ആരാച്ചാരാകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 12 പേര്‍; ശമ്പളം 2 ലക്ഷം രൂപ

സ്വന്തംലേഖകൻ കോട്ടയം : ആരാച്ചാരാകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 12 പേര്‍. സംസ്ഥാനത്തെ ജയിലുകളില്‍ ആരാച്ചാരുടെ പ്രതിഫലം 500 രൂപയില്‍ നിന്ന് രണ്ടുലക്ഷമാക്കിയതോടെയാണ് അപേക്ഷകരുടെ എണ്ണം കൂടിയത്. എന്നാല്‍, വധശിക്ഷ അടുത്തെങ്ങും നടപ്പാക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കാനായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയുമാണ്.സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. കണ്ണൂരില്‍ ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാനുള്ള സൗകര്യമുണ്ട്. വധശിക്ഷാ മുറിയിലെ തൂക്കുമരത്തിന്റെ ലിവര്‍ വലിക്കല്‍ മാത്രമാണ് ആരാച്ചാരുടെ ജോലി. ആരാച്ചാരുടെ വിവരം ജയില്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കുമെങ്കിലും പ്രതിഫലം 500 രൂപയായിരുന്നപ്പോള്‍ […]

‘കെഎസ്ആർടിസിയെ കുട്ടിച്ചോറാക്കാൻ’ വിയർപ്പിന്റെ അസുഖമുള്ള യൂണിയൻ നേതാക്കൾ ഡിപ്പോകളുടെ നിയന്ത്രണം ഏറ്റെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ രായ്ക്കുരാമാനം കണ്ടക്ടർ സ്റ്റേഷൻ മാസ്റ്ററായി! മുഖ്യമന്ത്രിയുടെ ഓഫീസ് ശിപാർശ ചെയ്തിട്ടെന്നു വ്യാജപ്രചാരണം. മേലുദ്യോഗസ്ഥർക്കു വട്ടിപ്പലിശയ്ക്കും അല്ലാതെയും പണം കടം കൊടുക്കുന്ന കണ്ടക്ടറാണു കഴിഞ്ഞദിവസം പൊടുന്നനേ അദർ ഡ്യൂട്ടിയുടെ മറവിൽ സ്റ്റേഷൻ മാസ്റ്ററായത്. ടോമിൻ ജെ. തച്ചങ്കരി സി.എം.ഡി. സ്ഥാനത്തുനിന്നു പടിയിറങ്ങിയതിനു പിന്നാലെ, തട്ടിക്കൂട്ടിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ, കോർപറേഷനിൽ അദർഡ്യൂട്ടി സംവിധാനവും മടങ്ങിയെത്തി. തച്ചങ്കരി സി.എം.ഡിയായിരിക്കേ സ്ഥലംമാറ്റങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ഇടപെടുന്നതിൽനിന്നു യൂണിയനുകളെ കർശനമായി വിലക്കിയിരുന്നു. അദ്ദേഹത്തെ തെറിപ്പിച്ചതോടെ ഭരണകാര്യങ്ങൾ വീണ്ടും സി.ഐ.ടി.യു. യൂണിയന്റെ […]

മുഖ്യമന്ത്രി പിന്മാറി: കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കില്ല

സ്വന്തംലേഖകൻ കോട്ടയം : കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വീട് സന്ദര്‍ശന ശ്രമം ഉപേക്ഷിച്ചത്. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഡിസിസി പ്രതികരിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയത്. കാസര്‍ഗോട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി കാഞ്ഞങ്ങാടേയ്ക്ക് പോകും. ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണനും പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിപിഐഎം നേതൃത്വം കോണ്‍ഗ്രസ് […]

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് ഇന്ന് പുലർച്ചേ മൂന്ന് കേസുകളിലായാണ് ഒരു കോടിയോളം വില വരുന്ന സ്വർണം പിടികൂടിയത്. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവൽ ലേഡീസ് ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയിൽനിന്നും പിടിച്ചു. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാൽ കിലോ […]

ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സ്വന്തംലേഖകൻ കോട്ടയം : ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡീന്‍ അടക്കം 3 പേര്‍ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ആറിലേക്ക് മാറ്റി. കാസര്‍ഗോഡ് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളായ കമറുദ്ദിന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. വാദത്തിനിടെ ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. […]

പെരിയ ഇരട്ടക്കൊലപാതകം; നിർണ്ണായക വെളിപ്പെടുത്തലുമായി കൃപേഷിന്റെ അച്ഛൻ

സ്വന്തം ലേഖകൻ കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് മരിച്ച കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. കൊലപാതകത്തിൽ അറസ്റ്റിലായ ഏഴ് പേർക്ക് മാത്രമാണ് പങ്കെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും 0-12 പേരെങ്കിലും ഈ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കൃഷ്ണൻ പറഞ്ഞു. ഇതൊന്നും മുഖ്യപ്രതി പീതാംബരന് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു ക്വാറി മുതലാളിയാണ് ശാസ്താ ഗംഗാധരൻ. ഇയാളുടെ വീട്ടിലും ക്വാറിയിലുമൊക്കെയായി ഇരുപത്തിയഞ്ചോളം വണ്ടികളുണ്ട്. എന്നാൽ കൊലപാതകം നടക്കുന്ന ദിവസം അവിടെ ഒറ്റ വണ്ടിയില്ലായിരുന്നു. ജീവനക്കാർക്കെല്ലാം അന്ന് അവധി […]

പെരിയ വെട്ടിക്കൊലയുടെ പേരില്‍ ആരും സി.പി.എമ്മിനെ ഒലത്താന്‍ നോക്കേണ്ട: മന്ത്രി എം. എം മണി

സ്വന്തംലേഖകൻ കോട്ടയം : കാസര്‍ഗോഡ് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ ആരും ഞങ്ങളെ ഉലത്താന്‍ നോക്കേണ്ടന്നും വൈദ്യുതി മന്ത്രി എം.എം മണി. കൊലപാതകത്തില്‍ ബന്ധമുള്ള പാര്‍ട്ടിക്കാരെ പുറത്താക്കി. കേസന്വേഷണവും അറസ്റ്റും തുടരുകയാണെന്ന് കുമളിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.കൊലപാതകത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. നിയമം നിയമത്തിന്റെ വഴിയും അന്വേഷണം അതിന്റെ വഴിയെയും നടക്കുമെന്നും മണി വ്യക്തമാക്കി. റവന്യു മന്ത്രി സന്ദര്‍ശിച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അത് അയാളോട് ചോദിക്കാനായിരുന്നു പ്രതികരണം.

കൊലപാതകത്തിൽ നേരിട്ട് പങ്കില്ല; വാഹനമോടിച്ചതിൽ മാത്രമേ പങ്കുള്ളൂ എന്ന് സജി ജോർജ്

സ്വന്തം ലേഖകൻ കാസർഗോഡ് : താൻ വാഹനം ഓടിക്കുക മാത്രമാണ് ചെയ്തതെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി സജി ജോർജ് . പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഏച്ചിലടുക്കം സ്വദേശി സജി. വാഹനം തിങ്കളാഴ്ച രാത്രി പാക്കം വെളുത്തോളിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനത്തിന്റെ ഉടമകൂടിയായിരുന്നു സജി ജോർജ്. കാറുകണ്ടെടുത്ത വെളുത്തോളിയിൽ എത്തിച്ച് തെളിവെടുത്ത ശേഷമാണ് സജിജോർജിനെ കോടതിയിൽ ഹജരാക്കിയത്. ഫോറൻസിക് പരിശോധനയും കൂടുതൽ തെളിവെടുപ്പും പൂർത്തിയാക്കാനുള്ളതു കൊണ്ട് കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതിക്ക് നേരിട്ട് […]

കുനിയാൻ പറഞ്ഞാൽ ഇഴയുന്ന പൊലീസ്‌കാരനാണ് ഐജി ശ്രീജിത്ത്; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി

സ്വന്തം ലേഖകൻ കോട്ടയം: ഐ.ജി ശ്രീജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് കാസർകോട് ഇരട്ടക്കൊലക്കേസിന്റെ ചുമതല ഐ.ജി ശ്രീജിത്തിനെ ഏൽപ്പിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും അദ്ദേഹത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് ഇക്കാര്യം മനസിലാകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ല. ശബരിമലയിലും ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങൾ […]

ബിജെപിയ്ക്ക് ഈ തെരഞ്ഞെടുപ്പിന് പരസ്യമൊരുക്കുന്നത് പിയൂഷ് പാണ്ഡെ

സ്വന്തം ലേഖകൻ കൊച്ചി: 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ് പരസ്യങ്ങളിലൂടെ മോദി ബ്രാൻഡിന് രൂപം നൽകിയ പിയൂഷ് പാണ്ഡെ ഇ തവണയും ബിജെപിക്കായി പരസ്യങ്ങൾ ഒരുക്കും. പരസ്യ ആശയങ്ങൾക്കുള്ള ചർച്ചകൾ തുടരുകയാണെന്നും പ്രചരണ തന്ത്രങ്ങൾക്ക് ഉടൻ രൂപമാകുമെന്നും പിയൂഷ് പാണ്ഡെ കൊച്ചിയിൽ പറഞ്ഞു. ആഗോള അഡ്വർടൈസിങ്ങ് അസ്സോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അബ് കി ബാർ മോദി സർക്കാർ എന്ന ശക്തമായ മുദ്രാവാക്യമാണ് 2014 ൽ ബിജെപിയെ അധികാരത്തിലെത്തിച്ചത്. പിയൂഷ് പാണ്ഡെയെന്ന വിഖ്യാത പരസ്യ സൃഷ്ടാവിന്റെ ബുദ്ധിയിൽ വിടർന്ന ഈ പ്രചരണ തന്ത്രമാണ് അന്ന് […]