എയർപോഡ് വിവാദം ; പാല നഗരസഭയിൽ നിന്ന് കാണാതായ എയർപോഡ് പൊലീസിന് ലഭിച്ചു ; സ്വകാര്യത മാനിച്ച് എയർപോഡ് കൈമാറിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

കോട്ടയം : പാല നഗസഭ ഭരിക്കുന്ന എൽഡിഎഫിനുള്ളിൽ പല പ്രശ്നങ്ങളും നിലനിന്നിരുന്നു. ഏറ്റവും അവസാനം ഒരു എയർപോഡ് മോഷണമാണ് എൽഡിഎഫിന് പൊല്ലാപ്പായിരിന്നത്. നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചതായി പോലീസ് വ്യക്തമാക്കി, എന്നാൽ സ്വകാര്യതമാനിച്ച് ആരാണ് എയർപോഡ് കൈമാറിയതെന്ന് പൊലീസ് പുറത്ത് വിട്ടിട്ടില്ല.

കൗൺസിൽ ഹാളിൽ വെച്ചാണ് കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാങ്കുഴിയുടെ എയർപോഡ് കാണാതാകുന്നത്. പ്രതിപക്ഷത്തേക്ക് പോലും നോക്കാതെ ആരോപണം ഒപ്പമുള്ള സിപിഐഎം കൌൺസിലർ ബിനു പിളിക്കകണ്ടത്തിന് നേരെ ജോസ് തൊടുത്തുവിട്ടു. പിന്നാലെ ബിനുവിന്റെ വീട്ടിൽ എയർപോഡ് ലൊക്കേഷൻ കാണിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. ഇതോടെ കേസ് പൊലീസിന് മുന്നിലേക്ക് എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാം കെട്ടിപൂട്ടിവെച്ചങ്കിലും വീണ്ടും എയർപോഡ് വിവാദം ആളികത്തുകയാണ്.