ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തിയമര്‍ന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എ.സിയുടെ ഗ്യാസ് ലീക്ക് ആയതാണ് തീപിടിത്തത്തിന് കാരണമെന്ന് നിഗമനം

തിരുവനന്തപുരം: വെള്ളയമ്പലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തിയമര്‍ന്നു. വെള്ളയമ്പലം സിഗ്നലിന് സമീപം വൈകിട്ടാണ് സംഭവം,. സ്പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡന്റ് സുജിത്തിന്റെ മഹീന്ദ്ര സൈലോ കാറാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് കവടിയാര്‍ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയര്‍ന്നത്. പിന്നാലെ ഡ്രൈവര്‍ കാര്‍ നിറുത്തി ഓടിരക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ട് വാഹനം പൂര്‍ണ്ണമായും കത്തുകയും ചെയ്തു. എ.സിയുടെ ഗ്യാസ് ലീക്ക് ആയതാണ് തീപിടിത്തത്തിനിടയാക്കിയത്. തിരുവനന്തപുരം അഗ്നിശമന നിലയത്തില്‍ നിന്നും […]

ഇത്തവണയും ചീറ്റി പോയി….! കരുവന്നൂര്‍ കേസിന് തടയിടാന്‍ ഇ.ഡിക്കെതിരേ പോലീസ് കേസെടുക്കാനുള്ള നീക്കം വിജയിക്കാനിടയില്ല; കുറ്റം തെളിയിക്കാന്‍ സാക്ഷി പറയുന്നതിന് നിര്‍ബന്ധിക്കുന്നത് ഇ.ഡി. നിയമപ്രകാരം കുറ്റമല്ലെന്ന് വെളിപ്പെടുത്തൽ; ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുള്ളതിനാല്‍ മര്‍ദ്ദന പരാതിയും നിലനില്‍ക്കില്ല; സ്വര്‍ണക്കടത്ത് കേസിലും ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച്, ജുഡീഷ്യല്‍ അന്വേഷണങ്ങൾക്കും തിരിച്ചടി….

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ 500കോടി തട്ടിപ്പിന് പിന്നിലെ കള്ളപ്പണ, ബിനാമി ഇടപാടുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഇ.ഡിക്ക് തടയിടാന്‍ പോലീസ് കേസെടുക്കാനുള്ള നീക്കം വിജയിക്കാനിടയില്ല. കുറ്റം തെളിയിക്കാന്‍ സാക്ഷി പറയുന്നതിന് നിര്‍ബന്ധിക്കുന്നത് ഇ.ഡി. നിയമപ്രകാരം കുറ്റമല്ലെന്നതാണ് കാരണം. മുൻപ് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തിന് തടയിടാന്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും ചീറ്റിപ്പോയിരുന്നു. സാക്ഷിയെ മര്‍ദ്ദിച്ചെന്നാണ് ഇ.ഡിക്കെതിരായ പരാതി. എന്നാല്‍, ചോദ്യംചെയ്യല്‍ പൂര്‍ണമായി ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളതിനാല്‍ ഈ ആരോപണം നിലനില്‍ക്കാനിടയില്ല. ഇക്കാര്യം ഇ.ഡി. ഉദ്യോഗസ്ഥര്‍ പോലീസിനെ ബോധ്യപ്പെടുത്തിയെന്നാണ് സൂചന. ഇ.ഡിയുടെ വിശാലമായ അധികാരങ്ങള്‍ സുപ്രീംകോടതി ശരിവച്ചതോടെയാണ് […]

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനമോടിച്ച്‌ അപകടം: പോലീസ് ഓഫീസര്‍ക്ക് 37 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍

സ്വന്തം ലേഖിക കോട്ടയം: ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച്‌ അപകടമുണ്ടാക്കി മധ്യവയസ്‌കന്റെ മരണത്തിനിടയാക്കിയ പോലീസ് ഓഫീസര്‍ 37 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കൊന്നത്ത് ജോര്‍ജാണ് ക്ലെയിം വിധിച്ചത്. 2018 നവംബര്‍ 19ന് മന്നാനം ഷാപ്പുംപടിയിലായിരുന്നു അപകടം. പ്രതി രണ്ടു പേരെ പിന്നില്‍ കയറ്റി അമിതവേഗതയിലും അശ്രദ്ധമായും ബൈക്ക് ഓടിച്ച്‌ വന്ന് എതിരെ വന്ന ബൈക്കില്‍ ഈടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച്‌ വീണ് കോട്ടയം കുമരനെല്ലൂര്‍ തുത്തൂട്ടി പുളിംപുഴയില്‍ വര്‍ഗീസ് (51) മരിച്ചു. […]

കടയിൽ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം; 65 കാരന് ജീവപര്യന്തവും ,  40 വര്‍ഷം തടവും, 150000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ   തൃശൂര്‍: കടയിൽ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വര്‍ഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ കോടത്തൂര്‍ വീട്ടില്‍ രവീന്ദ്രനെ(റൊട്ടേഷന്‍ രവി, 65)യാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ് ലിഷ ആണ് ശിക്ഷ വിധിച്ചത്. പോക്‌സോ കുറ്റത്തിന് 40 വര്‍ഷം തടവും പട്ടികജാതി അക്രമ നിരോധന വകുപ്പുകളില്‍ ജീവപര്യന്തവുമാണ് കോടതി ശിക്ഷിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]

മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്  സ്വകാര്യ ബസിടിച്ച് ദാരൂണാന്ത്യം; അപകടം നടന്നയുടന്‍ ബസ് ഉപേക്ഷിച്ച് ജീവനക്കാര്‍ ഇറങ്ങിയോടി; പ്രതികള്‍ക്കായി തിരച്ചിൽ നടത്തി പോലീസ്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: വര്‍ക്കലയില്‍ മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകന്‍ മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിക്ക് വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപത്താണ് അപകടം. വര്‍ക്കല ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ എത്തിയ ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയും മാതാവും സ്‌കൂട്ടറും റോഡിന്റെ ഇടത് ഭാഗത്തേയ്ക്ക് വീഴുകയും മര്‍ഹാന്‍ ബസിനടിയിലേക്ക് വീഴുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ […]

താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസ്; 34  പ്രതികളെയും കോടതി വെറുതെ വിട്ടു; തുടക്കം മുതൽ അട്ടിമറി ആരോപണം ഉയര്‍ന്ന കേസിന്‍റെ വിചാരണ വേളയിൽ കേസ് ഡയറി കാണാതായതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂറുമാറ്റവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു

സ്വന്തം ലേഖകൻ   കോഴിക്കോട്: താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 34 പ്രതികളെയാണ് കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. തുടക്കം മുതൽ അട്ടിമറി ആരോപണം ഉയര്‍ന്ന കേസിന്‍റെ വിചാരണ വേളയിൽ കേസ് ഡയറി കാണാതായതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂറുമാറ്റവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുട‍‍‍ർന്ന് നടന്ന മലയോര ഹർത്താലിനിടെ 2013ലായിരുന്നു സംഭവം. താമരശ്ശേരിയിലെ ഫോറസ്റ്റ് റെയി‌ഞ്ച് ഓഫീസ് ആക്രമിച്ച പ്രതികൾ വനംവകുപ്പിന്റേതടക്കം നിരവധി വാഹനങ്ങള്‍ തകർത്തിരുന്നു. നിരവധി […]

ഭര്‍ത്താവുമായി തര്‍ക്കം; പൂര്‍ണ ഗര്‍ഭിണിയായ യുവതി മണ്ണെണ്ണ കുടിച്ചു; ആരോഗ്യനില വഷളായ യുവതി ആശുപത്രിയില്‍; വഴക്കിനിടെ യുവതി ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു

സ്വന്തം ലേഖകൻ തൃശൂര്‍: ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശിയും പഴഞ്ഞി ജെറുസലേമില്‍ താമസിക്കുന്ന കുമലിയാര്‍ അരുണിന്റെ ഭാര്യ നദിയെ(27) ആണ് അവശ നിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വഴക്കിനിടെ ഇവര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം നടന്നത്. തെരുവ് സര്‍ക്കസുകാരായ യുവതിയും ഭര്‍ത്താവും അഞ്ചു ദിവസം മുമ്പാണ് പഴഞ്ഞിയില്‍ എത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ […]

നിപ പരിശോധന; ഇനി ട്രൂനാറ്റ് സൗകര്യമുള്ള ലാബുകളിലും നടത്താം; കേരളം ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തിനൊടുവിൽ അനുമതി

സ്വന്തം ലേഖകൻ  തിരുവനന്തപുരം: നിപ പരിശോധന ഇനി ട്രൂനാറ്റ് സൗകര്യമുള്ള ലാബുകളിലും നടത്താം. കേരളം ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് അനുമതിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ട്രൂനാറ്റ് പരിശോധനയില്‍ ഫലം വ്യക്തമായാലും നിലവിലെ മാനദണ്ഡം അനുസരിച്ച്‌ പൂനെയിലേക്ക് സാമ്ബിള്‍ അയക്കുന്നത് തുടരും. നിരന്തരം നിപ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പരിശോധന വികേന്ദ്രീകരിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. നിലവില്‍ നിപ സംശയിക്കുന്ന സാമ്ബിളുകള്‍, ബിഎസ് ലെവല്‍ 2 പ്ലസ് സൗകര്യമുള്ള ആലപ്പുഴ എൻഐവിയിലേക്കോ, തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ, കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലേക്കോ അയക്കും. പിസിആര്‍ പരിശോധന നടത്തി ഫലം […]

ന്യൂന മർദ്ദം, ചക്രവാതചുഴി; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (20.09.2023) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിനു സമീപം ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 ദിവസം […]

മുൻവൈരാഗ്യം; വൈക്കത്ത് യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന വൈക്കം ചെമ്മനത്തുകര സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ  വൈക്കം: യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്മനത്തുകര വാഴുവേലിൽ വീട്ടിൽ കൃഷ്ണേന്ദു (23) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഓഗസ്റ്റ് മാസം ആറാം തീയതി വൈകിട്ട് 5:30 മണിയോടെ തോട്ടകം ഷാപ്പിന് സമീപം വച്ച് ഉദയനാപുരം സ്വദേശിയായ യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം […]