ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം; ടെസ്റ്റ് മുടങ്ങിയവരില്‍ വിദേശത്തേക്ക് പോകേണ്ട കോട്ടയം സ്വദേശിനിയും; നിലവിൽ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം; ടെസ്റ്റ് മുടങ്ങിയവരില്‍ വിദേശത്തേക്ക് പോകേണ്ട കോട്ടയം സ്വദേശിനിയും; നിലവിൽ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ

കോട്ടയം: അടുത്ത തിങ്കളാഴ്ച ന്യൂസിലാൻഡിനു പോകേണ്ട യുവതി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ മടങ്ങി.

കോട്ടയം ചെങ്ങളത്തുകാവ് ഡ്രൈവിംഗ് സ്‌കൂളില്‍ ടെസ്റ്റിനെത്തിയ കൂരോപ്പട വലിയകുന്നേല്‍ രതീഷിന്‍റെ ഭാര്യ അഞ്ജുഷയ്ക്കാണ് പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങേണ്ടി വന്നത്.

രതീഷിനും ഇവരുടെ കുട്ടി അദ്വൈതിനുമൊപ്പമാണ് ഇന്നലെ രാവിലെ അഞ്ജുഷ ടെസ്റ്റിനെത്തിയത്. ജൂണ്‍ രണ്ടിനാണ് ആദ്യം തീയതി കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തേക്ക് പേകേണ്ടതിനാല്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെത്തി പ്രത്യേക അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ തീയതി ലഭിക്കുകയായിരുന്നു. വിദേശത്തേക്ക് പോകുന്നതിനു മുൻപ് അഞ്ജുഷയ്ക്ക് ഇനി ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.