Spread the love

ഡൽഹി: വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങളും റിഫൈനറികളിലെ ഉല്‍പ്പാദന നിയന്ത്രണങ്ങളും കാരണം അന്താരാഷ്ട്ര വിപണിയില്‍ വിമാന ഇന്ധന വിതരണത്തില്‍ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്.

video
play-sharp-fill

പ്രമുഖ ആഗോള കണ്‍സള്‍ട്ടൻസി സ്ഥാപനമായ മക്കിൻസി പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

ഇന്ധനലഭ്യതയിലുണ്ടായ ഈ കുറവ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടുമെന്നാണ് വിലയിരുത്തല്‍. ഇതേത്തുടർന്ന് വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കുകളില്‍ 20 മുതല്‍ 25 ശതമാനം വരെ വർദ്ധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വേനല്‍ക്കാല യാത്രാ സീസണ്‍ അടുത്തിരിക്കെ വിമാന ഇന്ധനത്തിനുള്ള ആവശ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ സ്റ്റോക്കുകള്‍ വളരെ കുറവാണ്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ വർദ്ധനവിന് പുറമെ, ആഗോളതലത്തില്‍ 40 ശതമാനത്തോളം വിമാന ഇന്ധനം കയറ്റുമതി ചെയ്യുന്ന ഗള്‍ഫ് മേഖലയിലെയും ഏഷ്യയിലെയും പ്രധാന രാജ്യങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

 

ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം വർദ്ധിച്ചാല്‍ വിലക്കയറ്റത്തിന് താല്‍ക്കാലിക ആശ്വാസമുണ്ടായേക്കാം. എങ്കിലും ഇന്ധന ശേഖരം പൂർവ്വസ്ഥിതിയിലാകാനും വിതരണ ശൃംഖല സാധാരണ നിലയിലാകാനും സമയമെടുക്കുമെന്നതിനാല്‍ വിമാന ഇന്ധനവില വരും മാസങ്ങളിലും അസ്ഥിരമായി തുടരാനാണ് സാധ്യത.

 

ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങള്‍ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ഇന്ധന കയറ്റുമതിയില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പല ആഗോള റിഫൈനറികളും ഇതിനകം തന്നെ അവയുടെ പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നത്.

അതിനാല്‍ ഉല്‍പ്പാദനം ഇനിയും ഉയർത്താൻ അവയ്ക്ക് പരിമിതികളുണ്ട്. നിലവില്‍ ലഭ്യമായ പഴയ സ്റ്റോക്ക് ഉപയോഗിച്ചാണ് വിപണിയിലെ കുറവ് നികത്തുന്നത്.

ഒരു വിമാന ടിക്കറ്റ് നിരക്കിന്റെ ഏതാണ്ട് 30 ശതമാനവും ഇന്ധനച്ചെലവിലേക്കാണ് പോകുന്നത്. ഇന്ധനവില ഇരട്ടിയായാല്‍ അതിന്റെ ഭാരം യാത്രക്കാരുടെ തലയിലാകും വരിക. ഇത് വിമാന ടിക്കറ്റ് നിരക്കുകളില്‍ വലിയ വർദ്ധനവിന് കാരണമാകുമെന്ന് മക്കിൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു.