സംസ്ഥാനത്ത് പത്താം തിയതി മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒക്ടോബർ ആദ്യ ദിവസങ്ങളിലെ പെരുമഴ തോർന്നതോടെ കേരളമാകെ കൊടും ചൂടിന്റെ പിടിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ഒറ്റയടിക്ക് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നിരിക്കുന്നത്. എന്നാൽ കൊടും ചൂടിൽ വലയുന്ന കേരള ജനതയ്ക്ക് ആശ്വാസമേകുന്നതാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്നും നാളെയും മറ്റന്നാളും ഒരുജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നുമില്ലെങ്കിലും പത്താം തിയതി മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. പത്താം തിയതി 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്നേ ദിവസം […]

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ലഹരി വില്‍പ്പന; ‘പടയപ്പ ബ്രദേഴ്‌സ്’ പിടിയില്‍; മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകളും ഇരുചക്ര വാഹനവും എക്‌സൈസ് കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ   കൊച്ചി: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസ് പിടിയില്‍. എറണാകുളം എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29), ഏലൂര്‍ ഡിപ്പോ സ്വദേശി പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ്(35) എന്നിവരാണ് പിടിയിലായത്. നൈട്രാസെപാം എന്ന അതിമാരക മയക്കു മരുന്നുമായിട്ടാണ് ഇവരെ എക്‌സൈസ് പിടികൂടിയത്. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും, എക്‌സൈസ് ഇന്റലിജന്‍സിന്റെയും, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മയക്കുമരുന്ന് […]

വിനോദയാത്രയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം; ടെലഗ്രാം ആപ്പ് വഴി ലഹരി വസ്തു വിൽപ്പന; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ  തൃശ്ശൂർ: ടെലഗ്രാം ആപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് തൃശ്ശൂരിൽ പിടിയില്‍. വല്ലച്ചിറ സ്വദേശി അഭിരാഗ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 4.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വല്ലച്ചിറ ലക്ഷം വീട് കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ചു വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഭിരാഗ് പിടിയിലായത്. ടെലഗ്രാം ആപ്പ് വഴി കോളേജ് വിദ്യാർത്ഥികൾക്കാണ് ഇയാൾ മയക്കുമരുന്ന് വിറ്റിരുന്നത്. സ്വന്തം അക്കൗണ്ടിൽ പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്. മയക്കു […]

കോട്ടയം ജില്ലയിൽ നാളെ (8/10/2023) തെങ്ങണാ, മണർകാട്, താരാപ്പടി, മണ്ണാത്തിപ്പാറ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ സെപ്റ്റംമ്പർ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1, തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താരാപ്പടി, മണ്ണാത്തിപ്പാറ, മഞ്ചേരിക്കളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (08-10-23)രാവിലെ 9:30 മുതൽ വൈകുന്നേരം 3:00വരെ വൈദ്യുതി മുടങ്ങുന്നതാണ്. 2, മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവുംപടി, മണർകാട് പള്ളി , ITC Road ഭാഗങ്ങ ളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

വ്യക്തിപരമായ അധിക്ഷേപം; പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി: ഫാത്തിമ തഹ്ലിയക്കെതിരെ നിയമനടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി സിനിമാ താരവും അഭിഭാഷകനുമായ സി ഷുക്കൂർ രംഗത്ത്

സ്വന്തം ലേഖകൻ  കോഴിക്കോട്: എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സിനിമാ താരവും അഭിഭാഷകനുമായ സി ഷുക്കൂർ രംഗത്ത്. മുസ്ലീം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂർ അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഫാത്തിമ തഹ്ലിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിനെതിരെയാണ് ഷൂക്കൂറിന്റെ വിമർശനം. പോസ്റ്റിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്നും പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അഡ്വ. സി ഷുക്കൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം; ‘സഹോദരി, […]

വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന സംശയം ഇനി വേണ്ട; സന്ദേശം വ്യാജമാണെന്ന് കേരളാ പൊലീസ്; അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് കേരളാ പൊലീസ്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വ്യാജസന്ദേശം ആരോ വീണ്ടും പ്രചരിപ്പിച്ചതാണെന്ന് പൊലീസ് അറിയിച്ചു. ”എല്ലാ വാട്‌സ് ആപ്പ് കാളുകളും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ല. ഏതാനും വര്‍ഷം മുന്‍പ് പ്രചരിച്ച ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ […]

ആശുപത്രി ജീവനക്കാരനെ ചീത്ത വിളിച്ചു; ദേഹോപദ്രവമേൽപ്പിച്ചു ; സംഭവത്തിൽ കടുത്തുരുത്തി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കുറവിലങ്ങാട് : ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴവൂർ അരീക്കര ഭാഗത്ത് കാക്കനാട്ട് വീട്ടിൽ വിഷ്ണു. കെ (30) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 11:00 മണിയോടുകൂടി ഉഴവൂർ കെ ആർ എൻ എം എസ്  ആശുപത്രിയിലെ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നു. സുഹൃത്തിന്റെ കൂടെ ആശുപത്രിയിലെത്തിയ വിഷ്ണു , ഓ.പി ചീട്ട് നൽകിയശേഷം ചീട്ടിന്റെ ഫീസ് ചോദിച്ച ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. […]

ടോറസിന് സൈഡ് കൊടുത്തു ; കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; കുട്ടനാട്ടിൽ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ  കുട്ടനാട്: ടോറസിന് സൈഡ് കൊടുത്ത കാര്‍ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി. എടത്വ-തായങ്കരി റൂട്ടില്‍ എടത്വ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് 5.45നായിരുന്നു അപകടം. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചമ്ബക്കുളത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങവേ എടത്വ പൊലീസ് സ്റ്റേഷന് സമീപത്തു വെച്ച്‌ ടോറസിന് സൈഡ് കൊടുത്തതാണ് കാര്‍ കുഴിയിലേക്ക് മറിയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ടോറസിന്റെ ശക്തമായ വെളിച്ചം കണ്ണില്‍ പതിച്ചതാണ് കുഴി കാണാന്‍ കഴിയാഞ്ഞതെന്ന് കാര്‍ […]

മുണ്ടക്കയത്ത് മലഞ്ചരക്ക് കടയിൽ നിന്നും കൊക്കോ കുരു മോഷ്ടിച്ചു; ഈരാറ്റുപേട്ട പൂഞ്ഞാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ  മുണ്ടക്കയം : മലഞ്ചരക്ക് കടയിൽ നിന്നും കൊക്കോ കുരു മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അരുവിത്തുറ മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ലൂക്കാ എന്ന് വിളിക്കുന്ന ഷെഫീക്ക് (35) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം തീയതി ഉച്ചയോടു കൂടി ബൈക്കിൽ എത്തിയ ഇയാൾ ചോറ്റി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ മുറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന 10 കിലോയോളം കൊക്കോ കുരു മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് […]

കിഡ്‌നി സ്റ്റോൺ സർജറിയിൽ പിഴവ്; കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററിലെ യൂറോളജിസ്റ്റ് ഡോ വി എസ് മനുവിനെതിരെ കേസെടുത്തു; ചികിത്സാ പിഴവ് ആരോപിച്ച് പാലാ സ്വദേശി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ കേസെടുത്തത് കോട്ടയം ഈസ്റ്റ് പൊലീസ്

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സാ പിഴവുണ്ടായി എന്ന പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എസ് എച്ച് മെഡിക്കൽ സെൻ്ററിലെ യൂറോളജിസ്റ്റ് ഡോ വി എസ് മനുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഐ പി സി 336 വകുപ്പ് പ്രകാരമാണ് കേസ്. എബി ജെ ജോസ് തനിക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. […]