എന്തോന്നടാ മോനേ ഇത്..! സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരേ കള്ളൻ കയറിയത് നാല് തവണ; കവർന്നത് പണവും പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും; നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു; എന്നിട്ടും കള്ളൻ കാണാമറയത്ത് തന്നെ

കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകള്‍ ഒരു കള്ളനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇതുവരെ നാല് തവണയാണ് ഒരേയാള്‍ ഇവിടെ മോഷ്ടിക്കാൻ കയറിയത്. നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു. എന്നിട്ടും ആ കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ല. ബുധനാഴ്ചയാണ് അവസാനം കയറിയത്. കെട്ടിടത്തിന്‍റെ ഷീറ്റുകളും സീലിംഗും തകർത്ത് താഴെയിറങ്ങി. കൗണ്ടറില്‍ നിന്ന് ഇരുപത്തിയയ്യായിരം രൂപ കവർന്നു. പിന്നെ പ്രിയം പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും. ആയിരക്കണക്കിന് രൂപയുടെ പെർഫ്യൂമുകളും മോഷ്ടിച്ചു. കൂള്‍ ഡ്രിങ്ക്സ് കൗണ്ടറിലിരുന്ന് സിസിടിവി ക്യാമറ നോക്കി കുടിച്ചാണ് കളളൻ പോയത്. സൂപ്പർ […]

ഞങ്ങളുടെ തണല്‍ നശിപ്പിക്കരുതേ…! ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡിലെ ആല്‍മരത്തിന്റെ വേരുകളില്‍ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച നിലയിൽ; പരാതിയുമായി ഓട്ടോറിക്ഷ ഡ്രൈവർമാർ

ചങ്ങനാശേരി: അരുത് ഞങ്ങളുടെ തണല്‍ ഇല്ലാതെ ആക്കരുത്…! ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡിലെ 1ാം നമ്പർ ഓട്ടോസ്റ്റാന്റിലെ തൊഴിലാളികള്‍ വലിയ വേദനയോടെയാണ് കൊടും ചൂടില്‍ തങ്ങളുടെ ആശ്രയമായ ആല്‍മരത്തിന്റെ വേരുകളില്‍ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച ക്രൂരതയോട് പ്രതികരിച്ചത്. കരിങ്കല്‍കെട്ടിനിടയില്‍ ഞെങ്ങിഞെരുങ്ങി വളർന്നു തണലേകുന്ന ആല്‍മരം. കൂടെ ഓരം ചേർന്ന് വളരുന്ന ബദാമും കണിക്കൊന്നയും. കഴിഞ്ഞ 20 വർഷത്തിലേറെയായി നാട്ടുകാർക്ക് തണലേകുന്ന ആല്‍ മരത്തിന്റെ വേരിലാണ് ബുധനാഴ്ച രാത്രി വലിയ തോതില്‍ ആസിഡ് ഒഴിച്ച്‌ നശിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ […]

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം; ടെസ്റ്റ് മുടങ്ങിയവരില്‍ വിദേശത്തേക്ക് പോകേണ്ട കോട്ടയം സ്വദേശിനിയും; നിലവിൽ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ

കോട്ടയം: അടുത്ത തിങ്കളാഴ്ച ന്യൂസിലാൻഡിനു പോകേണ്ട യുവതി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ മടങ്ങി. കോട്ടയം ചെങ്ങളത്തുകാവ് ഡ്രൈവിംഗ് സ്‌കൂളില്‍ ടെസ്റ്റിനെത്തിയ കൂരോപ്പട വലിയകുന്നേല്‍ രതീഷിന്‍റെ ഭാര്യ അഞ്ജുഷയ്ക്കാണ് പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങേണ്ടി വന്നത്. രതീഷിനും ഇവരുടെ കുട്ടി അദ്വൈതിനുമൊപ്പമാണ് ഇന്നലെ രാവിലെ അഞ്ജുഷ ടെസ്റ്റിനെത്തിയത്. ജൂണ്‍ രണ്ടിനാണ് ആദ്യം തീയതി കിട്ടിയത്. വിദേശത്തേക്ക് പേകേണ്ടതിനാല്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെത്തി പ്രത്യേക അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ തീയതി ലഭിക്കുകയായിരുന്നു. വിദേശത്തേക്ക് പോകുന്നതിനു മുൻപ് അഞ്ജുഷയ്ക്ക് ഇനി ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത […]

മരണപ്പെട്ട വ്യക്തികളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്തു; പോലീസ് കേസെടുത്തതോടെ പഞ്ചായത്ത് അംഗം ഒളിവിൽ

മലപ്പുറം: മരണപ്പെട്ട വ്യക്തികളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ പഞ്ചായത്ത് അംഗം തട്ടിയെടുത്തതായി വീണ്ടും പരാതി. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് സ്വദേശികളായ ഏറത്ത് വീട്ടില്‍ കുഞ്ഞു കുട്ടൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ സരോജനിയുടെയും പേരിലുള്ള സാമൂഹ്യ ക്ഷേമ പെൻഷനാണ് ആലംകോട് ഗ്രാമ പഞ്ചായത്ത് 18-ാം വാർഡ്‌ അംഗം ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സവിത, ഇത് സംബന്ധിച്ച്‌ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. 2017 ജനുവരി 11നാണ് കുഞ്ഞുകുട്ടൻ നായർ മരണപ്പെടുന്നത്. അതിന് ശേഷം 2017 ജൂലൈ മാസം വരെ […]

കോട്ടയത്തു നിന്നും ഹൈദരാബാദിലേക്ക് കൊണ്ട് പോയ 2000 കോടി രൂപ ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടി; വാഹനത്തിലുണ്ടായിരുന്ന കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി അടക്കമുള്ളവരെ മണിക്കൂറുകളോളം ആന്ധ്രാ പൊലീസ് തടഞ്ഞുവെച്ചു; നോട്ടുകൾ കൊണ്ടുപോയത് 2 ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമായി,; ആർബിഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം വിട്ടു നൽകിയത് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് ഇടപെട്ടതിന് പിന്നാലെ

കോട്ടയം: കോട്ടയത്തു നിന്നും ഹൈദരാബാദിലേക്ക് നശിപ്പിച്ച് കളയുന്നതിനായി കൊണ്ട് പോയ 2000 കോടി രൂപ ആന്ധ്രാപ്രദേശ് പൊലീസ് അനന്തപൂർ ജില്ലയിൽ വെച്ച് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അടക്കമുള്ളവരെ മണിക്കൂറുകളോളം ആന്ധ്രാ പൊലിസ് തടഞ്ഞുവെച്ചു . ആർബിഐയുടെ നിർദേശ പ്രകാരമാണ് പഴകിയതും, മാറ്റിയെടുക്കാനാവാത്തതുമായ 2000 കോടി രൂപയുമായി ഏപ്രിൽ മുപ്പതാം തിയതി കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി. ജോണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോയത്. ആർബിഐയുടെ രേഖകൾ അടക്കം കാണിച്ചിട്ടും ആന്ധ്രാ പൊലീസ് കേരളാ പൊലീസിനെ വിട്ടില്ല. ഇൻകംടാക്സും […]

റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി; കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകൾ

കൊല്ലം: കലയപുരത്ത്‌ റോഡരികില്‍ നിർത്തിയിട്ട കാറില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്ങാടിക്കല്‍ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ പറക്കോട് ജ്യോതിസില്‍ മണികണ്ഠൻ (52) ആണ് മരിച്ചത്. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്പിന് എതിർവശത്തുള്ള റോഡിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. കാറിന്‍റെ മുന്‍വശത്ത് ഇടതുഭാഗത്തെ സീറ്റില്‍ ആയിരുന്നു മൃതദേഹം.

രാജസ്ഥാൻ-ഹൈദരാബാദ് മത്സരത്തിന് അസാധ്യ ക്ലൈമാക്സ്; എസ്.ആര്‍.എച്ചിന് ഒരു റണ്‍സ് ജയം; സഞ്ജുവിനും സംഘത്തിനും രണ്ടാം തോല്‍വി

ഹൈദരാബാദ്: അത്യന്തം ആവേശം അലയടിച്ച മത്സരത്തില്‍ രാജസ്ഥാനെ ഒരു റണ്‍സിന് വീഴ്‌ത്തി ഹൈദരാബാദ്. പാറ്റ് കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനമാണ് ആതിഥേയർക്ക് ജയം സമ്മാനിച്ചത്. ഭുവനേശ്വർ കുമാറിന്റെ അവസാന പന്ത് ഫുള്‍ ടോസായിരുന്നു. ഇത് മിസാക്കിയ റോവ്മാൻ പവല്‍ എല്‍ബിയില്‍ കുടുങ്ങി പുറത്താവുകയായിരുന്നു. പിന്നാലെയാണ് രാജസ്ഥാൻ സീസണിലെ രണ്ടാം തോല്‍വി വഴങ്ങിയത്. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രാജസ്ഥാന്റെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറില്‍ ബട്ലറെയും സഞ്ജുവിനെയും ഡക്കാക്കിയാണ് ഭുവനേശ്വർ രാജസ്ഥാനെ ഞെട്ടിച്ചത്. […]

കോഴിക്കോട് സ്‌കൂട്ടറില്‍നിന്ന് 616 ഗ്രാം എം.ഡി.എം.എ പിടികൂടി

കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ 616 ഗ്രാം എം.ഡി.എം.എ. യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. താമരശ്ശേരി കടവൂര്‍ സ്വദേശി മുബഷിര്‍, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് അറസ്റ്റിലായത്.   ബുധനാഴ്ച രാത്രി 11 മണിയോടെ മണാശ്ശേരി പെട്രോള്‍ പമ്പിന് സമീപത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയത്. സഞ്ചരിച്ച സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.   എക്സൈസ് സ്‌ക്വാഡ് സി.ഐ. ഗിരീഷ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

മുണ്ടക്കയം- ഏന്തയാർ പാലത്തിന്റെ പുനർനിർമാണം പുരോഗമിക്കുന്നു

  മുണ്ടക്കയം: കൂട്ടിക്കൽ ഏന്തയാർ പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നതോടെ വളരെയധികം യാത്രാക്ലേശം ആണ് ആറിന് ഇരുകരയിലും ഉള്ള ജനങ്ങൾ അനുഭവിച്ചത്.   ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നുപോയിരുന്ന ഈ പാലം തകർന്നതോടെ ജനങ്ങൾ ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ജോലിക്കാർക്കും സാധാരണക്കാർക്കും ഈ പാലം ഇല്ലാതായതോടെ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇടുക്കി ജില്ലയിലെ പഞ്ചായത്തിലെ വടക്കേമല മുക്കുളം പ്രദേശവാസികൾക്ക് പ്രധാന ആശ്രയം കൂടിയായിരുന്നു ഈ പാലം സർക്കാർ പൊതുമരാമത്ത് […]

ഡ്രൈവിങ് ടെസ്റ്റ് കഠിനം: 98 പേരില്‍ ടെസ്റ്റ് വിജയിച്ചത് 18 പേര്‍ മാത്രം

  തിരുവനന്തപുരം: പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ്‌ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡ്രൈവിങ് ടെസ്റ്റില്‍ പരമാവധി പേര് വിജയിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെക്കൊണ്ട് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തിച്ചപ്പോള്‍ വിജയ ശതമാനം കുത്തനെ ഇടിഞ്ഞു. ദിവസം 100 ടെസ്റ്റുവരെ നടത്തി ലൈസന്‍സ് നല്‍കിയ 15 ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ 98 അപേക്ഷകരില്‍ 18 പേര്‍ മാത്രമാണ് വിജയിച്ചത്. ഉദ്യോഗസ്ഥര്‍ നേരത്തേ നടത്തിയ ടെസ്റ്റുകളില്‍ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് കൈമാറി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും. ഒരു ഇന്‍സ്പെക്ടര്‍ ദിവസം 60 ഡ്രൈവിങ് ടെസ്റ്റില്‍ കൂടുതല്‍ […]