ബംഗളൂരുവിലെ കരിങ്കൽ ക്വാറിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു
സ്വന്തം ലേഖകൻ
ബംഗളൂരു: നെലമംഗലയ്ക്ക് സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ(20) ആണ് മരണപ്പെട്ടത്.
നെലമംഗലയിലെ എൽജി വെയർഹൗസിലെ ജീവനക്കാരനായ അജ്മൽ തിങ്കളാഴ്ച വൈകിട്ടാണ് സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള ആറംഗ സംഘത്തിനൊപ്പം ക്വാറിയിൽ കുളിക്കാനെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്വാറിയിലെ കുളത്തിൽ നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു. അജ്മലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0