വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി; രണ്ട് പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

സ്വന്തം ലേഖിക വൈക്കം: വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരുമായി പോയ വളളം മുങ്ങി രണ്ട് പേര്‍ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. വള്ളത്തില്‍ ഉണ്ടായിരുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളായ അഞ്ച് പേരാണ്. രക്ഷപ്പെട്ട മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചു. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) ആണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

വൈക്കം തലയോലപ്പറമ്പിൽ കവർച്ചാ സംഘത്തിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ കവർച്ചാ സംഘത്തിന്റെ വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയ കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ ഹരീന്ദ്ര ഇർവിൻ (40) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വടകര സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നെടുത്ത കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളിന് വ്യാജമായ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയത് ഇയാളായിരുന്നു. ഇയാൾ OLX ഇൽ വിൽപ്പനയ്ക്കായി നൽകിയിരിക്കുന്ന വാഹനത്തിന്റെ നമ്പർ വാങ്ങിയശേഷം അതെ നമ്പര്‍ മോഷണത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ […]

വൈക്കത്ത് വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: വൈക്കത്ത് വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ആലത്തൂർ കണ്ടംതുരുത്ത് ഭാഗത്ത് പുത്തൻതറ വീട്ടിൽ ബിജു (51) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറച്ചു നാളുകൾക്ക് മുമ്പ് യുവാവിൽ നിന്നും പണം കടം വാങ്ങുകയും പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് യുവാവ് കഴിഞ്ഞ ദിവസം ഇയാളോട് പണം തിരികെ ചോദിക്കുകയുമായിരുന്നു. എന്നാൽ ബിജു യുവാവിനെ ചീത്ത വിളിക്കുകയും, സ്കൂട്ടറിൽ ഇരുന്ന ഹെൽമെറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് […]

വൈക്കത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും വാങ്ങി നൽകാം എന്ന് പറഞ്ഞു വീട്ടമ്മയെ കബളിപ്പിച്ചു പണം തട്ടി; കൈനകരി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: വീടും സ്ഥലവും വാങ്ങി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈനകരി കട്ടേക്കളം വീട്ടിൽ സോണി കെ.കെ (48) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിധവകളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ സമീപിച്ച് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും വാങ്ങി നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ വൈപ്പിൻ പടി സ്വദേശിനിയായ വിധവയായ വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി ഇരുപത്തിയാറായിരത്തോളം രൂപ കബളിപ്പിച്ച് […]

പൂട്ടും വാതിലും തകര്‍ത്ത് മോഷണം; വൈക്കത്ത് കിഫ്ബിയുടേതടക്കം മൂന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയ കള്ളന് ആകെ കിട്ടിയത് 230 രൂപ…!

സ്വന്തം ലേഖിക കോട്ടയം: വൈക്കത്തിനടത്ത് മറവന്തുരത്തില്‍ മൂന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷണം. മൂന്ന് സ്ഥാപനങ്ങളുടെയും പൂട്ടും വാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ ആകെ ഇരുന്നൂറ്റി മുപ്പത് രൂപ മാത്രമാണ് കളളന്‍ കൊണ്ടുപോയത്. കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ഓഫിസ്, കുലശേഖരമംഗലം സ്മാര്‍ട് വില്ലേജ് ഓഫിസ് പിന്നെ സമീപത്തുളള മറവന്തുരുത്ത് മൃഗാശുപത്രി. ഈ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ രാത്രി കളളന്‍ കയറിയത്. വില്ലേജ് ഓഫിസിന്‍റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് കളളന്‍ അകത്തു […]

വൈക്കം ബ്ലോക്കിൽ ഓണത്തിന് ഒരു കുട്ടപൂവ് ഒരു മുറം പച്ചക്കറി കൃഷി’ക്ക് തുടക്കം; പച്ചക്കറി, പൂച്ചെടി എന്നിവയുടെ തൈകൾ വിതരണം ചെയ്തു

സ്വന്തം ലേഖിക കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയിലൂടെ ‘ഓണത്തിന് ഒരു കുട്ടപൂവ് ഒരു മുറം പച്ചക്കറി കൃഷി’ പദ്ധതിക്കു തുടക്കം. വൈക്കത്തെ ആറ് ഗ്രാമപഞ്ചായത്തുകളിലെ 125 ഗ്രൂപ്പുകൾക്ക് പച്ചക്കറിത്തൈകളും 50 ഗ്രൂപ്പുകൾക്ക് പൂച്ചെടികളുടെ തൈകളുമാണ് നൽകിയത്. വിത്തുകളും തൈകളും വളവും ജൈവ കീട നാശിനിയും കൃഷി വകുപ്പ് മുഖാന്തിരമാണ് നൽകുന്നത്. പുരയിടം തൊഴിലുറപ്പ് പദ്ധതിയിലാണ് കൃഷി യോഗ്യമാക്കി നൽകിയത്. കൃഷി ചെയുന്ന എല്ലാ ഗ്രൂപ്പുകൾക്കും ബ്ലോക്ക് പഞ്ചായത്ത് സാമ്പത്തിക സഹായവും നൽകുന്നുണ്ട്. മികച്ച കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരങ്ങളും […]

വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് നേരെ കയ്യേറ്റം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പനമഠം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ പനമഠം കോളനി ഭാഗത്ത് നികർത്തിൽ വീട്ടിൽ പുരുഷോത്തമൻ (ഉദയൻ 50) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ സമയം പുതിയ ചീട്ട് എടുക്കാൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് ഡോക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇയാളെ പൂച്ച മാന്തിയതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി തുടർചികിത്സ നടത്തി വരികയായിരുന്നു. ഇയാൾ […]

വൈക്കത്ത് ഡ്യൂട്ടിക്കിടയില്‍ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് തലയോലപ്പറമ്പ് സ്വദേശി

സ്വന്തം ലേഖിക വൈക്കം: ഡ്യൂട്ടിക്കിടയില്‍ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. കേരള ബാങ്ക് വൈക്കം പ്രഭാത സായാഹ്നശാഖയിലെ അസിസ്റ്റന്‍റ് മാനേജര്‍ തലയോലപ്പറമ്പ് മനക്കച്ചിറയില്‍ എം.എം സുരേന്ദ്രനാണ് ( 57) ഇന്നലെ വൈകുന്നേരം 7.15നു ബാങ്കിലെ ബാത്തുറൂമില്‍ കുഴഞ്ഞു വീണത്. ഉടൻ സഹപ്രവര്‍ത്തകര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കള്‍: അമല്‍ദീപക്, മിനു ഗായത്രി . മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്കരിക്കും. വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു.

വൈക്കം ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലെ മീനുകള്‍ ചത്തുപൊങ്ങുന്നു; കുളം വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായിയെന്ന് പരാതി; പ്രദേശമാകെ ദുർഗന്ധം

സ്വന്തം ലേഖിക വൈക്കം: ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ദുര്‍ഗന്ധം മൂലം ക്ഷേത്ര പരിസരത്ത് നില്‍ക്കാൻ പോലും കഴിയുന്നില്ലെന്ന് ഭക്തജനങ്ങള്‍. നാല് ദിവസത്തോളമായി മീനുകള്‍ ചത്തുപൊങ്ങാൻ തുടങ്ങിയിട്ട്. ഏറെയും കരിമീനാണ് ചാകുന്നത്. കാരിയും ചത്തുപൊങ്ങുന്നുണ്ട്. കരിമീൻ, കാരി, വരാല്‍, കരികണ്ണി തുടങ്ങിയ നാടൻ മത്സ്യങ്ങളാണ് കുളത്തിലുള്ളത്. മീനൂട്ട് പോലുള്ള വഴിപാടുകളൊന്നും ഇവിടെയില്ല. നേദ്യപ്പാത്രങ്ങള്‍ കഴുകുന്നതിന്റെ അവശിഷ്ടങ്ങും ക്ഷേത്ര ജീവനക്കാര്‍ നല്‍കുന്ന ചോറുമൊക്കെയാണ് മീനുകളുടെ ഭക്ഷണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തെ അവഗണിക്കുന്നുവെന്ന ആക്ഷേപം നേരത്തേ മുതലുണ്ട്. ക്ഷേത്രക്കുളം വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായെന്ന് […]

മുഖം മിനുക്കാനൊരുങ്ങി വൈക്കം നഗരസഭ പാർക്ക്; നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

സ്വന്തം ലേഖിക കോട്ടയം: വൈക്കം നഗരസഭ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം. 9.20 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് വൈക്കം അഷ്ടമിയോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. പാർക്കിലെത്തുന്നവർക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത വിധം താഴ്ന്നുവളർന്ന മരച്ചില്ലകൾ മാറ്റും. കേടുപാടുകൾ സംഭവിച്ച ഇരിപ്പിടങ്ങൾ നവീകരിക്കും. ഉപയോഗയോഗ്യമല്ലാത്ത ഇരിപ്പിടങ്ങളും കേടുപാടുകൾ സംഭവിച്ച കളി ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിക്കും. പാർക്കിന്റെ ഭാഗമായുള്ള ശൗചാലയം നവീകരിക്കും. പാർക്കിന്റെ മധ്യഭാഗത്തായി നിലവിലുള്ള മീൻകുളം മെച്ചപ്പെട്ട നിലയിൽ നവീകരിച്ച് അലങ്കാര […]