play-sharp-fill
കലോത്സവ വേദികളിൽ നടക്കുന്നത് വൻ അട്ടിമറി; 252 മാർക്ക് നേടിയ മത്സരാർത്ഥിയുടെ  മാർക്ക് വെട്ടിക്കുറച്ച് 250 ആക്കി; 251 കിട്ടിയ മൽസരാർത്ഥിക്ക് ഒന്നാം സ്ഥാനം നൽകി അധികൃതർ; തിരിമറി നടന്നത് കൊല്ലം ഉപജില്ലാ സ്കൂൾ കലോത്സവം  ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ; കഴിവുള്ള കലാപ്രതിഭകളായ വിദ്യാർത്ഥികളെ പിൻതള്ളി സ്വാധീനമുള്ളവർ ഒന്നാം സ്ഥാനം നേടുന്നു; അട്ടിമറിയിൽ ഒന്നാം സ്ഥാനം നഷ്ടമായത് വാളകം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നവമിക്ക് ; മൽസരാർത്ഥി  ഹൈക്കോടതിയെ സമീപിച്ചു; നവമിക്ക് വേണ്ടി അഡ്വ. കെ.രാജേഷ് കണ്ണൻ ഹാജരാകും

കൊല്ലം: കലാ മത്സരങ്ങൾ നിറഞ്ഞാടുന്ന കലോത്സവ വേദികളിൽ നടക്കുന്നത് വൻ അട്ടിമറി.

കഴിവുള്ള കലാപ്രതിഭകളായ വിദ്യാർത്ഥികളെ പിൻതള്ളി സ്വാധീനം മൂലം അനർഹരാണ് കിരീടം സ്വന്തമാക്കുന്നത്. കൊല്ലം ഉപജില്ലാ സ്കൂൾ കലോത്സവം – (വെളിയം ഉപജില്ലാ) ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിലാണ് അട്ടിമറി നടന്നത്.

ഒന്നാം സ്ഥാനം നേടിയ എം ടി എച്ച് എസ് എസ് വാളകം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നവമി ആർ അജയുടെ മാർക്ക് ഷീറ്റ് വെട്ടിതിരിത്തിയാണ് വിധി പ്രസ്താവനയിൽ അട്ടിമറി നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത് തിരിച്ചറിയാതെ വിദ്യാർത്ഥിനി സാങ്കേതിക കാരണങ്ങൾ ബോധ്യപ്പെടുത്തി അപ്പീൽ സമ്മർപ്പിച്ചെങ്കിലും അത് തള്ളുകയായിരുന്നു.

തുടർന്ന് മാർക്കിൽ തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.

മത്സരത്തിൽ മൂന്ന് വിധികർത്താക്കളാണ് ഉണ്ടായിരുന്നത്. മൂന്ന് പേരും നൽകിയ മാർക്കിൽ നവമി അർ അജയിന് 252 മാർക്കാണ് ആണ് ലഭിച്ചത്. ഇത് വെട്ടിതിരുത്തി 250 ആക്കുകയായിരുന്നു. തുടർന്ന് 251 മാർക്ക് നേടി രണ്ടാം സ്ഥാനത്തായിരുന്ന മത്സരാർത്ഥി ഒന്നാം സ്ഥാനത്ത് വരുകയായിരുന്നു.

100 മാർക്ക് വീതം മൂന്ന് വിധികർത്താക്കളിൽ നിന്ന് 300 മാർക്കാണ് ഒരു മത്സരാർത്ഥിക്ക് ലഭിക്കുക. ഇതിൽ
മൂന്ന് പേരും ചേർന്ന് 80,85,87, എന്നിങ്ങനെ 252 മാർക്കാണ് ആണ് നവമി അർ അജയിന് ലഭിച്ചത്. ഇത് വെട്ടിതിരുത്തി 250 ആക്കുകയായിരുന്നു. തുടർന്ന് 251 മാർക്ക് നേടി രണ്ടാം സ്ഥാനത്തായിരുന്ന മത്സരാർത്ഥി ഒന്നാം സ്ഥാനത്ത് വരുകയായിരുന്നു.

മാർക്ക് ഷീറ്റ് പ്രകാരം 14, 19,19,14,14, 7 എന്നിങ്ങനെ വിധികർത്താക്കളിൽ ഒരാൾ നൽകിയ 87 മാർക്ക് വെട്ടി തിരുത്തി 85 ആക്കുകയായിരുന്നു. എന്നാൽ 87 വെട്ടി 85 ആക്കിയെങ്കിലും ലഭിച്ച ഓരോ പൊയിൻ്റുകളും തിരുത്താൻ വിട്ടു പോയതോടെയാണ് അട്ടിമറി പുറത്തു വന്നത്.നവമിക്ക് വേണ്ടി അഭിഭാഷകനായ കെ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരാകും