“എന്താണ് എഫ്‌ഐആര്‍’..? എങ്ങനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം; “ഇത്തിരിനേരം ഒത്തിരി കാര്യം” ക്യാമ്പയിനിലൂടെ വ്യക്തമാക്കി കേരള പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: എന്താണ് എഫ്‌ഐആര്‍ എന്നും എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും വിശദീകരിച്ച്‌ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ദൈനംദിന ക്യാമ്പയിനിലൂടെയാണ് പൊലീസ് എഫ്‌ഐആറിനെ കുറിച്ച്‌ വിശദമാക്കിയത്. പൊലീസ് നല്‍കുന്ന സേവനങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാൻ ചിങ്ങം ഒന്നുമുതലാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പേരില്‍ ക്യാമ്പയിൻ ആരംഭിച്ചത്. പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം, ആക്സിഡൻ്റ് ജിഡി എൻട്രി എങ്ങനെ […]

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ധന വകുപ്പ് അന്വേഷണം; നടപടി നികുതി അടച്ചില്ലെന്ന മാത്യു കുഴല്‍നാടന്റെ പരാതിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ നികുതി അടച്ചില്ലെന്ന മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പരാതി ധന വകുപ്പ് പരിശോധിക്കും. വീണ വിജയൻ കെഎംആര്‍എല്ലില്‍ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചില്ലെന്നാണ് മാത്യു കുഴല്‍നാടൻ ആരോപിക്കുന്നത്. നികുതി അടച്ചതിന്റെ രേഖകള്‍ പുറത്തുവിടണമെന്നു ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ ധനമന്ത്രി കെഎൻ ബാലഗോപാലിനു ഇ മെയിലില്‍ പരാതി അയച്ചിരുന്നു. പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച മന്ത്രി ഓഫീസില്‍ എത്തിയിരുന്നില്ല. അതിനാല്‍ ഔദ്യോഗികമായി പരാതി സ്വീകരിച്ചിട്ടില്ല. ഇന്ന് അദ്ദേഹം ഓഫീസില്‍ എത്തും. […]

റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്‌ത്രീകളെ അതിവേഗത്തിലെത്തിയ പിക്കപ് വാന്‍ ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക ആലുവ: അത്താണിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ് വാനിടിച്ച്‌ രണ്ട് സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം. കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ വാനിടിച്ച്‌ മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ മാറ്റുമെന്നാണ് വിവരം.

ഓണമെത്തിയാൽ സദ്യയാണ് താരം…! 26 കൂട്ടം വിഭവങ്ങള്‍ വിളമ്പി സദ്യ ഉണ്ണുന്നത് ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകം; തൂശനിലയിട്ട് തിരുവോണ സദ്യ വിളമ്പിയാല്‍ കഴിക്കാനൊരു ക്രമമുണ്ട്; അറിയാം സദ്യ കഴിക്കേണ്ട രീതി….

സ്വന്തം ലേഖിക കോട്ടയം: തിരുവോണ ദിനത്തിലെ പ്രധാന ഘടകമാണ് ഓണസദ്യ. 26 കൂട്ടം വിഭവങ്ങള്‍ വിളമ്പി സദ്യ ഉണ്ണുന്നത് ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. ഈ 26 കൂട്ടവും വിളമ്പുന്നതിന് ഇലയില്‍ ഓരോ പ്രത്യേക സ്ഥാനവും ക്രമവും ഉണ്ട്. അതുപോലെ തന്നെ സദ്യ കഴിക്കുന്നതിനും ഒരു രീതിയുണ്ട്. തൂശനിലയുടെ തലഭാഗം കഴിക്കുന്നയാളുടെ ഇടത്ത് വശത്ത് വരുന്ന രീതിയിലാണ് ഇലയിടേണ്ടത്. സദ്യയിലെ ഓരോ വിഭവങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. ആദ്യം ഉപ്പ് വിളമ്പണം. ഇതിന് പിന്നാലെ പപ്പടം, പഴം, ശര്‍ക്കര വരട്ടി, കായവറുത്തത് എന്നിവ വിളമ്പണം. പുളി ഇഞ്ചി, അച്ചാര്‍, […]

പത്തനംതിട്ടയിൽ പ്രശ്ന പരിഹാരത്തിനായി പോലീസ് സ്‌റ്റേഷനിലെത്തിയ ഹൃദ്രോഗിയെ മര്‍ദ്ദിച്ച്‌ എസ്‌ഐ; മധ്യവയസ്കനെ തല്ലിച്ചതച്ചത് സ്റ്റേഷനിലെ കസേരയില്‍ ഇരുന്നതിന്

സ്വന്തം ലേഖിക പത്തനംതിട്ട: പോലീസ് സ്റ്റേഷനില്‍ കുടുംബപ്രശ്നം പരിഹരിക്കാൻ എത്തിയ ഹൃദ്രോഗിയെ മര്‍ദിച്ച്‌ എസ്‌ഐ. സ്റ്റേഷനില്‍ വച്ച്‌ കസേരയില്‍ ഇരുന്നതിനെ ചൊല്ലി എസ്‌ഐ അനൂപ് ദാസ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ അയൂബ് ഖാനാണ് മര്‍ദ്ദനത്തിരയായത്. ആൻജിയോപ്ലാസ്റ്റിയും രണ്ട് ആൻജിയോഗ്രാമും കഴിഞ്ഞ് ചികിത്സ തുടരുന്നയാളാണ് അയൂബ്. പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ചിലിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയൂബും മരുമകനും തമ്മില്‍ വീട്ടില്‍ വാക്കേറ്റമുണ്ടാവുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തു. ഇത് പരിഹരിക്കാനായി പത്തനംതിട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു എസ്‌ഐ അനൂപ് ദാസ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. അയൂബിനെ അകത്തേക്ക് […]

കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ മഴ സാധ്യത തുടരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരത്തിന്റെ തെക്ക് – പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 […]

ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ കേസ്; ഡോക്ടറേയും നേഴ്സിനേയുമടക്കം അറസ്റ്റ് ചെയ്യാന്‍ സാധ്യത

സ്വന്തം ലേഖിക കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര്‍ ഐ സ്കാനിംഗ് മെഷ്യന്‍ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ ശരീരത്തില്‍ ലോഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറും; പുതുപ്പള്ളിക്ക് കുതിക്കാന്‍ നല്ല റോഡുകള്‍ വരും; സമഗ്രമായ വികസനമാണ് എല്‍ഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത് ജെയ്ക് സി തോമസ്

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉള്‍പ്പെടെയുള്ള സമഗ്രമായ വികസനമാണ് എല്‍ ഡി എഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടെന്ന് വ്യക്തമാക്കി ജെയ്ക് സി തോമസ്. കോട്ടയം ജില്ലയിലെ തന്നെ മറ്റ് പല നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ റോഡുകളുടെ ദൈന്യത മനസിലാകുന്നതെന്നും ജെയ്ക് പറഞ്ഞു. നമ്മുടെ നാടിന്റെ ഇപ്പോഴുള്ള വികസന മുരടിപ്പിന്റെ നേര്‍സാക്ഷ്യങ്ങളാണ് പുതുപ്പള്ളിയിലെ റോഡുകള്‍ എന്നും സഞ്ചാര യോഗ്യമല്ലാത്ത പൊട്ടിപൊളിഞ്ഞ റോഡുകളും വീതികുറഞ്ഞ പാലങ്ങളും മാറണമെന്നും ജെയ്ക് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജെയ്ക് ഇക്കാര്യം പങ്കുവെച്ചത്. കേരളത്തിലെ മറ്റ് […]

അവര്‍ക്ക് ഉല്ലാസം, രോഗികള്‍ക്ക് ദുരിതം…! മറവൻതുരുത്ത് കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ട് ഡോക്ടര്‍മാരും ജീവനക്കാരും വിനോദയാത്രയ്ക്ക് പോയതായി പരാതി; ചികിത്സ കിട്ടാതെ മടങ്ങി രോഗികള്‍; യാത്ര പോയത് പഞ്ചായത്തിന്റെ അനുവാദത്തോടെയെന്ന് പരാതി

സ്വന്തം ലേഖിക തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മറവൻതുരുത്ത് കുടുംബാരോഗ്യകേന്ദ്രം അടച്ചിട്ട് ഡോക്ടര്‍മാരും ജീവനക്കാരും വിനോദയാത്രക്ക് പോയതായി പരാതി. ഇതിനെ തുടര്‍ന്ന് ഇന്നലെ ആരോഗ്യകേന്ദ്രത്തിലെത്തിയ രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങി. പഞ്ചായത്തിന്റെ അനുമതിയോടെ ഇടുക്കിയിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കാനാണ് പോയതെന്നാണ് ഡോക്ടര്‍മാരും ജീവനക്കാരും പറയുന്നത്. ആശുപത്രിയുടെ പ്രധാന കവാടത്തിലുള്ള ഗേറ്റ് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രോഗികള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒ.പിക്കും അനുബന്ധവിഭാഗങ്ങള്‍ക്കും അവധി നല്‍കി ഡോക്ടര്‍മാരും ജീവനക്കാരും യാത്ര പോയവിവരം അറിയുന്നത്. രോഗികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് […]

സ്വപ്ന സാക്ഷാത്ക്കാരത്തിനായി എടുത്തത് നാലു വർഷങ്ങള്‍ !!! ; അവസാനം ലക്ഷ്യം കണ്ടു ; ഇനി പറന്നുയരാൻ കൊതിച്ച് കുഞ്ഞൻ ഹെലികോപ്റ്റര്‍; 10 അടി ഉയരത്തില്‍ പറക്കും; ഇതിനായുള്ള മൊത്ത ചെലവ് 7 ലക്ഷം; കാറിന്റെ എന്‍ജിനില്‍ സൈനിക ഹെലികോപ്‌റ്ററിന്റെ കുഞ്ഞന്‍ മാതൃക ഒരുക്കി കര്‍ഷകനും ലെയ്ത്ത് ജീവനക്കാരനുമായ ബിജു  

സ്വന്തം ലേഖകൻ  ഇടുക്കി: സൈനികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കൊയാക്‌സില്‍ ഹെലികോപ്‌റ്ററിന്റെ കുഞ്ഞന്‍മാതൃക ഒരുക്കിയിരിക്കുകയാണ്‌ കര്‍ഷകനും ലെയ്‌ത്ത്‌ ജീവനക്കാരനുമായ ഇടുക്കി ഡബിള്‍ കട്ടിങ്‌ സ്വദേശി തോപ്പില്‍ ബിജു. ഒരാള്‍ക്ക് കയറിയിരുന്ന് 10 അടി ഉയരത്തില്‍ പറത്താൻ കഴിയുന്ന തരത്തിലാണ് നിര്‍മാണം. കാറിന്റെ എൻജിനാണ് ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്നത്, പെട്രോളാണ് ഇന്ധനം. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൊയാക്സില്‍ ഹെലികോപ്റ്ററിന്റെ കുഞ്ഞൻ മാതൃക ഒരുക്കിയാണ് കര്‍ഷകനും ലെയ്ത്ത് ജീവനക്കാരനുമായ ഇടുക്കി ഡബിള്‍ കട്ടിങ് സ്വദേശി തോപ്പില്‍ ബിജു (34) ശ്രദ്ധേയനാകുന്നത്. ഒരിക്കല്‍പോലും ഹെലികോപ്റ്ററിന്റെ ഉള്ളില്‍ കയറിയിട്ടില്ലാത്ത ബിജു സ്വന്തം ആശയങ്ങള്‍കൊണ്ടും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള പരീക്ഷണങ്ങളിലൂടെയുമാണ് […]