ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തിയമര്‍ന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എ.സിയുടെ ഗ്യാസ് ലീക്ക് ആയതാണ് തീപിടിത്തത്തിന് കാരണമെന്ന് നിഗമനം

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തിയമര്‍ന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എ.സിയുടെ ഗ്യാസ് ലീക്ക് ആയതാണ് തീപിടിത്തത്തിന് കാരണമെന്ന് നിഗമനം

തിരുവനന്തപുരം: വെള്ളയമ്പലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തിയമര്‍ന്നു.

വെള്ളയമ്പലം സിഗ്നലിന് സമീപം വൈകിട്ടാണ് സംഭവം,.
സ്പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡന്റ് സുജിത്തിന്റെ മഹീന്ദ്ര സൈലോ കാറാണ് കത്തിയത്.

വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് കവടിയാര്‍ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഡ്രൈവര്‍ കാര്‍ നിറുത്തി ഓടിരക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ട് വാഹനം പൂര്‍ണ്ണമായും കത്തുകയും ചെയ്തു. എ.സിയുടെ ഗ്യാസ് ലീക്ക് ആയതാണ് തീപിടിത്തത്തിനിടയാക്കിയത്.

തിരുവനന്തപുരം അഗ്നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസര്‍ എസ് ജയകുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ചന്ദ്രൻ എ, ജസ്റ്റിൻ എസ് ഇ, സനിത്ത് ആര്‍.എസ്, ശരത്ത് ആര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് തീയണച്ചത്.