ശബരിമല സ്ത്രീ പ്രവേശനം: റിവ്യു ഹർജി ഏഴംഗ ഭരണഘടനാ ബഞ്ചിലേയ്ക്ക്; റിവ്യു ഹർജി അനുവദിച്ച് സുപ്രീം കോടതി; പന്തളത്ത് നാമജപം ആരംഭി്ച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ റിവ്യു ഹർജി ഏഴംഗ ഭരണഘടനാ ബഞ്ചിന് സുപ്രീം കോടതി വിട്ടു. ചീഫ് ജ്സ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങിയ അഞ്ചംഗ ബ്ഞ്ചാണ് കേസിൽ വിധി പറഞ്ഞത്. അയ്യപ്പ ഭക്തർ ഒരു പ്രത്യേക ഗണമാണ് എന്ന് പ്രഖ്യാപിച്ചാണ് സുപ്രീം കോടതിയുടെ അ്ഞ്ചംഗ ബഞ്ച് തീരുമാനിച്ചിരിക്കുന്നത്. കേസിലെ മൂന്നു ജ്ഡ്ജിമാർ റിവ്യു ഹർജി പരിഗണിക്കണമെന്ന് നിർദേശിച്ചു. രണ്ടു പേർ പഴയ ഹർജിയിൽ ഉറച്ചു നിൽക്കുന്നു. റോഹിഡൻ നരിമാനും, ഡിവൈ ചന്ദ്രചൂഡും പഴയ വിധിയിൽ ഉറച്ചു നിന്നപ്പോൾ ചീഫ് ജസ്റ്റിസ് അടക്കം […]

റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കേണ്ട ; ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ

  സ്വന്തം ലേഖകൻ കണ്ണൂർ: റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കാതെ തൊഴിലെടുക്കാം. ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ ജീവനക്കാർക്ക് നൽകാൻ തീരുമാനം. റെയിൽവേ വനിതാ ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ശല്യം ദിനംപ്രതി ഏറി വരികെയാണ്. ഈ സാഹചര്യത്തിൽ വനിതാ ജീവനക്കാർക്ക് കുരുമുളക് സ്‌പ്രേ നൽകാൻ തീരുമാനം എടുത്തിരിക്കുന്നത്. റെയിൽവേ ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകൾക്കാണ് കുരുമുളക് സ്‌പ്രേ നൽകുന്നത്. സേലം ഡിവിഷനിൽ സ്‌പ്രേ പ്രയോഗം തുടങ്ങിയിരുന്നു. സ്റ്റേഷൻ ചെലവിനുള്ള ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. സേലത്തിനു പുറമെ മറ്റ് ഡിവിഷനുകളിലും ഇത് ഉടൻ […]

വിധി എന്താണെങ്കിലും നടപ്പാക്കും: എന്തിനെയും നേരിടാനൊരുങ്ങി സർക്കാരും സിപിഎമ്മും; തന്ത്രപരമായ മൗനത്തിൽ കോൺഗ്രസും ബിജെപിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയോധ്യക്കേസിനു പിന്നാലെ സുപ്രീം കോടതിയിൽ നിന്നും ശബരിമല സ്ത്രീ പ്രവേശന വിധി കൂടി വരാനിരിക്കെ തന്ത്രപരമായ മൗനത്തിൽ കോൺഗ്രസും ബിജെപിയും. എന്നാൽ, സിപിഎമ്മും സർക്കാരും ഒരു പടി കടന്ന് വിധി എന്തായാലും നടപ്പാക്കും എന്നു പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അയോധ്യ വിധിയെ സമാധാനപരമായി നേരിട്ട ബിജെപിയ്ക്കും വിശ്വഹിന്ദുപരിഷത്ത് അടക്കമുള്ള സംഘടനകൾക്കും അക്ഷരാർത്ഥത്തിൽ ശബരിമല വിധി കുരുക്കായിരിക്കുകയാണ്. അയോധ്യയിൽ വിധി എന്തായാലും സമാധാനപരമായി പ്രതികരിക്കണമെന്നായിരുന്നു ഇവരുടെ ആഹ്വാനം. എന്നാൽ, ശബരിമല വിധി എതിരായാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ പക്ഷേ ഇവർ നിഗൂഡമായ മൗനം […]

മോഷണക്കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലറങ്ങി സഹോദരിയെ പീഡിപ്പിച്ചു; കഞ്ചാവിന് അടിമയായ യുവാവ് പീഡിപ്പിച്ചത് രണ്ടു വയസുകാരിയെ

ക്രൈം ഡെസ്‌ക് കൊല്ലം: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ സഹോദരൻ രണ്ടു വയസുകാരിയെ വീടിനുള്ളിൽ വച്ച് പീഡിപ്പിച്ചു. വീടിനുള്ളിൽ പീഡനത്തിനിരയായ രണ്ടു വയസുകാരി അവശയായി കിടക്കുന്നത് മാലിന്യം ശേഖരിക്കാൻ എത്തിയവരാണ് കണ്ടത്. ഇതോടെയാണ് കുട്ടി രക്ഷപെട്ടത്. കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളിലാണ് അതിക്രൂരമായ സംഭവം ഉണ്ടായത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മോഷണ കേസിൽ മൂന്ന് വർഷം ജുവനൈൽ ഹോമിൽ ആയിരുന്നു അറസ്റ്റിലായ സഹോദരൻ. ഇയാളുടെ വയസ് സംബന്ധിച്ച് ചില സംശയങ്ങൾ […]

ഭരണത്തിലിരിക്കുന്ന ബിജെപിയെ സോപ്പിടാൻ സംഭാവനക്കാരുടെ ബഹളം: ടാറ്റാ മാത്രം നൽകിയത് 356 കോടി; ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് മാത്രം 472 കോടിയ്ക്കു മുകളിൽ; കോടികൾ സംഭാവനയായി വാരിക്കൂട്ടി അമിത് ഷായും കൂട്ടരും

സ്വന്തം ലേഖകൻ ന്യൂഡൽഹി: നോട്ട് നിരോധത്തിനു ശേഷം കോർപ്പറേറ്റുകളുടെ സ്വന്തം പാർട്ടിയായി ബിജെപിമാറി. കോടികളാണ് വമ്പന്മാർ മുതൽ ചെറുകിടക്കാർ വരെ ബിജെപിയുടെ അ്ക്കൗണ്ടിലേയ്ക്ക് ഒഴുക്കുന്നത്. .201819 ൽ ഇലക്ടറൽ ട്രസ്റ്റുകളിലൂടെ കോർപ്പറേറ്റ് ഇന്ത്യ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ബിജെപിക്ക് ലഭിച്ചതിൽ 356 കോടി രൂപ, അല്ലെങ്കിൽ 75 ശതമാനം ടാറ്റ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റിൽ (പിഇടി) നിന്ന് മാത്രമുള്ളതാണ്. നാല് ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്ന് കോൺഗ്രസിന് 99 കോടി രൂപയും ലഭിച്ചു, അതിൽ 55.6 കോടി രൂപ […]

രണ്ടാം വിവാഹം അതും പ്രണയിച്ച് ആളെ ഇഷ്ടപ്പെട്ട് കെട്ടി; പക്ഷേ, ആ വിവാഹവും കൃതിയെ തുണച്ചില്ല; ഒൻപത് മാസം നീണ്ട ദാമ്പത്യം ഭർത്താവിന്റെ ക്രൂരതയ്ക്കു മുന്നിൽ അവസാനിച്ചു; കൃതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

ക്രൈം ഡെസ്‌ക് കൊല്ലം: ആർഭാട ജീവിതം നയിച്ച രണ്ടാം ഭർത്താവിന്റെ ക്രൂരതയ്ക്കു മുന്നിൽ പിടഞ്ഞു തീരാനായിരുന്നു കൃതിയുടെ യോഗം. മൂന്നു വയസുകാരിയായ മകളെ തനിച്ചാക്കി, വയറ്റിലുണ്ടായിരുന്ന കുരുന്നിന് പുതുജീവൻ ഏകാനാവാതെ കൃതി ഒടുവിൽ മരണത്തിന് കീഴടങ്ങി. ഒൻപത് മാസം മുൻപ് രണ്ടാമതും വിവാഹിതയായ മുളവന ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ മോഹനന്റെ മകൾ കൃതി (26) തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കൊല്ലപ്പെട്ടത്. മാസങ്ങളോളം പ്രണയിച്ച ശേഷം ഒൻപത് മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭാര്യാവീട്ടിലെത്തി കിടപ്പുമുറിയിൽ കഴുത്ത് ഞെരിച്ച് ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കീഴടങ്ങിയ യുവാവിനെ കുണ്ടറ […]

സ്പ്‌ളെൻഡർ കണ്ടാൽ വിടില്ല: കോടതി വരാന്തയിൽ നിന്നും രക്ഷപെട്ട ഉണ്ണി പിടിയിൽ: പിടിയിലായത് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുന്നതിനിടെ മണർകാട് നിന്ന്

ക്രൈം ഡെസ്‌ക് പൊൻകുന്നം: സ്‌പ്ലെൻഡർ ബൈക്കുകൾ കണ്ടാൽ ഉണ്ണികൃഷ്ണൻ വിടില്ല. മോഷ്ടിച്ചെടുത്തതിൽ ഏറെയും സ്‌പ്ലെൻഡർ ബൈക്ക് തന്നെ. കോടതി വരാന്തയിൽ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട ശേഷവും മോഷ്ടിച്ചതും സ്‌പ്ലെൻഡർ തന്നെ..! പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട ശേഷം മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുന്നതിനിടെ പിടിയിലായ  നിരവധി മോഷണക്കേസിൽ പ്രതിയായ യുവാവാണ് മോഷണത്തിലെ സ്‌പ്ലെൻഡർ സ്‌പെഷ്യലിസ്റ്റ്. പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ട ശേഷം മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങുന്നതിനിടെയാണ് മണർകാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും രക്ഷപെട്ട വടവാതൂർ സ്വദേശി ഉണ്ണികൃഷ്ണനെ(ഉണ്ണി-20)യാണ് […]

കൂരോപ്പടയിൽ ബൈക്കിൽ നിന്ന് റോഡിൽ തലയടിച്ച് വീണ് വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കൂരോപ്പടയിൽ ബൈക്കിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. ളാക്കാട്ടൂർ കണ്ണാടിപ്പാറ തെക്കേൽ കാരാണിയ്ക്കൽ മാത്തുക്കുട്ടി ജോസഫിന്റെ ഭാര്യ ലിസി മാത്യു (46) ആണ് ബുധനാഴ്ച രാവിലെ 9 ന് ളാക്കാട്ടൂർ- കണിപറമ്പ് റോഡിൽ കണ്ണാടിപ്പാറയ്ക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. അയർക്കുന്നത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ലിസി മാത്യൂ ഭർത്താവ് മാത്തുക്കുട്ടിയോടൊപ്പം ളാക്കാട്ടൂർ എം.ജി.എം സ്കൂൾ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോഴായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ ഇരുന്നിരുന്ന ലിസി സാരിയുടെ തലപ്പ് പിടിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. […]

പൂത്തതും പഴകിയതുമായത് എന്തും വിൽക്കാം: മാനുഫാക്ചറിങ് ഡേറ്റും ബാച്ച് നമ്പരുമില്ല; ചിങ്ങവനത്തെ ഫൈൻ ബേക്കറിയിൽ വിറ്റത് ബാച്ച് നമ്പരും മാനുഫാക്ചറിങ് ഡേറ്റുമില്ലാത്ത ബ്രഡ്

സ്വന്തം ലേഖകൻ ചിങ്ങവനം: പഴകിയതും പൂത്തതുമായ എന്തും വിൽക്കാൻ കടതുറന്നു വച്ച് ചിങ്ങവനത്തെ ഫൈൻ ബേക്കറി അധികൃതർ. ഫൈൻ ബൈക്കറിയുടെ തന്നെ ബോർമ്മയിൽ നിർമ്മിച്ച ബ്രഡിന്റെ പാക്കറ്റിലാണ് മാനുഫാക്ചറിങ് ഡേറ്റും ബ്രാൻഡ് കോഡും ബാച്ച് നമ്പരും ഒന്നുമില്ലാത്തത്. പൂത്തതും പഴകിയതുമായ ഏതു സാധനവും ഇത്തരത്തിൽ വിൽക്കാൻ സാധിക്കുമെന്ന ആരോപണമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ചിങ്ങവനത്തെ ഫൈൻ ബേക്കറിയിൽ നിന്നും വാങ്ങിയ ബ്രഡിലാണ് ഇത്തരത്തിൽ യാതൊരുവിധ അടിസ്ഥാന വിവരങ്ങളും ഇല്ലാത്ത പാക്കറ്റ് കണ്ടെത്തിയത്. മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന ഏതു സാധനങ്ങത്തിലും മാനുഫാക്ചറിംങ് ഡേറ്റും, ബാച്ച് […]

സൈബർ ആക്രമണം ; സജിത മഠത്തിലിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി

  സ്വന്തം ലേഖകൻ കൊച്ചി : സജിത മഠത്തിലിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് വനിതാ കമ്മീഷൻ നിർദേശം നൽകിയത്. സജിത മഠത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷന് ഇടപെടാനാകില്ല. അതിനാലാണ് പരാതിയുമായി ബന്ധപ്പെട്ട് പൊലീസിന് നിർദ്ദേശം നൽകിയത്. സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും സജിതാ മഠത്തിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ ലൈംഗിക […]