Spread the love

അറ്റ്ലാന്റ: ബ്രസീലുമായി നേടിയ സമനിലയുടെ ആത്മവിശ്വാസത്തിൽ ഗ്രൂപ് സിയിൽ മോറോക്കോ ഹെയ്തിയെ നേരിടാനൊരുങ്ങുകയാണ്.

video
play-sharp-fill

ഗ്രൂപ്പ് സിയിൽ ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് മുന്നേറാൻ കൂടിയാണ് മൊറോക്കോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരം സ്കോട്ലാന്റിനെ തോല്പിച്ചത് കൊണ്ട് തന്നെ ഹെയ്തിക്കെതിരെ വലിയ മാർജിനിൽ ജയിക്കാൻ തന്നെയായിരിക്കും മൊറോക്കോ പദ്ധതിയിടുന്നത്.

ക്യാപ്റ്റൻ അഷ്‌റഫ് ഹക്കിമിയുടെ നേതൃത്വത്തലിറങ്ങുന്ന മൊറോക്കൻ ടീം മികച്ച ഫോമിലാണ്. ഗോൾവേട്ടയിൽ ഇസ്മായിൽ സായ്ബാരി തന്നെയാണ് അവരുടെ കുന്തമുന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ നോക്കൗട്ടിൽ ജപ്പാനെയായിരിക്കും മൊറോക്കോ നേരിടേണ്ടി വരിക. എന്നാൽ ബ്രസീൽ- സ്കോട്ലൻഡ് മത്സരത്തെ ഫലത്തെ കൂടി ആശ്രയിച്ചതായിരിക്കും ഗ്രൂപ് സിയിലെ നോക്കൗട്ട് സാധ്യതകൾ നിശ്ചയിക്കുന്നത്. നാളെ പുലർച്ചെ 3: 30 നാണ് മത്സരം.

അതേസമയം സ്കോട്ലൻഡിനെ വലിയ മാർജിനിൽ തോൽപിക്കാനൊരുങ്ങിയാണ് ബ്രസീൽ കളത്തിലിറങ്ങുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത നെയ്മർ വീണ്ടും കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ.

ആദ്യ ഇലവനിൽ മാറ്റങ്ങളുമായി ഇറങ്ങിയപ്പോൾ എതിരില്ലത്തെ മൂന്ന് ഗോളുകളുടെ വിജയമാണ് ബ്രസീൽ കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്. വിനീഷ്യസിന്റെ മിന്നും ഫോമാണ് ബ്രസീലിന്റെ കരുത്ത്. കൂടാതെ മത്തിയാസ് കുന്യയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പരിക്കേറ്റ റഫീഞ്ഞയുടെ അസാന്നിധ്യം ബ്രസീലിന് നിരാശയാണ്. ആദ്യ മത്സരത്തിലും റഫീഞ്ഞയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. അതേസമയം മൊറോക്കോയോട് തോൽവിയും ഹെയ്തിയോട് ജയവും നേടിയാണ് സ്കോട്ലാന്റ് എത്തുന്നത്.