play-sharp-fill
കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം ; അമിത വേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ  ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു; അപകടത്തിൽ പരിക്കേറ്റ രണ്ട് പേരും റോഡിൽ കിടന്നത്  അര മണിക്കൂറോളം;  പരിക്കേറ്റത് തോട്ടയ്ക്കാട് , പനച്ചിക്കാട് സ്വദേശികൾക്ക് ; തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരം

സ്വന്തം ലേഖഖൻ

പുതുപ്പള്ളി : കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് അപകടം നടന്നത്.

പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും നാൽക്കവല ഭാഗത്തേയ്ക്കു വരികയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ചാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും നാൽക്കവല ഭാഗത്തേയ്ക്കു വരികയായിരുന്ന ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ വീണു കിടന്ന ഇവരെ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വണ്ടി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തോട്ടയ്ക്കാട് , പനച്ചിക്കാട് സ്വദേശികളാണ് എന്ന് തിരിച്ചറിഞ്ഞത്.

തോട്ടയ്ക്കാട് സ്വദേശി മെൽബിൻ ( 24 ) പനച്ചിക്കാട് കുഴിമറ്റം സ്വദേശി ആകാശ് (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ആകാശിന്റെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ആകാശും മെൽബിനും അരമണിക്കൂറോളമാണ് റോഡിൽ വീണ് കിടന്നത്.

പിന്നീട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയാണ് ഇരുവരേയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.