കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഉദ്യോഗസ്ഥർക്കായി പുത്തൻ കാറുകൾ വരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവരാവകാശ കമ്മിഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും മറ്റുമായി 14 കാറുകൾ കൂടി വാങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുമ്പ് വാങ്ങിയ 6 കാറുകൾക്കു കൂടി ഉപധനാഭ്യർഥന നടത്തിയിട്ടുണ്ട്. കെൽപാം ചെയർമാൻ, 4 വിവരാവകാശ കമ്മിഷൻ അംഗങ്ങൾ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ, പാരിപ്പള്ളി മെഡിക്കൽ കോളജ്, കേരള ജുഡീഷ്യൽ കമ്മിഷൻ, ഇടുക്കി ലേബർ കോടതി, സഹകരണ ട്രൈബ്യൂണൽ തുടങ്ങിയവർക്കു വേണ്ടിയാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.പുതുതായി വാങ്ങുന്ന 14 കാറുകൾക്കുമായി ധനമന്ത്രി നിയമസഭയിൽ ഉപധനാഭ്യർഥന വച്ചെന്നാണ് […]

‘വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ജയരാജേട്ടൻ’

  സ്വന്തംലേഖകൻ കണ്ണൂർ : കണ്ണൂർ സിപിഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പിൽ പി.ജയരാജനെ പുകഴ്ത്തി ഫ്‌ളെക്‌സ് ബോർഡ്. പാർട്ടി ശക്തികേന്ദ്രമായ തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘ഈ ഇടങ്കയ്യനാൽ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരിൽ… വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ജയരാജേട്ടൻ’ എന്നാണ് ഫ്‌ളക്‌സിൽ കുറിച്ചിരിക്കുന്നത്. യുവത്വമാണ് നാടിന്റെ സ്വപ്‌നവും പ്രതീക്ഷയും. നിങ്ങൾ തളർന്നു പോയാൽ ഇവിടെ സാമൂഹ്യവിരുദ്ധർ തഴച്ചുവളരും. എല്ലാ കെടുതികൾക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നിൽക്കാനാവണമെന്നും ഫ്‌ളെക്‌സിൽ […]

ഞൊട്ടാഞൊടിയന് പൊന്നും വില ; സൂപ്പർമാർക്കറ്റിൽ സൂപ്പർ താരം

സ്വന്തം ലേഖിക തിരുവനന്തപുരം: നമ്മുടെ നാട്ടിൻ പുറത്തെ പറമ്പുകളിൽ സുലഭമായി ലഭിച്ചിരുന്ന ഒരു പഴമായിരുന്നു ഞൊട്ടാഞൊടിയൻ. തെക്കൻ കേരളത്തിൽ ഞൊട്ടാഞൊടിയനാണെങ്കിൽ വടക്ക് ഇത് മൊട്ടാംബ്ലിയാണ്. പല വകഭേദങ്ങളിൽ, പല പേരുകളിൽ അറിയപ്പെടുന്ന ഒരു കാട്ടുപഴം എന്നാൽ ഇപ്പോൾ സൂപ്പർമാർക്കറ്റുകളിൽ താരമാണ്. പൊന്നുംവില നൽകാതെ ഈ പഴം ഇപ്പോൾ വാങ്ങാൻ സാധിക്കില്ല.എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചൊന്നും മലയാളികൾക്കറിയില്ല. പക്ഷെ അത് വ്യക്തമായി മനസിലാക്കിയ ഇടങ്ങളിൽ അതിന് ആവശ്യക്കാർ ഏറെയാണെന്ന് മാത്രമല്ല, പൊന്നും വിലയും നൽകണം. സെൻട്രൽ ജപ്പാന്റെ ഭാഗമായ നഗോയ എന്ന പട്ടണത്തിനടുത്ത് ഇച്ചിണോമിയ എന്ന സ്ഥലത്തെ […]

വിമാനത്തിൽ പക്ഷിയിടിച്ചു ; പൈലറ്റ് അതിസാഹസികമായി വിമാനം നിലത്തിറക്കി

സ്വന്തം ലേഖിക ന്യൂഡൽഹി: വ്യോമസേന വിമാനത്തിൽ പക്ഷിയിടിച്ചുണ്ടായ അപകടത്തിൽ നിന്നും വ്യോമസേന പൈലറ്റ് അതിസഹാസികമായി രക്ഷപ്പെട്ടു. വ്യോമസേനയുടെ ജാഗ്വാർ വിമാനത്തിൽ പരിശീലനപറക്കൽ നടത്തുന്നതിനിടെയാണ് അപകടം നടന്നത്. എന്നാൽ പക്ഷി ഇടിച്ചതിനെ തുടർന്ന് യന്ത്രത്തകരാർ സംഭവിച്ച വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. എന്നാൽ സമയോജിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കിയ യുവ പൈലറ്റിനെ പ്രശംസിക്കുകയാണ് വ്യോമസേന.യന്ത്രതകരാറിനെ തുടർന്ന് ഇന്ധന ടാങ്കും പരിശീല ബോംബുകളും വിമാനത്തിൽനിന്നും വേർപെടുത്തിയാണ് പൈലറ്റ് അപകടം ഒഴിവാക്കിയത്. കൂടാതെ ഇന്ധന ടാങ്കും ബോംബുകളും ജനവാസമില്ലാത്ത മേഖലയിൽ ഉപേക്ഷിക്കുകയുമായിരുന്നു.വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ അംബാല വ്യോമകേന്ദ്രത്തിലായിരുന്നു സംഭവം. […]

നാളെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ട്രെയിൻ നിയന്ത്രണം. പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.എറണാകുളം-കോട്ടയം-എറണാകുളം പാസഞ്ചർ ഞായറാഴ്ച റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി ശനിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ഞായറാഴ്ച എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും.കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ, എറണാകുളം-ഷൊർണൂർ ട്രെയ്നുകൾ ശനിയാഴ്ചയും, ഷൊർണൂർ-എറണാകുളം, തൃശൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്ചയും തൃശൂരിനും ഷൊർണൂരിനുമിടയിൽ ഭാഗീകമായി റദ്ദാക്കി. തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ ഞായറാഴ്ച തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ വൈകി ഉച്ചകഴിഞ്ഞ് 3.55ന് […]

ഭീമന്റേയും അര്‍ജുനന്റേയും വേഷങ്ങളൊക്കെ ഇപ്പോഴും മനസിലുണ്ട്: ഇന്ദ്രന്‍സ്

സ്വന്തംലേഖകൻ കോട്ടയം :    22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാര നേട്ടത്തിലൂടെ മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ‘ഭീമന്റേയും അര്‍ജുനന്റേയും വേഷങ്ങളൊക്കെ ഇപ്പോഴും മനസിലുണ്ട്. ശാരീരിക പരിമിതിയും വലിപ്പക്കുറവുമൊക്കെ ഉണ്ടെന്നറിയാം, പക്ഷെ ആഗ്രഹങ്ങള്‍ അതിരില്ലല്ലോ? ശാരീരിക പരിമിതിയെ മനസുകൊണ്ട് കീഴടക്കാം എന്നു കരുതുന്നു. ഭീമനും അര്‍ജുനനുമൊക്കെ ആയി അഭിനയിക്കാന്‍ മനസ്സില്‍ വലിയ ആഗ്രഹമാണ്. സിനിമയില്‍ സൗന്ദര്യത്തിനും വലുപ്പത്തിനും നിറത്തിനുമൊക്കെ വളരെ പ്രാധാന്യമുണ്ട്. അത് പെട്ടെന്നൊന്നും പൊളിച്ചെഴുതാന്‍ കഴിയില്ല. […]

ഓഫിസ് കമ്പ്യൂട്ടറിൽ ഏജന്റുമാരുടെ വിവരങ്ങൾ: കൈക്കൂലി കയ്യിൽ സൂക്ഷിക്കുന്നത് ഏജന്റുമാർ; കള്ളത്തരങ്ങളുടെ കുത്തരങ്ങായി മാറിയ ആർ.ടി ഓഫിസിൽ ഓപ്പറേഷൻ ഉജാലയുമായി വിജിലൻസ്

സ്വന്തം ലേഖകൻ കോട്ടയം: ഏജന്റുമാരുടെ വിവരങ്ങളും, ഫോൺ നമ്പരും നൽകുന്ന തുകയും അടക്കം കള്ളത്തരത്തിന്റെയും കൈക്കൂലിയുടെയും വിവരങ്ങളെല്ലാം ആർ.ടി ഓഫിസിലെ ഔദ്യോഗിക കമ്പ്യൂട്ടറിൽ സൂക്ഷിച്ച് ജീവനക്കാരൻ. പാലാ ആർ.ടി ഓഫിസിലെ ജീവനക്കാരന്റെ കമ്പ്യൂട്ടറിലാണ് ഏജന്റുമാരുടെ വ്യക്തി വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചിരുന്നത്. സംസ്ഥാന വ്യാപകമായി ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഉജാലയുടെ ഭാഗമായാണ് ജില്ലയിലെ മൂന്ന് ആർ.ടി ഓഫിസുകളിലും, പാലായിലെ ട്രസ്റ്റിങ് ഗ്രൗണ്ടിലും വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. കിഴക്കൻ മേഖലയുടെ കീഴിലുള്ള കോട്ടയം , ആലപ്പുഴ, […]

നീലിമംഗലം പാലത്തിലെ അപകടം: കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസിലെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടു; വീഡിയോ വൈറലായി: നാട്ടുകാരോ കെ.എസ് ആർ ടി സിയോ, ആര് പറയുന്നത് സത്യം; അപകടത്തിൽ പ്രതിയാര് ?

തേർഡ് ഐ ബ്യൂറോ കോട്ടയം : എം സി റോഡിൽ നീലിമംഗലം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ജീവനക്കാരും പ്രതി ചേർക്കപ്പെട്ട അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് വീഡിയോ ഇപ്പോഴും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുമ്പോഴാണ് തേർഡ് ഐ ന്യൂസ് ലൈവ് വീഡിയോ പുറത്ത് വിട്ടത്. ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചതായി വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. പാലത്തിലേയ്ക്ക് ബസ് കയറുമ്പോൾ , ഡ്രൈവർക്കുണ്ടായ അശ്രദ്ധയെ തുടർന്ന് ബൈക്കിന് സൈഡ് ലഭിക്കാതെ പാലത്തിലെ നടപ്പാതയിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് വീഡിയോയിൽ […]

ആർ.ടിഓഫിസുകൾ ക്ലീനാക്കാൻ വിജിലൻസിന്റെ ഓപ്പറേഷൻ ഉജാല: പാലായിലും, കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയിഡ് മൂന്നു മണിക്കൂർ പിന്നിട്ടു; വൻ ക്രമക്കേടുകളെന്ന് സൂചന

തേർഡ് ഐ ബ്യൂറോ കോട്ടയം: ആർ.ടി ഓഫിസുകൾ ക്ലീനാക്കാൻ ഓപ്പറേഷൻ ഉജാലയുമായി വിജിലൻസ് സംഘം. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി ജി്ല്ലയിലെ മൂന്ന് ജോ.ആ്ർടി ഓഫിസുകളിലും, പാലായിലെ ടെസ്റ്റിംങ് ഗ്രൗണ്ടിലുമാണ് വിജിലിൻസ് സംഘം പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇത് മണിക്കൂറുകളോളം നീളുമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംസ്ഥാനത്തെ എല്ലാ ജില്ലാ ആർടിഒ ഓഫീസുകളിലും റീജിയണൽ ആർടിഒ ഓഫീസുകളിലും റെയ്ഡ് തുടരുകയാണ്. എറണാകുളത്ത് മാത്രം ഏഴിടങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുകയാണ്. ആലപ്പുഴയിൽ നാലിടത്തും മലപ്പുറത്ത് മഞ്ചേരി, പൊന്നാനി, നിലമ്പൂർ, […]

വാവ സുരേഷ് പാമ്പു പിടുത്തം മതിയാക്കുന്നു;രാജവെമ്പാലയേക്കാൾ വിഷമുള്ളത് മനുഷ്യന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു.ആളുകളുടെ വായിൽ ഇരിക്കുന്നതുകേട്ടു മടുത്തകൊണ്ടണ് ഈ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമർശനങ്ങളാണ് എന്നെ തേടിയെത്തുന്നത്്.രാജവെമ്പാലയേക്കാൾ വിഷമുള്ളത് മനുഷ്യർക്കാണെന്ന് തോന്നാറുണ്ട് .ഇരുപത്തൊമ്പത് വർഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 165 രാജവെമ്പാലയുൾപ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ രക്ഷിച്ച ശേഷമാണ് വാവ സുരേഷ് പാമ്പുപിടുത്തം മതിയാക്കുന്നത്.സമൂഹമാധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയിലുള്ള ട്രോളുകൾ നേരിട്ടിരുന്നു, അന്ന് ഇത്ര വിഷമം തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അടിസ്ഥാനരഹിതമായ രൂക്ഷമായ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും […]