എൻഎസ്എസിന് എതിരെ വീണ്ടും വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

എൻഎസ്എസിന് എതിരെ വീണ്ടും വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: കോടിയേരിയുടെ കടുത്ത വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ്. കോടിയേരി അതിരുകടക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. അധികാരമുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം ആർക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി പറഞ്ഞതിനൊക്കെ തക്കതായ മറുപടിയുണ്ട്. എന്നാൽ അത് പറയാൻ സംസ്‌കാരം അനുവദിക്കുന്നില്ല. വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ് അകൽച്ചക്ക് കാരണം. എൻ.എസ്.എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എൻഎസ്എസിനെതിരെ കടുത്ത വിമർശനമാണ് കോടിയേരി ഉയർത്തിയത്. മാടമ്പിത്തരം എൻഎസ്എസ് മനസിൽ വച്ചാൽ മതിയെന്നും മാടമ്ബികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി സുകുമാരൻ നായർക്ക് സവർണ മനോഭാവമാണ്. എന്നാൽ അണികൾ ഇതിനൊപ്പമല്ല. തമ്പ്രാക്കളുടെ നിലപാടാണ് എൻഎസ്എസിന്. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല. എസ്എസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണ്. മുമ്ബ് രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചപ്പോൾ എതിർത്തുതോൽപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ എൻഎസ്എസ് നിലപാട് തിരഞ്ഞെടുപ്പിൽ പ്രതികൂലമാവില്ലെന്നും എൻഎസ്എസിലെ സാധാരണക്കാർ സിപിഎമ്മിന് ഒപ്പമാണെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ ആരുമായും ചർച്ചക്കില്ലെന്ന് സുകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഎസ്എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കോടിയേരി രംഗത്തെത്തിയത്.