വിഴിഞ്ഞം തുറമുഖത്തിന്റെ പേര് നിശ്ചയിച്ചു; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒക്ടോബര്‍ നാലിന് ആദ്യ കപ്പലെത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും അറിയപ്പെടുക. അടുത്തമാസം നാലിന് ആദ്യ കപ്പലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്നാണ് അത്യാധുനിക ക്രെയിനുകളുമായി ആദ്യകപ്പല്‍ എത്തുന്നത്. ഒക്ടോബര്‍ 28ന് രണ്ടാമത്തേതും നവംബര്‍ 11, 14 തീയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുകളും എത്തും. തുറമുഖത്തില്‍ പുലിമുട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;  അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വടക്കന്‍ ഒഡിഷ – തെക്കന്‍ ജാര്‍ഖണ്ഡ് മുകളിലൂടെ നീങ്ങാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.

നിപ: സംസ്ഥാനത്ത് വീണ്ടും ആശ്വാസ വാർത്ത; 61 സാമ്പിളുകൾ കൂടി നെഗറ്റീവായി ; നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേർ

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റിവായി. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്. ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം, രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 65 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും നാല് വെന്റിലേറ്ററുകളും […]

ബം​ഗ​ളൂ​രു​വി​ലെ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

സ്വന്തം ലേഖകൻ ബം​ഗ​ളൂ​രു: നെ​ല​മം​ഗ​ല​യ്ക്ക് സ​മീ​പം ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് മു​ങ്ങിമ​രി​ച്ചു. കൊ​ല്ലം സ്വദേശിയാണ് മരിച്ചത്. ശാ​സ്താം​കോ​ട്ട വി​ള​യി​ൽ കി​ഴ​ക്ക​യി​ൽ സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ അ​ജ്മ​ൽ(20) ആ​ണ് മരണപ്പെട്ടത്. നെ​ല​മം​ഗ​ല​യി​ലെ എ​ൽ​ജി വെ​യ​ർ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ജ്മ​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സ​ഹോ​ദ​ര​ൻ അ​ൽ​ത്താ​ഫ് ഉ​ൾ​പ്പെ​യു​ള്ള ആ​റം​ഗ സം​ഘ​ത്തി​നൊ​പ്പം ക്വാ​റി​യിൽ കുളിക്കാനെത്തിയത്. ക്വാ​റി​യി​ലെ കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ അ​ജ്മ​ലി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​ജ്മ​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി നെ​ല​മം​ഗ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമം; ആശുപത്രിയിൽ യുവാവിന്റെ പരാക്രമം ;രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം; പൊലീസെത്തി കീഴ്‌പ്പെടുത്തി

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കഞ്ചാവ് ലഹരിയിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം. ഇന്നലെ രാത്രി 11 മണിയോടെ തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. മരടില്‍ ഒരാള്‍ റോഡില്‍ ചോരവാര്‍ന്ന കിടപ്പുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധം വന്ന ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. ആശുപത്രിയിലെ സാധനങ്ങൾ ഇയാൾ അടിച്ചു തകർത്തു. പ്രസവ വാർഡിൽ ചെന്നും ഇയാൾ അക്രമം നടത്താനൊരുങ്ങി. തുടർന്ന് ആശുപത്രി ജീവനക്കാർ തൃപ്പൂണിത്തുറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മറ്റുള്ളവരുടെ സഹായത്തോടെ […]

സംസ്ഥാനത്ത് ഇന്ന് (20 /09/2023) സ്വർണവിലയിൽ മാറ്റമില്ല; പവന് 44160 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44160 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5520 രൂപയാണ്. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 5520 പവന്- 44160

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ ; പിതാവിന്റെ അക്കൗണ്ട് ഉപയോ​ഗിച്ചാണ് പോസ്റ്റിട്ടതെന്ന് കണ്ടെത്തി ; പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്നും സ്വന്തം ഫോണാണ് ഉപയോഗിച്ചതെന്നും പ്രതി

സ്വന്തം ലേഖകൻ തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂ​ഹമാധ്യമത്തിലൂടെ വിൽക്കാൻ വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മയെന്ന് പൊലീസ്. രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ 11കാരിയെ വിൽക്കാനുണ്ടെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം കേസായതോടെ പോസ്റ്റ് അപ്രത്യക്ഷമായി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ അക്കൗണ്ട് ഉപയോ​ഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. സ്വന്തം ഫോണ്‍ ഉപയോ​ഗിച്ചാണ് പോസ്റ്റിട്ടതെന്നും പ്രതി സമ്മതിച്ചു. ഇവര്‍ക്ക് ആറ് മാസം പ്രായമായ കുഞ്ഞുള്ളതിനാൽ അറസ്റ്റ് ചെയ്യുന്നതിന് ചൈല്‍ഡ് […]

കാഞ്ഞിരപ്പള്ളി കാത്തലിക് സിറിയൻ ബാങ്കിൽ ലോൺ തട്ടിപ്പ്; തിടനാട് സ്വദേശിയായ യുവാവിന്റെ ആധാർ കാർഡിന്റെ പകർപ്പ് ഉപയോഗിച്ച് ഈരാറ്റുപേട്ട സ്വദേശിനിയായ വീട്ടമ്മ ലോൺ നേടി; ആധാർ കാർഡിന്റെ പകർപ്പ് കിട്ടിയത് തിടനാടുള്ള ഫോട്ടോസ്റ്റാറ്റ് സെന്ററിൽ നിന്ന് ; തട്ടിപ്പിൽ ബാങ്ക് അധികൃതർക്കും പങ്ക്; യുവാവ് പൊലീസിലും, റിസർവ് ബാങ്കിനും പരാതി നല്കി

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളി കാത്തലിക് സിറിയൻ ബാങ്കിൽ വൻ ലോൺ തട്ടിപ്പ്. തിടനാട് സ്വദേശിയായ യുവാവിൻ്റെ ആധാർ കാർഡിൻ്റെ കോപ്പി ഉപയോഗിച്ച് ഈരാറ്റുപേട്ട കൊണ്ടൂർ സ്വദേശിനിയായ വനിത കാഞ്ഞിരപ്പള്ളി കാത്തലിക് സിറിയൻ ബാങ്കിൽ നിന്നും ലോൺ നേടി. ഹൗസിംഗ് ലോണിൻ്റെ ആവശ്യവുമായി ബന്ധപ്പെട്ട് മുൻപ് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നും ആധാർ കാർഡിൻ്റെ കോപ്പി യുവാവ് എടുത്തിരുന്നു. ഈ ഫോട്ടോസ്റ്റാറ്റ് സെൻ്ററിൽ നിന്നുമാണ് ഈരാറ്റുപേട്ട കൊണ്ടൂർ സ്വദേശിനിയായ വനിതയ്ക്ക് ആധാർ കാർഡിൻ്റെ കോപ്പി കിട്ടിയതെന്ന് പറയുന്നു. ഈ കോപ്പി ഉപയോഗിച്ചാണ് കാഞ്ഞിരപ്പള്ളി കാത്തലിക് സിറിയൻ […]

പിതാവിനോപ്പം ട്രെയിനിൽ സഞ്ചരിച്ച 9 വയസ്സുകാരനെ കാണാതായി ; ഓട്ടിസം ബാധിച്ച മകനെയും കൊണ്ട് ചികിത്സയ്‌ക്ക് എത്തിയതായിരുന്നു പിതാവ് ; പോലീസുകാർ മുതൽ പോർട്ടർമാർ വരെയുള്ളവരുടെ കൂട്ടായ പരിശ്രമത്തിലൂടെ കുട്ടിയെ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: ചൊവ്വാഴ്ച രാവിലെ പിതാവിനോപ്പം ട്രെയിനിൽ സഞ്ചരിച്ച 9 വയസ്സുകാരനെ തിരുവല്ല സ്റ്റേഷനിൽ നിന്ന് കാണാതാകുകയായിരുന്നു. ഓട്ടിസം ബാധിച്ച കൃഷ്ണരാജ് എന്ന മകനെയും കൊണ്ട് കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സയ്‌ക്ക് വേണ്ടി കൊല്ലം മെമുവിൽ യാത്ര ചെയ്യുകയായിരുന്നു രാജേഷ് ബാബു. തിരുവല്ല സ്റ്റേഷനിൽ വെച്ച് മയങ്ങിപ്പോയ രാജേഷ് ബാബു കണ്ണുതുറന്നപ്പോൾ മകനെ കാണാതാവുകയായിരുന്നു. ട്രെയിൻ അപ്പോൾ ചങ്ങനാശ്ശേരി അടുക്കാറായിരുന്നു. കോട്ടയം പോലീസ് സ്റ്റേഷനിലെ നമ്പർ ആണെന്ന് തെറ്റിദ്ധരിച്ച് ഉടനെ രാജേഷ് ബാബു കോട്ടയം റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മഹേഷിനെ […]

സെപ്റ്റിക് ടാങ്കിലെ മലിനജലം കിണറിലേക്ക് ഒഴുക്കി; നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോഗ്യ വിഭാഗവും പരിശോധന നടത്തി; ക്വാർട്ടേഴ്സ് ഉടമയ്ക്ക് അരലക്ഷം രൂപ പിഴ ; ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും നിർദേശം

സ്വന്തം ലേഖകൻ കോഴിക്കോട്: പുറമേരി പഞ്ചായത്തിലെ വെള്ളൂർ റോഡിന് സമീപം വാർഡ് – 17ൽ അമയ ക്വാർട്ടേഴ്സിലെ സെപ്റ്റിക് ടാങ്കിലെ മലിനജലം ക്വാർട്ടേഴ്സിനോട് ചേർന്നുള്ള കിണറിലേക്ക് ഒഴുക്കുകയും, കിണറിൽ നിന്ന് മലിനജലം പൊതു ഓടയിലേക്ക് ഒഴുകിയതിനും ക്വാർട്ടേഴ്സ് ഉടമ എടച്ചേരി സ്വദേശി ജയരാജന് പുറമേരി പഞ്ചായത്ത് അരലക്ഷം രൂപ പിഴയിട്ടു. മലിനജലം ഒഴുക്കുന്നു എന്ന നാട്ടുകാരുടെ പരാതി പഞ്ചായത്തിൽ ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ആരോഗ്യ വിഭാഗവും പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നടപടി. എട്ടു മുറികളിലായി ഏകദേശം 32 പേരാണ് ക്വാർട്ടേഴ്സിൽ […]