
തിരുവനന്തപുരം: സ്വകാര്യവൽക്കരണ വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊതുമേഖലാ സ്ഥാപനങ്ങളൊന്നും സ്വകാര്യവൽക്കരിക്കില്ലെന്നും കരിമണൽ ഖനനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ബജറ്റിൽ ഒരിടത്തും സ്വകാര്യവൽക്കരണത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും ബജറ്റിൽ ഇല്ലാത്ത കാര്യങ്ങളാണ് പുറത്തു ചർച്ച ചെയ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കുമെന്ന ആരോപണവും അദ്ദേഹം തള്ളി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയെയാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






