നിപ: സംസ്ഥാനത്ത് വീണ്ടും ആശ്വാസ വാർത്ത; 61 സാമ്പിളുകൾ കൂടി നെഗറ്റീവായി ; നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേർ

നിപ: സംസ്ഥാനത്ത് വീണ്ടും ആശ്വാസ വാർത്ത; 61 സാമ്പിളുകൾ കൂടി നെഗറ്റീവായി ; നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേർ

സ്വന്തം ലേഖകൻ

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റിവായി. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്. ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം, രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 65 എണ്ണം ഒഴിവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്.

വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ആശുപത്രികളിലായി 23 മുറികളും 22 ഐ സിയുകളും ഏഴ് വെന്റിലേറ്ററുകളും 16 ഐസിയു കിടക്കകളും ഒഴിവുണ്ട്.

ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 5,453 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 52,667 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.