Wednesday, April 22, 2026

പോയാല്‍ 300, അടിച്ചാല്‍ 12 കോടി..! ഇക്കുറി കോടിപതികളും ലക്ഷാധിപതികളും കൂടും; ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന ഇത്തവണത്തെ ‘പൂജ’ ഭാഗ്യം ആര്‍ക്ക്.? ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

Spread the love

തിരുവനന്തപുരം: പോയാല്‍ 300, അടിച്ചാല്‍ 12 കോടി എന്ന് കരുതി ?ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന ഇത്തവണത്തെ പൂജ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്.

video
play-sharp-fill

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്മാനഘടനയിലും ടിക്കറ്റ് വിലയിലുമടക്കം മാറ്റം വരുത്തിയാണ് പൂജ ബമ്പര്‍ ഇക്കുറി എത്തിയത്.

പൂജ ബമ്പറിന്‍റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയും ടിക്കറ്റ് വിലയുമാണ് ഇക്കുറി. ഒന്നാം സമ്മാനമായ 12 കോടി നേടുന്നയാള്‍ക്ക് പുറമെ മറ്റ് പലര്‍ക്കും കോടിശ്വരൻമാരാകാം എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ലക്ഷാധിപതികളുടെ എണ്ണവും ഇക്കുറി വര്‍ധിക്കുമെന്നതിനാല്‍ ടിക്കറ്റ് സ്വന്തമാക്കാൻ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണത്തെ മാറ്റം

കഴിഞ്ഞ വര്‍ഷം പത്ത് കോടി ആയിരുന്നു ഒന്നാം സമ്മാനമെങ്കില്‍ ഇത്തവണ അത് 12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്. ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്) ലഭിക്കും.

മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം (ഒരു പരമ്ബര). അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

സമ്മാനഘടനയ്ക്ക് ഒപ്പം തന്നെ ടിക്കറ്റ് വിലയിലും മാറ്റം വന്നിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷം ഇത് 250 രൂപ ആയിരുന്നു. വില കൂടിയതോടെ ഷെയര്‍ ഇട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഒപ്പം ഭാഗ്യാന്വേഷികളുടെ എണ്ണത്തിലും.