സീരീയല്‍ നടി അപര്‍ണാ നായരുടെ മരണം;  ഭര്‍ത്താവിന്റെ മൊഴിയെടുത്ത് പോലീസ് ;സംഭവദിവസം അപര്‍ണ മദ്യപിച്ചിരുന്നു, ഇതിനെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായെന്ന് സഞ്ജിത്ത് പൊലീസില്‍ മൊഴി നല്‍കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സീരീയല്‍ നടി അപര്‍ണാ നായരുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സഞ്ജിത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.സംഭവദിവസം അപര്‍ണ മദ്യപിച്ചിരുന്നെന്നും ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായെന്നും സഞ്ജിത്ത് കരമന പൊലീസിന് മൊഴി നല്‍കി.അന്നുരാവിലെ ഇരുവരും ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.രാത്രി ഓണാഘോഷം കാണാൻ പോകാൻ തീരുമാനിച്ചിരുന്നെന്നും ഇതിനിടെ അപര്‍ണ മദ്യപിക്കുന്നത് കണ്ടപ്പോള്‍ താൻ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയതെന്നും സഞ്ജിത് പറഞ്ഞു. അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസുകാരി മകളും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. തര്‍ക്കത്തിന് പിന്നാലെ സഞ്ജിത്ത് മകളുമായി വീട്ടില്‍ നിന്നിറങ്ങിപ്പോയി. […]

‘ഏതൊരു മകനും അച്ഛനാണ് മാതൃക;അതേ മാതൃക പിന്തുടരാന്‍ ശ്രമിക്കും’;’റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്’; ചാണ്ടി ഉമ്മന്‍

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി എന്തായാലും താന്‍ നാടിന്റെ ഭാഗമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍.പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പായ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയിലും പുതുപ്പള്ളി പള്ളിയിലും പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് ചാണ്ടി ഉമ്മന്‍ പോളിങ് ബൂത്തിലേക്ക് പുറപ്പെട്ടത്.’മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചാല്‍ അതാണ് യഥാര്‍ത്ഥ ജീവിതം. അതാണ് അപ്പ കാണിച്ചുതന്നത്. ഏതൊരു മകനും അച്ഛനാണ് മാതൃക. അതേ മാതൃക പിന്തുടരാന്‍ ശ്രമിക്കും. അദ്ദേഹത്തെ പോലയാകാന്‍ ഞാന്‍ ശ്രമിക്കും. റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്’- […]

“ഇനി ആ കൗണ്ട്ഡൗണ്‍ ശബ്ദമില്ല” ചന്ദ്രയാൻ- 3 ന് ഉൾപ്പെടെ കൗണ്ട്ഡൗണ്‍ നല്കിയ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി വിടവാങ്ങി

സ്വന്തം ലേഖകൻ ചെന്നൈ: ചന്ദ്രയാൻ- 3 ഉള്‍പ്പെടെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ ശബ്ദം നല്‍കിയ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ എൻ.വളര്‍മതി (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ചെന്നൈയിലായിരുന്നു അന്ത്യം. ചന്ദ്രയാൻ- 3 ആയിരുന്നു വളര്‍മതിയുടെ അവസാന കൗണ്ട് ഡൗണ്‍ ശബ്ദമെന്ന് ഐ.എസ്.ആര്‍.ഒ മുൻ ഡയറക്ടര്‍ ഡോ. പി.വി. വെങ്കിട്ടകൃഷ്ണൻ ട്വിറ്ററില്‍ അറിയിച്ചു. തമിഴ്നാട് അരിയല്ലൂര്‍ സ്വദേശിയാണ് വളര്‍മതി. 1959 ജൂലായ് 31നായിരുന്നു ജനനം. 1984ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നു. വിവിധ മിഷനുകളില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ […]

പുതുപ്പള്ളിയിലെ ‘പുതുപ്പുള്ളി’ക്കായി വിധിയെഴുത്ത്; ഒരുക്കങ്ങള്‍ പൂര്‍ണം; 7 മണിക്ക് വോട്ടെടുപ്പ്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ; വിജയപ്രതീക്ഷയിൽ മുന്നണികൾ

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഏഴുമണിയോടെ ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് സമാപിക്കും. ഏഴ് സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. 182 പോളിങ് ബൂത്തുകളില്‍ നാലെണ്ണം പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയിലാണ്. എല്ലായിടത്തും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ഗ്രിഗോറിയന്‍ സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് മണര്‍കാട് യു.പി. സ്കൂളിലും വോട്ട് ചെയ്യാനെത്തും. 90,281 സ്ത്രീകളും 86,132 പുരുഷന്മാരുമടക്കം 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 957 കന്നിവോട്ടര്‍മാരും ഇക്കുറി പുതുപ്പള്ളിയിലുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ […]

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്; ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നു ; പുറത്തെടുക്കാനുള ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ തൃശൂർ: സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ട്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചു പുറത്തെടുക്കാനുള ശ്രമം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റ ജോയ് മാത്യുവിനെ […]

ലഹരി മാഫിയാ സംഘത്തിലേക്ക് തിരികെ എത്തണം; കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയുടെ നിരന്തര ഭീഷണിയിൽ ഭയന്ന് യുവതി; സുഹൃത്തിന്റെ നഗ്നദൃശ്യങ്ങള്‍ യുവതിക്ക് അയച്ചു കൊടുത്തു ; ബന്ധുക്കളെയും ഇതുപോലെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി

സ്വന്തം ലേഖകൻ കോഴിക്കോട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ലഹരി മാഫിയാ സംഘത്തിലേക്ക് തിരികെ എത്തണമെന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശി വിംബ്ലി സലീമിനെതിരെ യുവതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. യുവതിയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത സലീം ബന്ധുക്കളെയും ഇങ്ങനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിംബ്ലി സലീം കോഴിക്കോട് ഒളവണ്ണ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി നിരവധി സന്ദേശങ്ങളാണ് അയച്ചത്. ആവശ്യം […]

ചിന്നംവിളിച്ച്‌ കാട്ടാനകള്‍; കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട പെൺകുട്ടിക്ക് ഇത് പുതു ജന്മം; മുണ്ടക്കയം കണ്ണിമല പ്രദേശത്ത് കാട്ടാനകൂട്ടത്തിന്റെ അക്രമത്തിൽ വ്യാപക കൃഷി നാശം

സ്വന്തം ലേഖകൻ മുണ്ടക്കയം: കാതറിന് ഇത് രണ്ടാം ജന്മമാണ്. ചിന്നംവിളിച്ചെത്തിയ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ നിന്ന് കാതറിൻ ഭാഗ്യത്തിന്റെ അകമ്പടിയിലാണ് രക്ഷപെട്ടത്. കണ്ണിമല മേഖലയില്‍ ഞായറാഴ്ച രാത്രി 7:30 ഓടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കണ്ണിമല കാരക്കല്‍ ബിനുവിന്റെ വീട്ടുമുറ്റത്ത് വരെ കാട്ടാനക്കൂട്ടമെത്തി. ഈസമയം വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ബിനുവിന്റെ മകള്‍ കാതറിനും കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെടുകയായിരുന്നു. ആനക്കൂട്ടത്തില്‍ നിന്ന് അപകടമുണ്ടാകാതെ തലനാരിഴയ്ക്കാണ് കാതറിൻ രക്ഷപെട്ടത്. ഭയന്നോടിയതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കാതറിനെ മുണ്ടക്കയം ഗവ.ആശുപത്രിയില്‍ എത്തിച്ച പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. മുമ്ബ് കാട് കയറ്റിയ […]

ഉമ്മൻ ചാണ്ടിക്ക് പകരമാര്? ; പുതുപ്പള്ളിയിൽ ഇന്ന് വിധിയെഴുത്ത്; പോളിങ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളി ഇന്നു പോളിങ് ബൂത്തിലേക്ക്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യഎതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്. വോട്ടെടുപ്പ് രാവിലെ […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുൻ മന്ത്രി എ.സി മൊയ്തീന്റെ ബിനാമികളായ 2 പേരെ ഇഡി അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്യലിന് ഈ മാസം 14 ന് ഹാജരാകാമെന്ന എ.സി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി

സ്വന്തം ലേഖകൻ  തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇഡി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായ പി.പി കിരൺ, സതീഷ്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മുൻ മന്ത്രി എ.സി മൊയ്തീന്റെ ബെനാമികളെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ എ.സി മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി വീണ്ടും നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് കൂടുതൽ സാവകാശം നൽകില്ലെന്നാണ് വിവരം. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും എസി മൊയ്തീന്‍ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് […]

ബാലയുമായുള്ള വേര്‍പിരിയൽ; ഗോപി സുന്ദറുമായുള്ള പ്രണയം; ‘എന്തൊക്കെയായിരുന്നു എൻ്റെ ഗോപിയേട്ടന്, ഇപ്പോള്‍ ഗോവിന്ദ’!!!; വൈറൽ കമന്റിന് മറുപടി നൽകി അമൃത സുരേഷ്  

സ്വന്തം ലേഖകൻ ബാലയുമായുള്ള വേര്‍പിരിയലിനും, ഗോപി സുന്ദറുമായുള്ള പ്രണയത്തിനും ശേഷം നിരന്തരമായി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തികളില്‍ ഒരാളാണ് അമൃത സുരേഷ്. മോശം കമന്റുകള്‍ കൊണ്ട് പലപ്പോഴും അമൃത പങ്കുവെക്കുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും കമന്റ് ബോക്സുകള്‍ നിറയാറുണ്ട്. ഇപ്പോഴിതാ മകളുമൊത്ത് അമൃത പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. ഗോപി സുന്ദറും അമൃതയും വേര്‍പിരിഞ്ഞു എന്ന വ്യാജ വാര്‍ത്തകള്‍ നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. കമന്റ് ബോക്സിലും ഇതിനെക്കുറിച്ചാണ് എല്ലാവര്ക്കും ചോദിക്കാനുള്ളത്. അത്തരത്തില്‍ ഒരാള്‍ ചോദിച്ച […]