച്ചില്ല: എനിക്ക് വന്ന അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത് : നടൻ സലിംകുമാർ

സ്വന്തം ലേഖകൻ തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്ന് നടൻ സലിംകുമാർ. സിംപിളായി മാറ്റാമായിരുന്നതാണെന്നും എന്നാൽ ഡോക്ടറെ കണ്ട് ചികിത്സിക്കാൻ മണി തയ്യാറായില്ലെന്നുമാണ് സലിം കുമാർ പറയുന്നത്. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. സിനിമയിൽ നിന്ന് ഇതിന്റെ പേരിൽ പുറത്താകുമോ എന്ന് പേടിച്ചിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ‘മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്. അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ […]

ബിരുദ വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: നാലുവര്‍ഷ ബിരുദ കോഴ്‌സിലെ അവസാന സെമസ്റ്ററുകാര്‍ക്കും യുജിസി നെറ്റ് പരീക്ഷയെഴുതാം. നേരത്തെ പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു അവസരം. യുജിസി – നെറ്റ് പരീക്ഷാര്‍ഥികള്‍ ഇന്ന് രാത്രി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഏങ്ങനെ അപേക്ഷിക്കാം യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ugcnet.nta.ac.in സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹോം പേജിലെ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിന് പിന്നാലെ അപേക്ഷ പൂരിപ്പിച്ച ശേഷം ഫിസ് അടയ്ക്കുക. എല്ലാ കോളങ്ങളും ഫില്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുക, പിന്നീട് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. […]

താള-വാദ്യ-വര്‍ണ മേളങ്ങള്‍ ; തെരഞ്ഞെടുപ്പ് ചൂടിലും തൃശൂര്‍ പൂരത്തില്‍ അലിഞ്ഞുചേര്‍ന്ന് പതിനായിരങ്ങള്‍

സ്വന്തം ലേഖകൻ താള-വാദ്യ-വര്‍ണ മേളങ്ങള്‍ സൃഷ്ടിച്ച വിസ്മയക്കാഴ്ചകള്‍ക്ക് നേത്രസാക്ഷിയാവാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകൾ ആണ് ഒഴുകിയെത്തിയത്. ഇന്ന് രാവിലെ ഏഴോടെ ഏഴ് ആനകളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവാണ് ആദ്യം ശ്രീമൂല സ്ഥാനത്ത് പ്രവേശിച്ചത്. പിന്നാലെ ചെമ്ബൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടക പൂരങ്ങളുമെത്തി. ഓരോ ഘടക പൂരങ്ങള്‍ക്കും ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കയറി. 11 ഓടെ ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ തിരുവമ്ബാടി ദേവസ്വത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യം നടന്നു. കോങ്ങോട് മധുവും സംഘവുമായിരുന്നു പഞ്ചവാദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് പാറമേക്കാവ് […]

കള്ളവോട്ട് പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസ് ; 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് നടപടി ; വോട്ട് അസാധുവാക്കും, റീപോളിങ് നടത്തില്ലെന്ന് കലക്ടർ

സ്വന്തം ലേഖകൻ കാസര്‍കോട്: കല്യാശേരിയിലെ കള്ളവോട്ട് പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. പോളിങ് ഓഫിസര്‍ പൗര്‍ണമി, പോളിങ് അസിസ്റ്റന്റ് ടികെ പ്രജിന്‍, മൈക്രോ ഒബ്‌സര്‍വര്‍ എഎ ഷീല, വിഡിയോഗ്രാഫര്‍ റെജു അമല്‍ജിത്ത്, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍ ലജീഷ് എന്നിവര്‍ക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് നടപടി. വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, വോട്ട് അസാധുവാക്കുമെന്നും റീ പോള്‍ […]